റമദാനിലെ തറാവീഹ്: ഇമാം ശംസുദ്ദീൻ സർക്കശി (رحمه الله)



ഭാഗം 5️⃣3️⃣

ഇമാം ശംസുദ്ദീൻ സർക്കശി (رحمه الله)

ഹിജ്റ - 772


شمس الدين محمد بن عبد الله الزركشي الحنبلي  رحمه الله

ش: قيام رمضان - والمراد هنا التراويح – سنة لما روى عبد الرحمن بن عوف - رَضِيَ اللَّهُ عَنْهُ -، أن النبي - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قال: «إن الله عز وجل فرض عليكم صيام رمضان، وسننت لكم قيامه، فمن صامه [وقامه] إيمانا، خرج من ذنوبه كيوم ولدته أمه» رواه أحمد والنسائي " وفي الصحيحين عن عائشة - رَضِيَ اللَّهُ عَنْهَا -، «أن النبي - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - صلى في المسجد، فصلى بصلاته ناس، ثم صلى الثانية فكثر الناس، ثم اجتمعوا من الليلة الثالثة أو الرابعة، فلم يخرج إليهم، فلما أصبح قال: «قد رأيت الذي صنعتم، فلم يمنعني من الخروج إليكم إلا أني خشيت أن تفرض عليكم» وذلك في رمضان- وقدر ذلك عشرون ركعة لما روى يزيد بن رومان، قال: كان الناس في زمن عمر بن الخطاب  رَضِيَ اللَّهُ عَنْهُ  يقومون في رمضان بثلاث وعشرين ركعة. وهذا بحضرة الصحابة، ولم ينقل إنكاره، فكان ذلك إجماعا، والله سبحانه وتعالى أعلم.

شرح الزركشي على مختصر الخرقي 📚- ص : 78- 79


 ഹംമ്പലി  മദ്ഹബ്

ഇമാം ശംസുദ്ദീൻ സർക്കശി (رحمه الله) രേഖപ്പെടുത്തിയത് കാണുക; ഖിയാമു റമദാൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് "തറാവീഹ് നിസ്കാരം"ആണ് ഇത് സുന്നത്താണ്.

നബി ﷺ ഇങ്ങനെ പറഞ്ഞതായി ഹദീസിൽ റിപ്പോർട്ടുണ്ട് ; 'അല്ലാഹു നിങ്ങൾക്ക് റമദാനിലെ നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു, റമളാനിലെ നിസ്കാരം നിങ്ങൾക്ക് ഞാൻ സുന്നത്തും ആക്കിയിരിക്കുന്നു'

അതുകൊണ്ട് ആരെങ്കിലും വിശ്വസിച്ചുകൊണ്ട് റമദാൻ മാസം നോമ്പ് നോക്കുകയും,ശേഷം നിസ്കരിക്കുകയും ചെയ്താൽ അവൻ എല്ലാ ദോഷങ്ങളിൽ നിന്നും മുക്തമാകുന്നതാണ്. അവൻറെ ഉമ്മ പ്രസവിച്ച ദിവസം പോലെ".* (അഹമ്മദ് , നസായി) 

തുടർന്ന് നബി ﷺ  പള്ളിയിൽ വച്ച് തറാവീഹ് നിസ്ക്കരിച്ച ഹദീസ് ബഹുമാനപ്പെട്ട ഇമാം ശംസുദ്ദീൻ സർക്കശി (رحمه الله) ഉദ്ധരിക്കുന്നു. ശേഷം മഹാനവർകൾ പറയുന്നു ; "തറാവീഹ് നിസ്കാരത്തിൻറെ എണ്ണം2️⃣0️⃣ റക്അത്തുകൾ ആകുന്നു".

കാരണം യസീദ് ബിൻ റൂമാൻ (رضِىَ ٱللَّهُ عَنۡهُ) റിപ്പോർട്ട് ചെയ്ത ഹദീസിൽ ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ)വിന്റെ കാലഘട്ടത്തിൽ ഇരുപത്തിമൂന്ന് റക്അത്തുകളാണ് തറാവീഹ് നിസ്കാരം വിത്ർ അടക്കം നിർവഹിച്ചിരുന്നത്.ഒരു സ്വഹാബി പോലും ഇതിനെ എതിർത്തതായി റിപ്പോർട്ട് വന്നിട്ടില്ല അതു കൊണ്ടു തന്നെ അത്  'ഇജ്മാഅ്' ആയി മാറി.

ആരാണ് ഇമാം സർക്കശീ(رحمه الله)❓

​ മഹാനവർകളുടെ മുഴുവൻ പേര് ഷംസുദ്ദീൻ മുഹമ്മദ് ബിൻ അബ്ദുള്ള അൽ-സർകശീ അൽ-മസ്രി അൽ-ഹൻബലി എന്നാണ്. ഹിജ്റ എട്ടാം) നൂറ്റാണ്ടിൽ (വഫാത്ത് ഹിജ്റ 772)  ഈജിപ്തിലാണ് ജനിച്ചതും വളർന്നതും.


ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങൾ താഴെ പറയുന്നവയാണ്:

​1.ശറഹുസ്സർകശീ അലാ മുഖ്തസരിൽ ഖിറഖി (شرح الزركشي على مختصر الخرقي) ​ഇതാണ് ഏറ്റവും പ്രശസ്തമായ ഗ്രന്ഥം. ഹംബലി മദ്ഹബിലെ ആദ്യകാല അടിസ്ഥാന ഗ്രന്ഥമായ 'മുഖ്തസറുൽ ഖിറഖി'യുടെ ഏറ്റവും വിപുലവും ആധികാരികവുമായ വ്യാഖ്യാനമാണിത്. ഏകദേശം 7 വാല്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ ഗ്രന്ഥം, ഹംബലി ഫിഖ്ഹിലെ നിയമങ്ങൾ പഠിക്കാൻ ഇന്നും പ്രധാന അവലംബമാണ്.

​2. ശറഹുൽ വജിസ് (شرح الوجيز) ​ഇമാം അൽ-ഹുസൈൻ ബിൻ യൂസുഫ് അൽ-ദജാനി (رحمه الله) എഴുതിയ 'അൽ-വജിസ്' എന്ന ഗ്രന്ഥത്തിന് ഇമാം ശംസുദ്ദീൻ സർക്കശി (رحمه الله) നൽകിയ വിശദീകരണമാണിത്.

​3. നജ്മുൽ മുഹ്തദി (نجم المهتدي) ​ഇമാം ഗസാലി(رحمه الله) യുടെ 'അൽ-കിഫായ' പോലുള്ള ഗ്രന്ഥങ്ങളിലെ പ്രധാന ഭാഗങ്ങൾ ക്രോഡീകരിച്ചും വിശകലനം ചെയ്തും എഴുതിയ കിതാബാണിത്.

​4. അൽ-മൻസൂർ ഫിൽ ഖവാഇദ് (المنثور في القواعد) ​ഇത് കർമ്മശാസ്ത്ര നിയമങ്ങളുടെ പൊതുതത്വങ്ങളെ കുറിച്ചുള്ള ഗ്രന്ഥമാണ്.

ഹിജ്റ 772 ൽ മഹാനവർകൾ വഫാത്തായ

അബൂ നവവി✍️

00974 77882082 

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും