റമദാനിലെ തറാവീഹ്: ഇമാം അബുൽ ബറക്കാത് നസഫി (رحمه الله)
ഭാഗം 6️⃣2️⃣
ഇമാം അബുൽ ബറക്കാത് നസഫി (رحمه الله)
ഹിജ്റ - 710
أبو البركات حافظ الدين النسفي رحمه الله
سن في رمضان عشرون ركعة بعشر تسليمات بعد العشاء قبل الوتر وبعده بجماعة والختم مرة بجلسة بعد كل أربعة بقدرها سن في رمضان عشرون ركعة بعشر تسليمات بعد العشاء قبل الوتر وبعده بجماعة والختم مرة بجلسة بعد كل أربعة بقدرها
كنز الدقائق📚 - 178
ഹനഫി മദ്ഹബ്
ഹനഫി മദ്ഹബിലെ പണ്ഡിതരായ ഇമാം അബുൽ ബറക്കാത് നസഫി (رحمه الله) തറാവീഹ് നിസ്കാരത്തെ കുറിച്ച് രേഖപ്പെടുത്തി ; റമദാനിൽ "തറാവീഹ്" ഇശാഅ് നിസ്കാര ശേഷം പത്ത് സലാമോട് കൂടി 2️⃣0️⃣റക്അത്ത് ജമാഅത്ത് ആയിട്ടാണ്. വിത്ർ നിസ്കാരത്തിന് മുമ്പ് അല്ലെങ്കിൽ ശേഷം ആയി നിർവഹിക്കേണ്ടത് തറാവീഹ് നിസ്കാരം സുന്നത്ത് ആക്കിയിരിക്കുന്നു.
ഇമാമിന്റെ ലഘു ചരിത്രം
അബൂൽ ബറകാത്ത് ഹാഫിളുദ്ദീൻ അന്നസഫി (رحمه الله) ഇസ്‌ലാമിക കർമ്മശാസ്ത്രത്തിലെയും (ഫിഖ്ഹ് ) വിശ്വാസശാസ്ത്രത്തിലെയും (അഖീദ ) അതുല്യ പണ്ഡിതരായിരുന്നു.
പൂർണ്ണനാമം: ഇമാം അബ്ദുല്ലാഹിബ്നു അഹ്മദ് ഇബ്നു മഹ്മൂദ് അന്നസഫി.رحمه الله
ജനനം: ഇന്നത്തെ ഉസ്ബക്കിസ്ഥാൻ 'നസഫ്' എന്ന സ്ഥലത്ത്.വഫാത് : ഹിജ്റ 710-ൽ (ക്രിസ്താബ്ദം 1310). ഹനഫി മദ്ഹബിലെ പ്രഗത്ഭ പണ്ഡിതരായിരുന്നു.
പ്രധാന ഗ്രന്ഥങ്ങൾ
കൻസുദ്ദഖാഇഖ് : ഹനഫി ഫിഖ്‌ഹിലെ ഏറ്റവും പ്രധാനപ്പെട്ടതും സംക്ഷിപ്തവുമായ അടിസ്ഥാന ഗ്രന്ഥമാണിത്.
മദാരികുത്തൻസീൽ :പ്രശസ്തമായ തഫ്സീർ (ഖുർആൻ വ്യാഖ്യാനം) ആണ്. 'തഫ്സീറുന്നസഫി' എന്ന പേരിൽ ഇതറിയപ്പെടുന്നു.
മനാറുൽ അൻവാർ : ഉസൂലുൽ ഫിഖ്‌ഹിലെ പ്രാമാണിക ഗ്രന്ഥം.
അൽ-ഉംദ : വിശ്വാസശാസ്ത്രവുമായി ബന്ധപ്പെട്ട രചനയാണിത് .
അബൂ നവവി✍️
00974 77882082

Comments
Post a Comment