റമദാനിലെ തറാവീഹ്: ഇമാം അബുൽ ഹസൻ അലിയ്യ് ബിൻ ഖലഫ് (رحمه الله)
ഭാഗം 6️⃣3️⃣
ഇമാം അബുൽ ഹസൻ അലിയ്യ് ബിൻ ഖലഫ് (رحمه الله)
ഹിജ്റ -939
أبو الحسن علي بن خلف المنوفي المالكي رحمه الله
(والقيام فيه) أي في رمضان يجوز فعله (في مسجد الجماعات) وفي كل موضع يجتمعون فيه كأهل العمود ويكون (بإمام) يستحب أن يكون ممن يقرأ القرآن على ظهر قلبه، ومن سنة القيام أن يكون بعد صلاة العشاء (ومن شاء قام في بيته وهو أحسن) أي أفضل (لما قويت نيته) يعني نشطت نفسه (وحده) ولم يكسل وقيد بعضهم هذا بأن لا تعطل المساجد ولما فرغ من بيان المحل الذي يفعل فيه شرع يبين عدده فقال: (وكان السلف الصالح) وهم الصحابة - رضوان الله عليهم
أجمعين - (يقومون فيه) أي في زمن عمر بن الخطاب - رضي الله عنه - (في المساجد بعشرين ركعة) وهو اختيار جماعة منهم أبو حنيفة والشافعي وأحمد والعمل الآن عليه (ثم) بعد قيامهم بالعشرين ركعة (يوترون بثلاث) أي ثلاث ركعات (ويفصلون بين الشفع والوتر بسلام)
كفاية الطالب الرباني 📚ج- 2 - ص : 319- 320
മാലിക്കി മദ്ഹബ്
ഇമാം അബുൽ ഹസൻ അലി ബിൻ ഖലഫ് അൽ-മനൂഫി അൽ-മാലിക്കി (رحمه الله) 'കിഫായത്തു ത്വാലിബ് അർ-റബ്ബാനി' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി: റമദാനിലെ രാത്രിനമസ്കാരം (തറാവീഹ്)ജമാഅത്ത് നടക്കുന്ന പള്ളികളിലും, ജനങ്ങൾ ഒരുമിച്ചുകൂടുന്ന ഇടങ്ങളിലും നിർവ്വഹിക്കാവുന്നതാണ്.
ഖുർആൻ മനഃപാഠമായി ഓതാൻ കഴിയുന്ന ഒരാൾ ഇമാമായി നിൽക്കുന്നതാണ് ഉത്തമം. രാത്രി നിസ്കാരം ഇഷാ നിസ്കാരത്തിന് ശേഷമായിരിക്കുക എന്നത് സുന്നത്താണ്.ഒരാൾക്ക് വേണമെങ്കിൽ സ്വന്തം വീട്ടിൽ വെച്ചും ഇത് നിർവ്വഹിക്കാവുന്നതാണ്. ദൃഢമായ നിശ്ചയദാർഢ്യമുള്ളവർക്കും (മടി കൂടാതെ ഒറ്റയ്ക്ക് ചെയ്യാൻ ആവേശമുള്ളവർക്കും) പള്ളികളിൽ തറാവീഹ് മുടങ്ങിപ്പോകില്ല എന്ന ഉറപ്പുള്ളവർക്കും ഇതാണ് ഏറ്റവും ഉത്തമം.
തറാവീഹ് റക്അത്തുകളുടെ എണ്ണം തുടർന്ന് വിവരിക്കുന്നു: സലഫുസ്സ്വാലിഹീൻ: ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) വിന്റെ കാലഘട്ടത്തിൽ സ്വഹാബികൾ പള്ളികളിൽ 20 റക്അത്താണ് നിസ്കരിച്ചിരുന്നത്.
ഇമാമുകളുടെ അഭിപ്രായം:
ഇമാം ഇമാം അബൂഹനീഫ, ശാഫിഈ, ഇമാം അഹ്മദ് ബിൻ ഹമ്പൽ (رضي الله عنهم) എന്നിവരടങ്ങുന്ന ഒരു സംഘം പണ്ഡിതന്മാർ തിരഞ്ഞെടുത്തതും നിലവിൽ തറാവീഹ് നിസ്കരിച്ചു വരുന്നതും ഈ രീതിയാണ്. ഈ 20 റക്അത്തിന് ശേഷം അവർ മൂന്ന് റക്അത്ത് വിത്ർ നിസ്കരിക്കാറുണ്ടായിരുന്നു.
വിത്റിന്റെ രീതി: അവർ ശഫ്അ് നിസ്കാരത്തിനും വിത്റിനും ഇടയിൽ സലാം വീട്ടി വേർതിരിച്ചിരുന്നു (അതായത് 2 റക്അത്ത് കഴിഞ്ഞ് സലാം വീട്ടുകയും പിന്നീട് 1 റക്അത്ത് വിത്ർ മാത്രമായി നിസ്കരിക്കുകയും ചെയ്യുക).
ഇമാം അബുൽ ഹസൻ അലി ബിൻ മുഹമ്മദ് ബിൻ ഖലഫ് അൽ-മനൂഫി അൽ-മാലിക്കി (رحمه الله) എന്നാണ് മഹാനവർകളുടെ മുഴുവൻ പേര്
ജനനം: ഹിജ്‌റ 857-ൽ (ക്രിസ്താബ്ദം 1453) ഈജിപ്തിലെ 'മനൂഫ്' എന്ന സ്ഥലത്താണ് ജനിച്ചത്. ഇതിനാലാണ് അവർ 'അൽ-മനൂഫി' എന്ന് അറിയപ്പെടുന്നത്.
കിഫായത്തു ത്വാലിബ് അർ-റബ്ബാനി' ഈ ഗ്രന്ഥം മഹാനവർകളുടെ ഏറ്റവും പ്രശസ്തമായ കിതാബുകളിൽ ഒന്നാണ്. ഇത് ഇമാം ഇബ്നു അബീ സൈദ് അൽ-ഖൈറുവാനി (رحمه الله) രചിച്ച 'അർ-രിസാല' എന്ന വിഖ്യാത കർമ്മശാസ്ത്ര ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണ് (ശറഹ്).
നിരവധി വിഷയങ്ങളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ചില പ്രധാനപ്പെട്ടവ: ഉംദത്തുൽ മുസല്ലി: നിസ്കാരത്തിന്റെ നിയമങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥം.
മുഖ്തസർ ഖലീലിന്റെ വ്യാഖ്യാനം: മാലിക്കി മദ്ഹബിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിലൊന്നായ 'മുഖ്തസർ ഖലീലി'ന് ബഹുമാനപ്പെട്ടവർ ഒന്നിലധികം വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്.
ഹിജ്‌റ 939-ൽ ക്രിസ്താബ്ദം 1532) കെയ്‌റോയിൽ വെച്ച് ഇമാം അബുൽ ഹസൻ അലി ബിൻ ഖലഫ് (رحمه الله) വഫാതായി.

Comments
Post a Comment