റമദാനിലെ തറാവീഹ്: ഇമാം അബൂബക്കർ അലിയ്യു ബിൻ സബീദി (رحمه الله)
ഭാഗം 7️⃣6️⃣
ഇമാം അബൂബക്കർ അലിയ്യു ബിൻ സബീദി (رحمه الله)
ഹിജ്റ -800
ابو بكر بن علي بن محمد الحدادي العبادي الزَّبِيدِيّ اليمني الحنفي رحمه الله
ال بعضهم يقرأ في كل ركعة عشر آيات؛ لأن فيه تخفيفا على القوم وبه يحصل الختم مرة وهذا هو الصحيح؛ لأن عدد الركعات في ثلاثين ليلة ستمائة ركعة وعدد آيات القرآن العظيم الكريم ستة آلاف آية وشيء
الجوهرة النيرة شرح مختصر القدوري في فروع الحنفية 📚 ج- 1 ص : 245
ഹനഫി മദ്ഹബ്
ഹനഫീ മദ്ഹബിലെ പണ്ഡിതരായ ഇമാം അബൂബക്കർ അലിയ്യു ബിൻ സബീദി (رحمه الله) 'തറാവീഹ്' നിസ്കാരത്തിൽ പാരായണം ചെയ്യേണ്ട സൂറത്തുകളെ സംബന്ധിച്ച് പറയുന്നു; "ഓരോ റക്അത്ത്കളിലും പത്ത് ആയത്തുകൾ വീതം ഓതണം അതു കാരണം പിന്നിൽ നിസ്കരിക്കുന്ന ആളുകൾക്ക് ബുദ്ധിമുട്ട് കുറയുന്നു. അതോടൊപ്പം റമദാനിൽ ഒരു ഖത്മ് ഖുർആൻ പൂർത്തിയാവുകയും ചെയ്യും ഇതാണ് ശരിയായ അഭിപ്രായം".
റമദാൻറെ മുപ്പത് രാത്രികളിൽ തറാവീഹിന്ൻറെ റക്അത്തുകളുടെ എണ്ണം ദിവസവും2️⃣0️⃣ റക്അത്തുകൾ വെച്ച് വരുന്നത് 600 ആണ്. വിശുദ്ധ ഖുർആനിലെ ആകെ ആയത്തുകളുടെ എണ്ണം വരുന്നത് ആറായിരത്തിൽപരമാണ്. അങ്ങനെ വരുമ്പോൾ ഒരു റമളാനിൽ തറാവീഹ് നിസ്കാരത്തിൽ തന്നെ ഖുർആൻ പൂർത്തീകരിക്കാൻ കഴിയുന്നു.
ആരാണ് ഇമാം അബൂബക്കർ അലിയ്യു ബിൻ സബീദി അൽ യമനി: (رحمه الله)❓
ഹനഫി കർമ്മശാസ്ത്ര ശാഖയിലെ പ്രഗത്ഭപണ്ഡിതരായിരുന്നു ഇമാം അബൂബക്കർ അലിയ്യു ബിൻ സബീദി അൽ യമനി: (رحمه الله)
പൂർണ്ണമായ പേര് അബൂബക്കർ ബിൻ അലി ബിൻ മുഹമ്മദ് അൽ-ഹദ്ദാദി അൽ-അബ്ബാദി അസ്സുബൈദി എന്നാണ്. യെമനിലെ 'സബീദ്' എന്ന സ്ഥലത്താണ് ജീവിച്ചിരുന്നത്.
പ്രധാന കിതാബുകൾ:-
ഇമാം അൽ-ഹദ്ദാദി (رحمه الله) നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും ഏറ്റവും പ്രശസ്തം: അൽ-ജൗഹറത്തുൻ നയ്യിറ (الجوهرة النيرة): ഈ ഗ്രന്ഥം ഇമാം ഖുദൂരി(رحمه الله)യുടെ 'മുഖ്തസറുൽ ഖുദൂരി' എന്ന ഹനഫി ഗ്രന്ഥത്തിന്റെ വിഖ്യാതമായ വ്യാഖ്യാനമാണ്.
സിറാജുൽ വഹ്ഹാജ് (السراج الوهاج): ഇതും 'മുഖ്തസറുൽ ഖുദൂരി'യുടെ തന്നെ മറ്റൊരു വിപുലമായ വ്യാഖ്യാനമാണ്.
തഫ്സീറുൽ ഹദ്ദാദി: വിശുദ്ധ ഖുർആന് മഹാനവർകൾ രചിച്ച വ്യാഖ്യാന ഗ്രന്ഥമാണിത്.
ചുരുക്കത്തിൽ, എട്ടാം നൂറ്റാണ്ടിൽ യെമനിൽ ജീവിച്ചിരുന്ന ഹനഫി മദ്ഹബിലെ ഏറ്റവും ആധികാരികമായ ശബ്ദങ്ങളിൽ ഒന്നായിരുന്നു ഇമാം അബൂബക്കർ അൽ-ഹദ്ദാദി (رحمه الله) അവരുടെ ഗ്രന്ഥങ്ങൾ ഇന്നും ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്നു.
ഹിജ്റ 800-ൽ (ക്രിസ്താബ്ദം 1397-ഓടെ). മഹാനവർകൾ യെമനിലെ സബീദിൽ തന്നെയാണ് വഫാതായത്.
അബൂ നവവി✍️
00974 77882082

Comments
Post a Comment