റമദാനിലെ തറാവീഹ്: ഇമാം തഖിയുദ്ദീൻ സുബുക്കി (رحمه الله)



ഭാഗം 7️⃣1️⃣

ഇമാം തഖിയുദ്ദീൻ സുബുക്കി (رحمه الله)

ഹിജ്റ - 756


ശാഫിഈ മദ്ഹബ്


ولم يصرح المصنف بأصل استحباب التراويح وهي سنة بإجماع العلماء ومذهبنا أنها عشرون ركعة بعشر تسليمات لما روى البيهقي وغيره بالإسناد الصحيح عن السائب بن يزيد الصحابي رضي الله عنه قال كنا نقوم على عهد عمر بن الخطاب رضي الله عنه بعشرين ركعة والوتر هكذا ذكره المصنف واستدل به ورأيت إسناده في البيهقي

الابتهاج في شرح المنهاج للإمام السبكي رحمه الله📚


ഇമാം നവവി (رحمه الله) വിൻറെ ഗ്രന്ഥമായ 'മിൻഹാജിൻറെ' വിശദീകരണം ഇമാം സുബ്കി(رحمه الله) രേഖപ്പെടുത്തുന്നു; ഇമാം നവവി (رحمه الله) 'തറാവീഹ്' നിസ്കാരം  സുന്നത്താണന്നതിൻറെ അസ് ല് എന്താണെന്ന് ഈ ഗ്രന്ഥത്തിൽ (മിന്ഹാജ്) വ്യക്തമാക്കിയിട്ടില്ല. അതായത് അവലംബം ഖുർആൻ ആണോ, സുന്നത്താണോ എന്നത് പറഞ്ഞിട്ടില്ല കിതാബുൽ മിൻഹാജിൽ.(എന്നാൽ മറ്റൊരു കിതാബായ ശറഹുൽ മുഹദ്ദബിൽ അത് പറഞ്ഞിട്ടുണ്ട്).

ഇമാം സുബ്കി (رحمه الله) തുടരുന്നു; 'തറാവീഹ്' നിസ്കാരം പണ്ഡിതന്മാരുടെ ഇജ്മാഅ് കൊണ്ട് സുന്നത്താണ് നമ്മുടെ മദ്ഹബ് (ശാഫിഈ) 'തറാവീഹ്' നിസ്കാരം പത്തു സലാമോടു കൂടി2️⃣0️⃣റക്അത്തുകളാണ്. ഇമാം ബൈഹഖി (رحمه الله) സ്വഹീഹായ സനദ് സഹിതം സ്വഹാബിയായ സായിബ് ബിൻ യസീദ് (رضِىَ ٱللَّهُ عَنۡهُ) വിനെ തൊട്ട് റിപ്പോർട്ട്  ചെയ്തതാണ് അതിനു അവലംബം.

സായിബ് ബിൻ യസീദ് (رضِىَ ٱللَّهُ عَنۡهُ) പറഞ്ഞിട്ടുണ്ട് ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) തങ്ങളുടെ കാലഘട്ടത്തിൽ ഞങ്ങൾ2️⃣0️⃣ റക്അത്ത് റമളാനിൽ നിസ്കരിക്കുന്നവർ ആയിരുന്നു പിന്നീട് വിത്ർ കൂടി നിസ്കരിക്കുമായിരുന്നു.

മേൽപ്പറഞ്ഞ കാര്യം കൊണ്ടാണ് ഇമാം നവവി (رحمه الله) തറാവീഹിൻറെ വിഷയത്തിൽ തെളിവ് പിടിച്ചിട്ടുള്ളത്. ഇമാം സുബുക്കി തുടരുന്നു ഇമാം ബൈഹഖി (رحمه الله) റിപ്പോർട്ട് ചെയ്ത ഹദീസിൻറെ 'സനദ്' ഞാൻ കണ്ടിരിക്കുന്നു.

ചുരുക്കി പറഞ്ഞാൽ ഇവിടെയും നമുക്ക് കാണാൻ കഴിയുന്നത് ലോക പ്രശസ്തരായ ഇമാം നവവി (رحمه الله) വിന്ടെ ഗ്രന്ഥം വിശദീകരിച്ചു കൊണ്ട് തറാവീഹ് നിസ്കാരം 20 റക്അത്തുകൾ ആണെന്ന് മഹാനരായ ഇമാം സുബ്കി  (رحمه الله) രേഖപ്പെടുത്തുന്നു അതാണ് ശാഫിഈ മദ്ഹബിൻറെ നിലപാടെന്നും വ്യക്തമാക്കുന്നു.

'അൽ ഇബ്തിഹാജ് ഫീ ശർഹിൽ മിൻഹാജ്'  എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്  ഇമാം തഖിയുദ്ദീൻ സ്സുബ്കി(رحمه الله) യുടെ ലഘു ചരിത്രം

ഇമാം തഖിയുദ്ദീൻ അസ്സുബ്കി (رحمه الله) ശാഫിഈ മദ്ഹബിലെ പിൽക്കാല പണ്ഡിതന്മാരിൽ ഏറ്റവും പ്രമുഖരായിരുന്നു. പൂർണ്ണനാമം: അലി ബിൻ അബ്ദിൽ കാഫി ബിൻ അലി ബിൻ തമാം അസ്സുബ്കി (رحمه الله)

ഹിജ്റ 683-ൽ ഈജിപ്തിലെ 'സുബ്ക്' എന്ന ഗ്രാമത്തിൽ ജനിച്ചു.'ശൈഖുൽ ഇസ്‌ലാം' എന്നാണ് പണ്ഡിതലോകത്ത് അറിയപ്പെടുന്നത്

ഒരേ സമയം മികച്ചഖാളി (ന്യായാധിപൻ), മുഫസ്സിർ (ഖുർആൻ വ്യാഖ്യാതാവ്), മുഹദ്ദിസ് (ഹദീസ് പണ്ഡിതർ ), ഫഖീഹ് (കർമ്മശാസ്ത്ര വിദഗ്ധൻ) എന്നീ നിലകളിൽ  പ്രാൽഭ്യം തെളിയിച്ച മഹാനരായിരുന്നു.

ദമസ്കസിലെ ഖാളി: സിറിയയിലെ (ദമസ്കസ്) ചീഫ് ജസ്റ്റിസായി ദീർഘകാലം സേവനമനുഷ്ഠിച്ചു. അവിടുത്തെ പ്രസിദ്ധമായ 'ഉമവി മസ്ജിദിൽ' അവർ അധ്യാപനം നടത്തിയിരുന്നു.

ഇമാം നവവി (رحمه الله) യുടെ 'മിൻഹാജ്' എന്ന ഗ്രന്ഥത്തിന് ഇമാം സുബുക്കി (رحمه الله) നൽകിയ വിശദീകരണമാണ്  'അൽ ഇബ്തിഹാജ്' വൈജ്ഞാനിക ലോകത്ത് ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഒട്ടനവധി ഗ്രന്ഥങ്ങൾ മഹാനവർകൾ രചിച്ചിട്ടുണ്ട്. 'ഫതാവസ്സുബ്കി' ഇതിൽ പ്രധാനമാണ്.

 ബഹുമാനപ്പെട്ടവരുടെ മകനായ താജുദ്ദീൻ അസ്സുബ്കി  (رحمه الله) ആണ് പ്രശസ്തമായ 'ത്വബഖാത്തു ശാഫിഇയ്യത്തുൽ കുബ്റാ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്.

ഇമാം നവവി (رحمه الله) രചിച്ച മിൻഹാജുത്വാലിബീൻ എന്ന വിഖ്യാത കർമ്മശാസ്ത്ര ഗ്രന്ഥത്തിന്റെ ഏറ്റവും ആദ്യത്തെ വിശദീകരണ ഗ്രന്ഥങ്ങളിൽ (ശറഹ് ) ഒന്നാണ് അൽ ഇബ്തിഹാജ്. ഹദീസ് ശാസ്ത്രത്തിലും കർമ്മശാസ്ത്രത്തിലും ഇമാമിനുള്ള അഗാധമായ അറിവ് ഈ ഗ്രന്ഥത്തിൽ പ്രകടമാണ്.

തറാവീഹ് 20 റക്അത്താണെന്ന കാര്യത്തിൽ ഇമാം ബൈഹഖി رحمه الله യുടെ സനദുകൾ (പരമ്പരകൾ) ഞാൻ (ഇമാം സുബ്കി (رحمه الله) നേരിട്ട് പരിശോധിച്ചു എന്ന് പറയുന്നത് മഹാനവർകളുടെ ഹദീസ് വിജ്ഞാനത്തിലുള്ള സൂക്ഷ്മതയെ കാണിക്കുന്നു.

ഹിജ്റ 756-ൽ കെയ്റോയിൽ വെച്ചാണ് മഹാൻ വഫാതായത്.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും