റമദാനിലെ തറാവീഹ്: ഇമാം ഇബ്‌നു സാആത്തി അൽ ഹനഫി (رحمه الله)
ഭാഗം 5️⃣8️⃣
ഇമാം ഇബ്‌നു സാആത്തി അൽ ഹനഫി (رحمه الله)
ഹിജ്റ - 694
مظفر الدين أحمد بن علي بن ثعلب بن الساعاتي الحنفي رحمه الله
فصل في التراويح
يسن للناس الاجتماع في شهر رمضان بعد العشاء ليصلوا خمس ترويحات عشر تسليمات ويجلسوا بين كل ترويحتين قدر واحدة
مجمع البحرين وملتقى النيرين📚 - ص :169
ഹനഫി മദ്ഹബ്
ഇമാം ഇബ്‌നു സാആത്തി അൽ ഹനഫി (رحمه الله) തറാവീഹ് നിസ്കാരത്തെ സംബന്ധിച്ച് രേഖപ്പെടുത്തി; 'റമദാൻ മാസത്തിൽ ഇശാ നിസ്കാരത്തിന് ശേഷം പത്ത് സലാമോടു കൂടി 2️⃣0️⃣റക്അത്ത് ( അഞ്ച് തർവീഹ് ) നിസ്കാരതിന് വേണ്ടി ജനങ്ങൾ ഒരുമിച്ച് കൂടൽ സുന്നത്താണ്'.
എല്ലാ രണ്ട് തർവീഹ്കൾക്കിടയിലും നാല് റക്അത്ത് നിസ്കരിക്കാൻ ഉള്ള സമയം വിശ്രമിക്കുക. അതിനു ശേഷം ജമാഅത്തായി തന്നെ 'വിത്ർ' നിസ്കാരവും നിർവഹിക്കുക. വിത്ർ നിസ്കാരത്തിലെ ജമാഅത്ത് റമദാനിൽ മാത്രമേ ആവശ്യമുള്ളൂ.
ലഘു ചരിത്രം- ഇമാം ഇബ്‌നു സാആത്തി അൽ ഹനഫി (رحمه الله)
പൂർണ്ണനാമം അഹ്‌മദ് ബിൻ അലി ബിൻ ഥഅ്‌ലബ് എന്നാണ്. മുളഫ്ഫറുദ്ദീൻ എന്നത് അവരുടെ സ്ഥാനപ്പേരും (ലഖബ്), ഇബ്നുസ്സആത്തി എന്നത് കുടുംബപ്പേരുമാണ്.
മജ്‌മഉൽ ബഹ്‌റൈൻ വ മുൽതഖൽ നയ്യിറൈൻ' ഹനഫി ഫിഖ്‌ഹിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിൽ ഒന്നാണ്.
ഇമാം ഖുദൂരി (رحمه الله) യുടെ 'മുഖ്തസർ', ഇമാം മൗസിലി(رحمه الله) യുടെ 'അൽ-മുഖ്താർ' എന്നീ രണ്ട് വിഖ്യാത ഗ്രന്ഥങ്ങളെ കോർത്തിണക്കി കൊണ്ടാണ് ഇമാം ഇബ്‌നു സാആത്തി അൽ ഹനഫി (رحمه الله) ഇത് രചിച്ചത്.
ഹിജ്റ ഏഴാം നൂറ്റാണ്ടിലാണ് മഹാനവർകൾ ജീവിച്ചിരുന്നത്. ജനനം: ബഗ്ദാദിൽ ആയിരുന്നു. ഹിജ്റ 694-ൽ (ക്രിസ്താബ്ദം 1295) ബഗ്ദാദിൽ വെച്ച് തന്നെ വഫാത്തായി.
വിവിധ മദ്ഹബിലെ ഇമാമുകൾ തറാവീഹ് നിസ്കാരം നിർവഹിക്കുന്ന ക്രമം വിശദീകരിക്കുന്ന സ്ഥലത്ത് പ്രത്യേകം എടുത്തുപറയുന്ന ഒരു കാര്യം തർവീഹുകൾക്കിടയിൽ വിശ്രമിക്കുക എന്നതാണ്. എന്നാൽ നിർഭാഗ്യവശാൽ ഇന്ന് പല സ്ഥലങ്ങളിലും തറാവീഹ് നിസ്കാരം സൂപ്പർഫാസ്റ്റ് കുമ്പിടൽ ചടങ്ങ് നിർവഹിക്കുന്നത് പോലെ തറാവീഹ് എന്ന റമദാനിലെ പ്രത്യേക നിസ്കാരത്തെ ചെയ്തു തീർക്കുന്നതാണ് പല സ്ഥലങ്ങളിലും കണ്ടുവരുന്നത്.
അബൂ നവവി✍️
00974 77882082

Comments
Post a Comment