റമദാനിലെ തറാവീഹ്: ഇമാം ബഹ്റാം ബിൻ അബ്ദുല്ലാഹ് ദമിയാത്തി (رحمه الله)
ഭാഗം 5️⃣9️⃣
ഇമാം ബഹ്റാം ബിൻ അബ്ദുല്ലാഹ് ദമിയാത്തി (رحمه الله)
ഹിജ്റ -803
بهرام بن عبد الله الدميري الدِّمْيَاطِيّ المالكي رحمه الله
والانفراد في التراويح لمن قصد الستر أفضل من الجمع إن لم تتعطل المساجد، وهي ثلاث وعشرون بالوتر، ثم جعلت تسعا وثلاثين*
الشامل في فقه الإمام مالك📚 ج -1 - ص :149
മാലിക്കി മദ്ഹബ്
ഇമാം ദമിയാത്തി (رحمه الله) തറാവീഹ് നിസ്കാരത്തെ കുറിച്ച് രേഖപ്പെടുത്തിയത് ഇങ്ങനെ; റമദാനിലെ തറാവീഹ് നിസ്കാരം ജനങ്ങളുടെ ഇടയിൽ നിന്ന് മറഞ്ഞിരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് വീട്ടിൽ ഒറ്റയ്ക്ക് നിസ്കരിക്കുന്നതാണ് ശ്രേഷ്ഠം.പക്ഷേ അത് ഒരിക്കലും പള്ളികളിലെ ജമാഅത്ത് മുടങ്ങുന്ന നിലയിൽ ആവരുത്.
തറാവീഹ് നിസ്കാരത്തിൻറെ റക്അത്തുകളുടെ എണ്ണം 2️⃣0️⃣ ആണ്. കൂടാതെ വിത്ർ മൂന്ന് റക്അത്തും ആകുന്നു. പിന്നീട് മദീനയിൽ അത് 39 റക്അത്തുകൾ ആക്കപ്പെട്ടു. {അതിൻറെ കാരണങ്ങൾ മുൻ ഭാഗങ്ങളിൽ വിശദീകരിക്കപ്പെട്ടത് വായിച്ചിരിക്കുമല്ലോ}
ആരാണ് ഇമാം ബഹ്‌റാം അദ്-ദമീരി رحمه الله?
പൂർണ്ണനാമം: ബഹ്‌റാം ബിൻ അബ്ദില്ല ബിൻ അബ്ദുൽ അസീസ് അദ്-ദമീരി അദ്-ദിംയാത്തി (رحمه الله) സ്ഥാനപ്പേര്: 'താജുദ്ദീൻ' (മതത്തിന്റെ കിരീടം) എന്നറിയപ്പെടുന്നു.ജനനം: ഈജിപ്തിലെ കെയ്‌റോയിലാണ് ജീവിച്ചിരുന്നത്.*
പ്രധാന ഗ്രന്ഥങ്ങൾ:
അശ്ശാമിൽ, ശറഹു മുഖ്തസർ ഖലീൽ എന്നിവയാണ്.
ഹിജ്റ 805-ലാണ് (ക്രിസ്തുവർഷം 1402) മഹാനവർകൾ വഫാത്തായത്.
.jpg)
Comments
Post a Comment