റമദാനിലെ തറാവീഹ്: ഇമാം അലിയ്യു ബിൻ ബഹാഉൽ ബഗ്‌ദാദി (رحمه الله)
ഭാഗം 6️⃣5️⃣
ഇമാം അലിയ്യു ബിൻ ബഹാഉൽ ബഗ്‌ദാദി (رحمه الله)
ഹിജ്റ -900
علي بن البهاء البغدادي الحنبلي رحمه الله
فرع: وصلاة التراويح عشرون ركعة هكذا قال أكثر علمائنا وهو اختيار أكثر أهل العلم منهم الثوري وأبو حنيفة والشافعي وإسحاق وداود.
فتح الملك العزيز بشرح الوجيز📚 - ج2 - ص: 193- 194
ഹംമ്പലി മദ്ഹബ്
ഇമാം അലിയ്യു ബിൻ ബഹാഉൽ ബഗ്‌ദാദി (رحمه الله) രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ് ; 'തറാവീഹ്' നിസ്കാരം 2️⃣0️⃣റക്അത്തുകൾ ആണെന്നാണ് നമ്മുടെ ഹമ്പലി മദ്ഹബിലെ ബഹുഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്.
തുടർന്ന് മഹാനവർകൾ ആദ്യ മൂന്നു നൂറ്റാണ്ടുകളിൽ ജീവിച്ച ഇമാം സുഫിയാൻ സൗരി (رحمه الله), ഇമാം അബൂ ഹനീഫ (رحمه الله ),ഇമാം ശാഫിഈ (رحمه الله) തുടങ്ങിയ മഹാൻമാരുടെ അഭിപ്രായം തറാവീഹിൻറെ റക്അത്തുകൾ2️⃣0️⃣ ആണെന്ന് രേഖപ്പെടുത്തി.
ഓരോ നൂറ്റാണ്ടുകൾ മുമ്പോട്ട് പോയിക്കൊണ്ട് നാം പരിശോധിക്കുമ്പോഴും നാല് മദ്ഹബ് കളിലെയും ഇമാമുകൾ തർക്കമില്ലാതെ സ്ഥിരപ്പെടുത്തുന്നത് തറാവീഹ് നിസ്കാരത്തിൻറെ റക്അത്തുകൾ 20 ൽ കുറവ് ഇല്ല എന്ന് തന്നെയാണ്. ഇന്നുള്ള ഉൽപതിഷ്ണുക്കൾ പ്രചരിപ്പിക്കുന്നത് പോലെ എട്ടും, പതിനൊന്നും അവർ സ്വീകരിച്ചിട്ടില്ല എന്ന് വ്യക്തം.
കിത്താബിന്റെ മുസന്നിഫിന്റെ ലഘു ചരിത്രം-
ഇമാം അലി ബിൻ അബ്ബാസ് ബിൻ അലി ബിൻ അബ്ബാസ് അൽ-ബഗ്ദാദി അൽ-ബഅ്‌ലി (رحمه الله) എന്നാണ് മുഴുവൻ പേര്. പ്രമുഖ ഹംബലി മദ്ഹബിലെ പണ്ഡിതരായിരുന്നു.
പ്രധാന ഗ്രന്ഥം:
'ഫത്ഹുൽ മലികിൽ അസീസ് ബിഷർഹിൽ വജീസ് ആണ് ഏറ്റവും പ്രധാനപ്പെട്ട കിത്താബ് . ഇമാം മുജദ്ദുദ്ദീൻ അബുൽ ബറകാത്ത് ഇബ്നു തൈമിയ്യ رحمه الله ( ഇസ്തിഗാസ എതിർത്ത ഇബ്നു തൈമിയ്യയുടെ പിതാമഹൻ) രചിച്ച 'അൽ-വജീസ്' എന്ന ഗ്രന്ഥത്തിന്റെ വിശദീകരണമാണിത്.
അൽ-മുഗ്നി ഫീ ഫുറൂഇൽ ഹനാബില (المغني في فروع الحنابلة) മറ്റൊരു കിതാബാണ്.
ശർഹുൽ ഹിദായ (شرح الهداية) ഇമാം കൽവസാനി (رحمه الله ) എഴുതിയ 'അൽ-ഹിദായ' എന്ന ഗ്രന്ഥത്തിന് മഹാനവർകൾ നൽകിയ വിശദീകരണമാണിത്.
ഹിജ്റ 900 ദമാസ്കസിൽ വെച്ച് മഹാനവർകൾ വഫാത്തായി.
അബൂ നവവി✍️
00974 77882082
.jpg)
Comments
Post a Comment