റമദാനിലെ തറാവീഹ്: ഇമാം ഇബ്‌നു രിഫ്അ (رحمه الله)
ഭാഗം 6️⃣4️⃣
ഇമാം ഇബ്‌നു രിഫ്അ (رحمه الله)
ഹിജ്റ -710
ابن الرِّفْعَة رحمه الله
ويقوم شهر رمضان لقوله عليه السلام من قام رمضان رمضان إيمانا واحتسابا غفر له ما تقدم من ذنبه " .... والمراد بالقيام: صلاة التراويح، سميت بذلك لأنهم كانوا يصلون بتسليمتين، ثم يتروحون ساعة قال: بعشرين ركعة في الجماعة لأن الصحابة أجمعت على ذلك في زمن عمر -رضي الله عنهم
كفاية النبيه في شرح التنبيه📚 ج 3 - ص : 331
ശാഫിഈ മദ്ഹബ്
ഇമാം ഇബ്‌നു രിഫ്അ (رحمه الله) രേഖപ്പെടുത്തുന്നു; നബി (ﷺ)യുടെ 'ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനിൽ നിന്നു നിസ്കരിച്ചാൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും' എന്ന വാക്കിന്റെ അടിസ്ഥാനത്തിൽ റമദാൻ മാസത്തിൽ നിന്നു കൊണ്ട് നിസ്കരിക്കേണ്ടതുണ്ട്.പുണ്യ നബി ﷺ തങ്ങൾ പഠിപ്പിച്ച 'റമളാനിലെ നിസ്കാരം' എന്നതു കൊണ്ടുള്ള വിവക്ഷ 'തറാവീഹ്' ആണ്.
റമദാനിലെ നിസ്കാരത്തിന് 'തറാവീഹ്' എന്ന പേര് വരാനുള്ള കാരണം നാല് റക്അത്തുകൾ രണ്ട് സലാം കൊണ്ട് നിർവഹിക്കുകയും, പിന്നീട് അൽപം വിശ്രമിക്കുകയും ചെയ്യുന്നത് കൊണ്ടാണ്.
തറാവീഹ് നിസ്കാരം നിർവ്വഹിക്കപ്പെടേണ്ടത് 2️⃣0️⃣ റക്അത്തുകൾ കൊണ്ടാണ്. ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) കാലഘട്ടത്തിൽ സ്വഹാബത്ത് നിസ്കരിച്ചിരുന്ന തറാവീഹ് 2️⃣0️⃣റക്അത്ത് ആണെന്ന വിഷയത്തിൽ "ഇജ്മാഅ്" (ഏകോപനം) ആയവരായിരുന്നു.
(നബി ﷺ തങ്ങൾ പള്ളിയിൽ വച്ച് രണ്ട് അല്ലെങ്കിൽ മൂന്ന് ദിവസം തറാവീഹ് നിസ്കരിച്ചു പക്ഷേ അത് എത്ര റക്അത്തുകൾ ആണെന്ന് സ്വഹീഹായി സ്ഥിരപ്പെട്ടു വന്നിട്ടില്ല).
ഗ്രന്ഥ രചയിതാവായ ഇമാമിന്റെ ലഘു ചരിത്രം:-
പൂർണ്ണനാമം: ഇമാം അബുൽ അബ്ബാസ് അഹ്‌മദ് ബിൻ മുഹമ്മദ് ബിൻ അലി. 'ഇബ്നുൽ രിഫ്അഃ' (ابن الرفعة) എന്ന പേരിലാണ് ലോകപ്രശസ്തരായത്.
ഫഖീഹുൽ ഉമ്മ: അഗാധമായ വിജ്ഞാനം കാരണം "ഉമ്മത്തിന്റെ ഫഖീഹ്" എന്ന് മഹാനവർകൾ വിളിക്കപ്പെട്ടു.
ഇമാം ഇബ്നുൽ രിഫ്അഃ (رحمه الله) യുടെ രണ്ട് ഗ്രന്ഥങ്ങൾ ശാഫിഈ മദ്‌ഹബിലെ അമൂല്യ നിധികളായി കരുതപ്പെടുന്നു:കിഫായത്തുൽ നബീഹ് (كفاية النبيه): ഇമാം ശീറാസിയുടെ (رحمه الله) 'അൽ-തൻബീഹ്' എന്ന കിത്താബിന്റെ അതിവിപുലമായ വ്യാഖ്യാനമാണിത് (20-ൽ അധികം വാള്യങ്ങൾ ഉണ്ട് )
അൽ-മത്ത്‌ലബ് ഫീ ശർഹിൽ വസീത് (المطلب في شرح الوسيط): ഹുജ്ജത്തുൽ ഇസ്‌ലാം ഇമാം ഗസ്സാലി (رحمه الله) വിന്റെ 'അൽ-വസീത്' എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണിത്.
ശാഫിഈ കർമ്മശാസ്ത്രം പഠിക്കുന്ന ഒരാൾക്ക് ഒഴിവാക്കാൻ കഴിയാത്ത പേരാണ് ഇമാം ഇബ്നുൽ രിഫ്അഃ (رحمه الله). മഹാനവർകൾ നൽകിയ വിശദീകരണങ്ങളാണ് പിൽക്കാലത്തെ പല കർമ്മശാസ്ത്ര വിധികൾക്കും അടിസ്ഥാനമായത്.
ജനനം: ഹിജ്റ 645 (ക്രിസ്താബ്ദം 1247) ഈജിപ്തിൽ. വഫാത്തായത് ഹിജ്റ 710 (ക്രിസ്താബ്ദം 1310). കെയ്‌റോയിലാണ്.

Comments
Post a Comment