റമദാനിലെ തറാവീഹ്: ഇമാം അബൂ മുഹമ്മദ് അലിയ്യു ബിൻ സകരിയ്യ (رحمه الله)



ഭാഗം 5️⃣4️⃣

ഇമാം അബൂ മുഹമ്മദ് അലിയ്യു ബിൻ സകരിയ്യ (رحمه الله) 

ഹിജ്റ - 686


ابو محمد علي بن زكريا المَنَبْجِي رحمه الله 

باب

عدد صلاة التراويح عشرون ركعة

مالك عن يزيد بن رومان أنه قال " كان الناس يقومون في زمن عمر بن الخطاب رضي الله عنه في رمضان بثلاث وعشرين ركعة والثلاث الزائدة على العشرين كانت صلاة الوتر والله أعلم.

اللباب في الجمع بين السنة والكتاب 📚ج-1 -  : 285

   

ഹനഫി മദ്ഹബ്

ഇമാം അബൂ മുഹമ്മദ് അലിയ്യു ബിൻ സകരിയ്യ (رحمه الله) തറാവീഹ് നിസ്കാരം  2️⃣0️⃣റക്അത്തുകൾ ആണെന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട ഇമാം മാലിക് (رحمه الله) റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് കൊണ്ടു വരുന്നു ആ റിപ്പോർട്ടിൽ ഇങ്ങനെ കാണാം

ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) ൻറെ കാലഘട്ടത്തിൽ സ്വഹാബികളും, താബിയീങ്ങളും2️⃣0️⃣ റകഅത്ത് 'തറാവീഹും', മൂന്ന് റക്അത്ത് വിത്ർ നിസ്കരിക്കുന്ന വരായിരുന്നു'.


ഇമാം അബൂ മുഹമ്മദ് അൽ-മൻബജി  (رحمه الله) ലഘു ചരിത്രം

മുഴുവനായ പേര്: അലി ബിൻ സക്കരിയ ബിൻ മസ്ഊദ് അൽ-മൻബജി എന്നാണ്.                  സ്വ​ദേശം: ഇന്നത്തെ സിറിയയിലെ ഹലബിന് അടുത്തുള്ള മൻബജ് എന്ന സ്ഥലത്താണ് ഇമാം ജനിച്ചത്.

കർമ്മശാസ്ത്രം, ഹദീസ് വിജ്ഞാനീയം, ഖുർആൻ വ്യാഖ്യാനം എന്നീ മേഖലകളിൽ ഇമാം അബൂ മുഹമ്മദ് അലിയ്യു ബിൻ സകരിയ്യ (رحمه الله)വിന് വലിയ അറിവുണ്ടായിരുന്നു. ഹനഫി മദ്ഹബിലെ പിൽക്കാല പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളെ വലിയ ആദരവോടെയാണ് നോക്കിക്കാണുന്നത്.

ഏറ്റവും പ്രശസ്തമായ ഗ്രന്ഥം "അൽ-ലുബാബ് ഫിൽ ജംഇ ബൈനസ്സുന്ന വൽ കിതാബ്" ആണ്.

അബൂ മുഹമ്മദ് അലി ബിൻ സക്കരിയ അൽ-മൻബജി (റ) ഹിജ്റ 686-ൽ  വഫാത്തായി.സിറിയയിലെ ഹലബ് (Aleppo) പ്രവിശ്യയിൽ തന്നെയാണ് ഖബർ.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും