റമദാനിലെ തറാവീഹ്: ഇമാം അലാഉദ്ദീൻ അബുൽ ഹസൻ അൽ മർദാവി (رحمه الله)


ഭാഗം6️⃣1️⃣

ഇമാം അലാഉദ്ദീൻ അബുൽ ഹസൻ അൽ മർദാവി (رحمه الله)

ഹിജ്റ -885

علاء الدين أبو الحسن علي بن سليمان المرداوي رحمه الله 

والتراويح عشرون ركعة يسلم من كل ركعتين

التنقيح المشبع في تحرير أحكام المقنع 📚 -  ص : 102

ഹംമ്പലി മദ്ഹബ്

ഹംമ്പലി മദ്ഹബിലെ പണ്ഡിതരായ ഇമാം അലാഉദ്ദീൻ അബുൽ ഹസൻ അൽ മർദാവി (رحمه الله) രേഖപ്പെടുത്തുന്നത് ഇങ്ങനെ; 'തറാവീഹ്' നിസ്കാരം2️⃣0️⃣ റക്അത്തുകളാണ്. ഓരോ രണ്ട് റക്അത്തിലും സലാം വീട്ടേണ്ടതാണ്.

ഓരോ നൂറ്റാണ്ട് കഴിഞ്ഞു ഈയൊരു പഠന പരമ്പര മുമ്പോട്ട് പോകുന്തോറും സ്വഹാബത്ത് കാണിച്ചു തന്ന മാതൃകയിൽ അടിയുറച്ചു കൊണ്ട് മുസ്ലിം ലോകം നീങ്ങുന്നതാണ് നമുക്ക് 'റമളാനിലെ തറാവീഹ്' എന്ന ഈ പരമ്പരയിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്.

വീടുകളിൽ വച്ച് നിസ്കരിക്കുന്നത് ആണോ അതെല്ലാ പള്ളിയിൽ വച്ച് നിസ്കരിക്കുന്നത് ആണോ ശ്രേഷ്ഠം എന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ ചർച്ച നടന്നെങ്കിലും ഇരുപത് റക്അത്ത് കളിൽ കുറഞ്ഞ 'തറാവീഹ്' ശ്രേഷ്ഠമെന്ന് പോയിട്ട് നല്ലതാണെന്ന് പോലും അഹ്ലുസ്സുന്നയുടെ  പണ്ഡിതന്മാർ പറഞ്ഞതായി നമുക്ക് കാണാൻ കഴിയുന്നില്ല.

ഗ്രന്ഥരചയിതാവ് : ഇമാം അൽ-മർദാവി (رحمه الله(വഫാത് : ഹിജ്റ 885). ഹംമ്പലി മദ്ഹബിലെ പിൽക്കാല പണ്ഡിതന്മാരിൽ ഏറ്റവും പ്രമുഖരും മദ്ഹബിലെ പ്രബലമായ അഭിപ്രായങ്ങളെ ക്രോഡീകരിച്ച മഹാ പണ്ഡിതരുമാണ്.

ഇമാം ഇബ്നു ഖുദാമ(رحمه الله) യുടെ 'അൽ-മുഖ്നിഅ്' എന്ന ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് 'അത്തൻഖീഹുൽ മുശ്ബിഅ്'.

ഇമാം മർദാവി (رحمه الله) യുടെഅൽ-ഇൻസാഫ് ഇത് ഹംമ്പലി മദ്ഹബിലെ വ്യത്യസ്ത അഭിപ്രായങ്ങൾ ചർച്ച ചെയ്യുന്ന വലിയ ഗ്രന്ഥമാണ്.

ഹംബലി മദ്ഹബ് പ്രകാരം തറാവീഹ് നിസ്കാരം 20 റക്അത്താണെന്നും, അത് ഈരണ്ട് റക്അത്തുകളായിട്ടാണ് നിർവ്വഹിക്കേണ്ടതെന്നും ഇമാം മർദാവി (رحمه الله) വ്യക്തമാക്കുന്നു.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും