റമദാനിലെ തറാവീഹ്: ഇമാം നവവി (رحمه الله)
ഭാഗം5️⃣6️⃣
ഇമാം നവവി (رحمه الله)
ഹിജ്‌റ - 676
في الأذكار📚 ـ بابُ أذكارِ صَلاة التَّراويْح
اعلم أن صلاة التراويح سُنّة باتفاق العلماء، وهي عشرون ركعة يُسَلِّم من كل ركعتين،
ശാഫിഈ മദ്ഹബിലെ രണ്ടാം ശാഫിഈ എന്ന പേരിൽ അറിയപ്പെടുന്ന ലോക പ്രസിദ്ധരായ ഇമാം നവവി (رحمه الله) രേഖപ്പെടുത്തിയത് ഇങ്ങനെ:'തറാവീഹ്' നിസ്കാരം സുന്നത്താണെന്നതിൽ ലോക പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായമാണ് അത് 2⃣0⃣ റക്അത്താണ്.
وقال الإمام النووي في المجموع 📚 - فِي مَذَاهِبِ الْعُلَمَاءِ فِي عَدَدِ رَكَعَاتِ التَّرَاوِيحِ مَذْهَبُنَا أَنَّهَا عِشْرُونَ رَكْعَةً
ഇതേ വിഷയം തന്നെ ഇമാം നവവി (رحمه الله) മറ്റൊരു ഗ്രന്ഥമായ 'മജ്മൂയിൽ' വ്യക്തമായി
തറാവീഹ് 2⃣0⃣ റകഅത്തുകളാണെന്ന് രേഖപ്പെടുത്തിവച്ചു.
പൂർണ്ണനാമം: അബൂ സകരിയ്യ യഹ്‌യ ബിൻ ശറഫ് അൻ-നവവി.
ഹിജ്റ 631-ൽ (ക്രിസ്താബ്ദം 1233) സിറിയയിലെ 'നവ' എന്ന ഗ്രാമത്തിൽ ജനിച്ചു. അതുകൊണ്ടാണ് 'നവവി' എന്ന് അറിയപ്പെടുന്നത്.
ശാഫിഈ മദ്ഹബിലെ ഏറ്റവും വലിയ പണ്ഡിതന്മാരിൽ ഒരാളാണ് ഇമാം നവവി (رحمه الله) എന്നിരുന്നാലും ലോക മുസ്ലിങ്ങളിൽ മറ്റു മദ്ഹബ്കാരും ഇന്ന് ഇമാം ഇമാം നവവി (رحمه الله)യുടെ ഗ്രന്ഥങ്ങൾ അവലംബിക്കുന്നു.
ഇമാം ഇമാം നവവി (رحمه الله)യുടെ ഗ്രന്ഥങ്ങൾ ലോകപ്രശസ്തമാണ് പ്രധാനപ്പെട്ട ചിലത് :
"അർബഊന നവവി": ഏറ്റവും പ്രധാനപ്പെട്ട 42 ഹദീസുകളുടെ സമാഹാരം.
"റിയാദുസ്സാലിഹീൻ" : നിത്യജീവിതത്തിൽ പാലിക്കേണ്ട മര്യാദകളും ഹദീസുകളും ഉൾക്കൊള്ളുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥം.
അൽ-അദ്കാർ : ചൊല്ലേണ്ട ദിക്റുകളുടെയും ദുആകളുടെയും സമാഹാരം.
മിൻഹാജു ത്വാലിബീൻ : ശാഫിഈ ഫിഖ്ഹിലെ അടിസ്ഥാന ഗ്രന്ഥമാണിത്.
.jpg)
Comments
Post a Comment