റമദാനിലെ തറാവീഹ്: ഇമാം അബ്ദുൽ ബാഖി സുർകാനി (رحمه الله )



ഭാഗം 6️⃣7️⃣

ഇമാം അബ്ദുൽ ബാഖി സുർകാനി (رحمه الله )

 ഹിജ്റ -1099


        

عبد الباقي بن يوسف بن أحمد الزرقاني رحمه الله 

و (ثلاث وعشرون) فهو مندوب  ....... وهكذا جمعها عمر بن الخطاب جمعا مستمرا ورجح بأنه الذي عليه عمل الناس واستمر إلى زماننا في سائر الأمصار  (ثم) في زمن عثمان أو معاوية أو عمر بن عبد العزيز أقوال (جعلت ستا وثلاثين) بغير الشفع والوتر وهو اختيار مالك ..... وكره مالك نقصها عما جعلت بالمدينة

شرح الزُّرقاني على مختصر خليل📚- ج 1


 മാലിക്കി മദ്ഹബ്

ഇമാം അബ്ദുൽ ബാഖി സുർകാനി (رحمه الله) രേഖപ്പെടുത്തിയിരിക്കുന്നത് കാണാം; 'തറാവീഹ്' നിസ്കാരം സുന്നത്താണ്.വിത്ർ നിസ്കാരം ഉൾപ്പെടെ 2️⃣3️⃣ റക്അത്താണ് തറാവീഹ് നിസ്കരിക്കേണ്ടത്.

ഈ രൂപത്തിലാണ് ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) തറാവീഹ് സ്ഥിരമായ് കൊണ്ട് ജമാഅത്ത് പുനഃസംഘടിപ്പിച്ചത്.അതിനു ശേഷം സഹാബത്തിൻറെ തറാവീഹ് നിസ്കാര രൂപം ഈ നിലയ്ക്കാണ് പ്രബലമാക്കപ്പെട്ടത്.

പിന്നീട് മദീനയിൽ തറാവീഹ് നിസ്കാരത്തിന്റെ റക്അത്തുകളുടെ എണ്ണം വർധിപ്പിച്ചത് ഉസ്മാൻ ബിൻ അഫ്ഫാൻ (رضِىَ ٱللَّهُ عَنۡهُ), മുആവിയ (رضِىَ ٱللَّهُ عَنۡهُ ), ഉമർ ബിൻ അബ്ദുൽ അസീസ് (رضِىَ ٱللَّهُ عَنۡهُ) ഈ പറയപ്പെട്ട മഹാൻമാരുടെ കാലഘട്ടത്തിൽ ആണെന്ന് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

അങ്ങനെ മദീനയിൽ ഈ ഒരു കാലഘട്ടത്തിൽ തറാവീഹ് 3️⃣6️⃣ റക്അത്തുകൾ ആയി വർധിപ്പിച്ചു വിത്ർ നിസ്കാരം കൂടാതെ ആയിരുന്നു ഇത്.

ബഹുമാനപ്പെട്ട ഇമാം മാലിക് (رحمه الله) ഈ 36 റക്അത്തുകളാണ് തറാവീഹ്  പ്രബലമാക്കിയത്. മദീനയിൽ നില നിന്നിരുന്ന ഈ റക്അത്തുകളുടെ എണ്ണം ചുരുക്കാൻ ഇമാം മാലിക് (رحمه الله) ഇഷ്ടപ്പെട്ടിരുന്നില്ല.

ഗ്രന്ഥ രചയിതാവിനെ പറ്റിയുള്ള ലഘു വിവരണം:

പൂർണ്ണനാമം: അബ്ദുൽ ബാഖി ബിൻ യൂസുഫ് ബിൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ-സുർഖാനി.​ഹിജ്റ 1020-ൽ (ക്രി.വ. 1611) ഈജിപ്തിലെ കൈറോയിൽ ജനിച്ചു.

​പ്രശസ്തമായ ഗ്രന്ഥങ്ങൾ 

​​ശറഹുൽ മവാഹിബ് അൽ-ലദുന്നിയ്യ: ഇമാം ഖസ്തലാനി (رحمه الله) യുടെ ഗ്രന്ഥത്തിനുള്ള മഹാനവർകളുടെ  ഈ വ്യാഖ്യാനം സീറ (പ്രവാചക ചരിത്രം) വിഷയത്തിലെ ഏറ്റവും ബൃഹത്തായ ഗ്രന്ഥങ്ങളിലൊന്നാണ്.

ശറഹു മുഖ്തസരി ഖലീൽ:മാലിക്കി മദ്‌ഹബിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥമായ 'മുഖ്തസറു ഖലീലി'ന്  എഴുതിയ ആധികാരികമായ വ്യാഖ്യാനമാണിത്.

ശറഹുൽ മൻദൂമ അൽ-ബൈഖൂനിയ്യ: ഹദീസ് നിദാന ശാസ്ത്രത്തിലെ പ്രശസ്തമായ ഗ്രന്ഥത്തിന് ഇമാം അബ്ദുൽ ബാഖി സുർകാനി (رحمه الله ) നൽകിയ വിശദീകരണം.

കർമ്മശാസ്ത്രം (ഫിഖ്ഹ് ), ഹദീസ്, ഭാഷാശാസ്ത്രം, പ്രവാചക ചരിത്രം എന്നീ മേഖലകളിൽ ഇമാം അബ്ദുൽ ബാഖി സുർകാനി (رحمه الله ) ഒരേപോലെ തിളങ്ങിയ പണ്ഡിത നക്ഷത്രം ആയിരുന്നു . മാലിക്കി മദ്‌ഹബിലെ സങ്കീർണ്ണമായ നിയമങ്ങളെ ലളിതമായും എന്നാൽ ആഴത്തിലും വിശകലനം ചെയ്യുന്നതായിരുന്നു ബഹുമാനപ്പെട്ടവരുടെ രചനകൾ.

ഹിജ്റ 1099-ലാണ് (ക്രി.വ. 1688)ഇമാം അബ്ദുൽ ബാഖി സുർകാനി (رحمه الله ) വഫാത്തായത്.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും