റമദാനിലെ തറാവീഹ്: ഇമാം ഇസ്സുബിൻ അബ്‌ദു സലാം (رحمه الله )



ഭാഗം 6️⃣0️⃣

ഇമാം ഇസ്സുബിൻ അബ്‌ദു സലാം      (رحمه الله ) 

ഹിജ്റ -  660

العز بن عبد السلام رحمه الله

وصلاة التراويح عشرون ركعة وتجوز جماعة وفرادى وأيهما أولى فيه ثلاثة أوجه

الغاية في اختصار النهاية📚 - ص : 121


ശാഫിഈ മദ്ഹബ്

ഇമാം ഇസ്സു ബിൻ അബ്‌ദു സലാം (رحمه الله ) രേഖപ്പെടുത്തുന്നു; റമദാനിലെ 'തറാവീഹ്' നിസ്കാരം2️⃣0️⃣ റക്അത്തുകളാണ്. ജമാഅത്തായി കൊണ്ടും, ഒറ്റക്കായി കൊണ്ടും തറാവീഹ് നിസ്കരിക്കാവുന്നതാണ്.

ഈ പറഞ്ഞ കാര്യത്തിൽ ഏതാണ് നല്ലതെന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.

തറാവീഹിലെ മൂന്ന് അഭിപ്രായങ്ങൾ (മൂന്ന് വജ്‌ഹുകൾ)

"ഏതാണ് ഉത്തമം എന്നതിൽ മൂന്ന് അഭിപ്രായങ്ങളുണ്ട്" അവ പ്രധാനമായും താഴെ പറയുന്നവയാണ്:

1) ജമാഅത്തായി നിസ്കരിക്കലാണ് ഉത്തമം: മസ്ജിദുന്നബവിയിലും മറ്റും ഉമർ (رضِىَ ٱللَّهُ عَنۡهُ) വിന്റെ കാലം മുതൽ നടന്നു വരുന്ന രീതിയാണിത്. ഭൂരിഭാഗം പണ്ഡിതന്മാരും ഇതാണ് മുൻഗണന നൽകുന്നത്.

2) ഒറ്റയ്ക്ക് നിസ്കരിക്കലാണ് ഉത്തമം: ഒരാൾക്ക് ഖുർആൻ നന്നായി അറിയുകയും ഭക്തിയോടെ (ഖുശൂഅ്) വീട്ടിലിരുന്ന് നിസ്കരിക്കാൻ സാധിക്കുകയും ചെയ്യുമെങ്കിൽ അതാണ് ഉത്തമം എന്ന വീക്ഷണം.

3) വ്യക്തിക്ക് അനുസരിച്ച് മാറ്റം വരാം: ഒരാൾ പള്ളിയെ ജീവസ്സുറ്റതാക്കാൻ സഹായിക്കുന്ന ആളാണെങ്കിൽ ജമാഅത്തായും, അതല്ല തന്റെ ഏകാന്തതയിലെ നിസ്കാരമാണ് കൂടുതൽ ഭക്തി നൽകുന്നതെങ്കിൽ ഒറ്റയ്ക്കും നിസ്കരിക്കാം.

ഇമാം അൽ-ഇസ്സുബ്നു അബ്ദിസ്സലാം (رحمه الله) വലിയ ഒരു ശാഫിഈ പണ്ഡിതരായിരുന്നു.ഇസ്‌ലാമിക ചരിത്രത്തിൽ "സുൽത്താനുൽ ഉലമാ" (പണ്ഡിതന്മാരുടെ സുൽത്താൻ) എന്ന പേരിൽ അറിയപ്പെടുന്നു.

കാലഘട്ടം: ഹിജ്റ 577 ൽ ജനിച്ചു - വാഫാത് ഹിജ്‌റ 660

അത്യന്തം ധീരനായ പണ്ഡിതരായിരുന്നു ഇമാം ഇസ്സുബ്നു അബ്ദിസ്സലാം (رحمه الله) ഭരണാധികാരികളുടെ തെറ്റായ നയങ്ങളെ മുഖത്തുനോക്കി വിമർശിക്കാനും സത്യം വിളിച്ചുപറയാനും അവർ മടിച്ചിരുന്നില്ല.

ഏഴാം നൂറ്റാണ്ടിൽ ജീവിച്ച അതിപ്രഗൽഭരായ നാലു മദ്ഹബിന്റെ ഇമാമുകളിലൂടെയും ഗ്രന്ഥങ്ങളിലൂടെ നാം സഞ്ചരിക്കുമ്പോൾ റമദാനിലെ തറാവീഹ് നിസ്കാരം അത് 20 റക്അത്തുകളാണെന്ന്  അവിതർക്കിതമായി അവരൊക്കെയും സ്ഥിരപ്പെടുത്തുന്നതാണ് നാം കാണുന്നത്.

അൽ-ഗായ ഫീ ഇഖ്തിസാരിന്നിഹായ (الغاية في اختصار النهاية) ഇത് മഹാനവർകളുടെ കർമ്മശാസ്ത്ര (ഫിഖ്ഹ് ) ഗ്രന്ഥമാണ്. ഇമാം അബുൽ മആലി അൽ-ജുവൈനി (رحمه الله)യുടെ "നിഹായത്തുൽ മത്‌ലബ്" എന്ന വിപുലമായ ഗ്രന്ഥത്തിന്റെ സംഗ്രഹമാണിത് (അതുകൊണ്ടാണ് 'ഇഖ്തിസാർ' എന്ന് പേരിൽ വരുന്നത്)

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും