റമദാനിലെ തറാവീഹ്: ഇമാം ബുർഹാനുദ്ദീൻ ഇബ്നു മുഫ് ലിഹ് (رحمه الله)



ഭാഗം 5️⃣7️⃣

ഇമാം ബുർഹാനുദ്ദീൻ ഇബ്നു മുഫ് ലിഹ് (رحمه الله)

   ഹിജ്റ -  884

برهان الدين ابن مفلح رحمه الله

ثم التراويح) : سميت به لأنهم كانوا يجلسون بين كل أربع يستريحون، وقيل: لأنها مشتقة من المراوحة؛ وهي التكرار في الفعل؛ وهي سنة سنها النبي صلى الله عليه وسلم، وليست محدثة لعمر؛ وهي من أعلام الدين الظاهرة ..... وهي عشرون ركعة) : في قول أكثر العلماء، وقد روى مالك، عن يزيد بن رومان قال: كان الناس يقومون في زمن عمر - رضي الله عنه - في رمضان بثلاث وعشرين ركعة، والسر فيه أن الراتبة عشر، فضوعفت في رمضان؛ لأنه وقت جد وتشمير

المبدع شرح المقنع📚 - ج2 - ص : 19- 20

     

ഹംബലി മദ്ഹബ്

     ഇമാം ബുർഹാനുദ്ദീൻ ഇബ്നു മുഫ് ലിഹ് (رحمه الله) രേഖപ്പെടുത്തുന്നു; സ്വഹാബികൾ 'തറാവീഹ്' നിസ്കാരത്തിൻറെ ഓരോ നാല് റക്അത്തുകൾ കഴിയുമ്പോഴും വിശ്രമിച്ചിരുന്നു. ഇതു കൊണ്ടാണ് ഈ നിസ്കാരത്തിന് 'തറാവീഹ്' എന്ന പേര് വരാനുള്ള കാരണം

മഹാനവർകൾ ഇത് വിശദീകരിച്ചശേഷം തുടർന്നു വീണ്ടും  എഴുതുന്നു ; തറാവീഹ് നബി ﷺ തങ്ങൾ സുന്നത്തായി കാണിച്ചു തന്ന നിസ്കാരമാണ്. അതല്ലാതെ ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) പുതുതായി ഉണ്ടാക്കിയതല്ല. ദീനിൻറെ പ്രകടമായ അടയാളങ്ങളിൽ പെട്ടതാണ് 'തറാവീഹ്' നിസ്കാരം. 

തറാവീഹ് നിസ്കാരത്തിൻറെ റക്അത്തുകളുടെ എണ്ണം ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം2️⃣0️⃣ റക്അത്തുകളാണ്.

ഇമാം മാലിക് (رحمه الله) യസീദ് (رضِىَ ٱللَّهُ عَنۡهُ ) നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) കാലത്ത് സ്വഹാബത്ത്, താബിഉകൾ 

2️⃣3️⃣ റക്അത്തുകൾ തറാവീഹ് നിസ്കരിക്കുന്നവർ ആയിരുന്നു (വിത്ർ അടക്കം).

തറാവീഹ്2️⃣0️⃣ റക്അത്ത് ആയതിൻറെ രഹസ്യം മഹാനവർകൾ വിശദീകരിക്കുന്നത് ഇങ്ങനെ;സാധാരണ റവാതിബ് നിസ്കാരം പത്ത് ആകുന്നു. റമളാൻ മാസത്തിൽ അതിനെ ഇരട്ടിയാക്കപെട്ടു.

അങ്ങനെയാണ് തറാവീഹ് ഇരുപത് റക്അത്തുകൾ ആയത്. തുടർന്ന് ഇമാം മാലിക് ( رحمه الله) തങ്ങൾ അഭിപ്രായപ്പെട്ട 39 റക്അത്തുകളും ബഹുമാനപ്പെട്ടവർ രേഖപ്പെടുത്തിവച്ചു.

ആരാണ് ബുർഹാനുദ്ദീൻ ഇബ്നു മുഫ്ലിഹ് (رحمه الله) ❓ലഘു ചരിത്രം

പൂർണ്ണനാമം:ഇമാം ഇബ്രാഹിം ബിൻ മുഹമ്മദ് ബിൻ അബ്ദില്ല ബിൻ മുഹമ്മദ് ഇബ്നു മുഫ്ലിഹ് (رحمه الله)

 ഹിജ്റ 816-ൽ സിറിയയിലെ ദമാസ്കസിലാണ് ജനിച്ചത്. സ്ഥാനപ്പേര്: 'ബുർഹാനുദ്ദീൻ' എന്നത് മഹാനവർകളുടെ സ്ഥാനപ്പേരാണ് . ഹംമ്പലി മദ്‌ഹബിലെ അതികായന്മാരായ പണ്ഡിത കുടുംബത്തിലാണ് അവർ വളർന്നത്.

കർമ്മശാസ്ത്രം (ഫിഖ്‌ഹ്) കൂടാതെ ഉസൂലുൽ ഫിഖ്‌ഹ്, ഹദീസ്, അറബി ഭാഷ, ചരിത്രം എന്നിവയിലും ഇമാം ഇബ്നു മുഫ്ലിഹ് (رحمه الله) അഗാധമായ അറിവ് നേടിയിരുന്നു.

അൽ-മുബ്ദിഅ് ശറഹുൽ മുഖ്നിഅ് (المبدع في شرح المقنع):  ഇമാം മുവഫ്ഫഖുദ്ദീൻ ഇബ്നു ഖുദാമയുടെ 'അൽ-മുഖ്നിഅ്' എന്ന ഗ്രന്ഥത്തിന് ഇബ്നു മുഫ്ലിഹ് (رحمه الله) എഴുതിയ അതിവിപുലമായ വ്യാഖ്യാനമാണിത്. ഹംമ്പലി മദ്‌ഹബിലെ വിധികൾ തെളിവുകൾ സഹിതം ഇതിൽ വിശദീകരിക്കുന്നു.

അൽ-മഖ്‌സദ്‌ അൽ-അർഷദ്: ഹംമ്പലി മദ്‌ഹബിലെ പണ്ഡിതന്മാരുടെ ജീവചരിത്രം വിവരിക്കുന്ന ബഹുമാനപെട്ടവരുടെ ഗ്രന്ഥമാണിത്

ഹിജ്റ 884-ൽ ദമാസ്കസിലാണ് വഫാത്തായത്. അവിടുത്തെ പ്രസിദ്ധമായ 'ഖാസിയൂൻ' മലയടിവാരത്തിലാണ് ഖബറടക്കിയിരിക്കുന്നത്.

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും