റമദാനിലെ തറാവീഹ്: ഇമാം ഫഖ്‌റുദ്ധീൻ ഉസ്മാൻ ബിൻ അലിയ്യു സൈലഈ (رحمه الله )
ഭാഗം 6️⃣6️⃣
ഇമാം ഫഖ്‌റുദ്ധീൻ ഉസ്മാൻ ബിൻ അലിയ്യു സൈലഈ (رحمه الله )
ഹിജ്റ -743
عثمان بن علي بن محجن البارعي، فخر الدين الزيلعي الحنفي
قال - رحمه الله - (وسن في رمضان عشرون ركعة بعشر تسليمات بعد العشاء قبل الوتر وبعده بجماعة والختم مرة وبجلسة بعد كل أربع بقدرها) أي بعد كل أربع ركعات بقدر الأربعة الكلام في التراويح في مواضع الأول في صفتها وهي سنة عندنا رواه الحسن عن أبي حنيفة نصا وقيل مستحب والأول أصح؛ لأنها واظب عليها الخلفاء الراشدون والثاني في عدد ركعاتها وهي عشرون ركعة
تبيين الحقائق شرح كنز الدقائق 📚ج -1- ص : 178
ഹനഫി മദ്ഹബ്
ഇമാം ഫഖ്‌റുദ്ധീൻ ഉസ്മാൻ ബിൻ അലിയ്യു സൈലഈ (رحمه الله) മഹാനവർകൾ 'തറാവീഹ്' നിസ്കാരത്തിൻറെ പ്രത്യേകതകൾ വിശദീകരിക്കുന്നു ; തറാവീഹ് നിസ്കാരം അത് സുന്നത്താണ്. ഇമാം അബൂഹനീഫ (رحمه الله) വിൻറെ അഭിപ്രായം ഇമാം ഹസ്സൻ (رحمه الله) തൊട്ടു ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
മറ്റൊരു അഭിപ്രായ പ്രകാരം തറാവീഹ് 'മുസ്തഹബ്ബ്' ആണെന്നും വന്നിട്ടുണ്ട് പക്ഷേ തറാവീഹ് നിസ്കാരം അത് സുന്നത്താണെന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം. കാരണം ഖുലഫാഉ റാശിദീങ്ങളൾ തറാവീഹ് പതിവാക്കിയവരാണ്.
(സുന്നത്തും, മുസ്തഹബ്ബും തമ്മിലുള്ള വ്യത്യാസം കഴിഞ്ഞ ഭാഗങ്ങളിൽ വായിച്ചത് ഓർക്കുമല്ലോ)
മഹാനവർകൾ തുടർന്ന് എഴുതുന്നു; 'തറാവീഹ്' നിസ്കാരത്തിൻറെ റക്അത്തുകളുടെ എണ്ണം2️⃣0️⃣ ആണ്. ഇമാം മാലിക് (رحمه الله)വിൻറെ അഭിപ്രായം മുപ്പത്തിയാറ് എന്നാണ് . മദീനക്കാരുടെ പ്രവർത്തനം കൊണ്ടാണ് മഹാനവർകൾ ഇതിന് തെളിവ് കണ്ടെത്തിയത്.
ഇമാം ബൈഹഖി (رحمه الله ) റിപ്പോർട്ട് ചെയ്ത സ്വഹീഹായ ഹദീസിൽ ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) മഹാനവർകളുടെ കാലഘട്ടത്തിൽ സഹാബികൾ2️⃣0️⃣ റക്അത്ത് 'തറാവീഹ്' നിസ്കരിച്ചിരുന്നു.
അതിനു ശേഷം ഉസ്മാൻ ബിൻ അഫ്ഫാൻ (رضِىَ ٱللَّهُ عَنۡهُ) കാലഘട്ടത്തിലും, പിന്നീട് തുടർന്നും ഇതു പോലെ തന്നെ സ്വഹാബികൾ 20 റക്അത്തുകൾ നിസ്കരിച്ചു.
ഇമാം ഫഖ്റുദ്ദീൻ അസ്സൈലഈ رحمه الله ലഘു ചരിത്രം
പൂർണ്ണനാമം ഇമാം ഉസ്മാൻ ബിൻ അലി ബിൻ മിഹ്ജൻ അൽ-ബാരിഇ അസ്സൈലഈ (رحمه الله)എന്നാണ്. 'ഫഖ്റുദ്ദീൻ' എന്നത് ബഹുമാനപ്പെട്ടവരുടെ സ്ഥാനപ്പേരാണ്.
പ്രസിദ്ധമായ 'തബീനുൽ ഹഖാഇഖ്' എന്ന കിത്താബ് രചിച്ചു ഇത് ഇമാം അബ്ദുള്ള ബിൻ അഹ്മദ് അന്നിസഫി (رحمه الله ) രചിച്ച 'കൻസുദ്ദഖാഇഖ്' (كنز الدقائق) എന്ന വിഖ്യാത ഹനഫി ഗ്രന്ഥത്തിന്റെ വിശദീകരണമാണ് (Sharh). ഹനഫി മദ്ഹബിലെ നിയമങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നതിൽ ഈ ഗ്രന്ഥം വളരെ പ്രസിദ്ധമാണ്.
ഹിജ്‌റ 743-ൽ (ക്രിസ്താബ്ദം 1342-നോടടുത്ത്) ഈജിപ്തിലെ കെയ്‌റോയിൽ വെച്ചാണ് ഇമാം ഫഖ്റുദ്ദീൻ അസ്സൈലഈ (رحمه الله) വഫാത്തായത്.

Comments
Post a Comment