റമദാനിലെ തറാവീഹ്: ഇമാം അഹമ്മദ് ബിൻ മുഹമ്മദ് ശുവൈക്കി (رحمه الله)



ഭാഗം 7️⃣2️⃣

ഇമാം അഹമ്മദ് ബിൻ മുഹമ്മദ് ശുവൈക്കി (رحمه الله) 

ഹിജ്റ -939


احمد بن محمد بن احمد الشويكي رحمه الله

والتراويح عشرون ركعة يسلم من كل ركعتين بنية في أول كل تسليمة ويستريح بين كل أربع

التوضيح في الجمع بين المقنع والتنقيح📚 - 194


ഹംമ്പലി മദ്ഹബ്

ഹംമ്പലി മദ്ഹബിലെ പണ്ഡിതരായ ഇമാം അഹമ്മദ് ബിൻ മുഹമ്മദ് ശുവൈക്കി (رحمه الله) രേഖപ്പെടുത്തുന്നത് ഇങ്ങനെ; 'തറാവീഹ്' നിസ്കാരം 2️⃣0️⃣റക്അത്തുകളാണ്.എല്ലാ രണ്ടു റക്അത്തിലും സലാം വീട്ടണം കൂടാതെ എല്ലാ നാല് റക്അത്തുകൾക്ക് ശേഷം വിശ്രമിക്കുകയും വേണം.

കർമ ശാസ്ത്രപരമായ പല വിഷയങ്ങളിലും മദ്ഹബുകൾക്കി ടയിൽ വ്യത്യസ്ത വീക്ഷണങ്ങളും, വ്യത്യാസങ്ങളും കാണാമെങ്കിലും ആദ്യ നൂറ്റാണ്ടു മുതൽ നാം പരിശോധിക്കുമ്പോൾ ആ കാലഘട്ടം മുതൽ ഈ കാലം വരെയും നാലു മദ്ഹബുകളും വിശദീകരിച്ച അതിപ്രഗത്ഭരായ ഇമാമുകൾ ഏകസ്വരത്തിൽ ഉറക്കെ വിളിച്ചു പറയുന്നത് തറാവീഹ് നിസ്കാരം 20  എന്നുള്ളതാണ്.


ഗ്രന്ഥ രചയിതാവിനെ പറ്റിയുള്ള ലഘു വിവരണം

അഹ്മദ് ബിൻ മുഹമ്മദ് ബിൻ അഹ്മദ് ബിൻ സഈദ് ബിൻ ഉബൈദില്ല അൽ-ശുവൈകി അൽ-നാബുൽസി എന്നാണ് മുഴുവൻ പേര്.

അത്തൗളീഹ് (التوضيح) ഏറ്റവും ശ്രദ്ധേയമായ ഗ്രന്ഥമാണ് 'അത്തൗളീഹ് ഫിൽ ജംഇ ബൈനൽ മുഖ്നിഅ് വത്തൻഖീഹ്'. ഹമ്പലി മദ്ഹബിലെ രണ്ട് പ്രധാന സ്രോതസ്സുകളെ തമ്മിൽ കുട്ടിച്ചേർക്കുക എന്നതാണ് ഈ ഗ്രന്ഥത്തിന്റെ ദൗത്യം:

അൽ-മുഖ്നിഅ്: ഇമാം ഇബ്നു ഖുദാമ (رحمه الله) രചിച്ചത്.അത്തൻഖീഹ്: ഇമാം അൽ-മർദാവി(رحمه الله)രചിച്ചത്. ഈ രണ്ട് ഗ്രന്ഥങ്ങളിലെയും അഭിപ്രായങ്ങളെ ക്രോഡീകരിച്ച്, ഏറ്റവും പ്രബലമായ വീക്ഷണങ്ങൾ ലളിതമായി അവതരിപ്പിക്കാൻ ഇമാം അഹമ്മദ് ബിൻ മുഹമ്മദ് ശുവൈക്കി (رحمه الله)വിന് സാധിച്ചു.

ഇമാം അഹമ്മദ് ബിൻ മുഹമ്മദ് ശുവൈക്കി (رحمه الله) ഹിജ്റ 896-ൽ ഫലസ്തീനിലെ നാബുൽസിനടുത്തുള്ള 'ശുവൈക' എന്ന ഗ്രാമത്തിൽ ജനിച്ചു.ഹിജ്റ 939-ൽ സിറിയയിലെ ദമസ്കസിൽ വെച്ചാണ് വഫാത്തായത്.

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും