റമദാനിലെ തറാവീഹ്: ഇമാം റാഫിഈ (رحمه الله)
ഭാഗം 5️⃣2️⃣
ഇമാം റാഫിഈ (رحمه الله)
ഹിജ്റ - 623
أبو القاسم الرافعي القزويني رحمه الله
صلاة التراويح عشرون ركعة بعشر تسليمات وبه قال أبو حنيفة، وأحمد؛ لما روي أن النبي -صلى الله عليه وسلم- "صلى بالناس عشرين ركعة ليلتين، فلما كان في الليلة الثالثة اجتمع الناس، فلم يخرج إليهم، ثم قال من الغد: "خشيت أن تفرض عليكم فلا تطيقونها
العزيز شرح الوجيز 📚-ج 2 ص : 133- 135
ശാഫിഈ മദ്ഹബ്
പരിചയപ്പെടുത്തലുകൾക്ക് പ്രസക്തിയില്ല ശാഫിഈ മദ്ഹബിലെ അതിപ്രഗൽഭ പണ്ഡിതരാണ് ബഹുമാനപ്പെട്ട ഇമാം റാഫിഈ (رحمه الله) മഹാനവർകൾ രേഖപ്പെടുത്തുന്നു ; 'തറാവീഹ്' നിസ്കാരം പത്ത് സലാംകൊണ്ട് 2️⃣0️⃣റക്അത്തുകളായി കൊണ്ടാണ് നിസ്കരിക്കേണ്ടത്.
തറാവീഹ് നിസ്കാരം ഇരുപത് റക്അത്ത്കൾ എന്ന അഭിപ്രായം തന്നെയാണ് ഇമാം അബൂഹനീഫ (رحمه الله ), ഇമാം അഹ്മദ് ബിൻ ഹമ്പൽ (رحمه الله) വും പറഞ്ഞിട്ടുള്ളത്. നബി ﷺ പള്ളിയിൽ വച്ച് തറാവീഹ് നിസ്കരിച്ചത് രണ്ട് രാത്രികളിൽ 2️⃣0️⃣റക്അത്ത് ആണ്. മൂന്നാമത്തെ രാത്രി ആളുകൾ ഒരു പാട് അധികരിച്ചപ്പോൾ നബി ﷺ തങ്ങൾ അന്ന് രാത്രി പള്ളിയിലേക്ക് വന്നില്ല.
പിറ്റേദിവസം സ്വഹാബികളോട് നബിﷺ തങ്ങൾ ഇങ്ങനെ പറഞ്ഞു ; ഇന്നലെ രാത്രി നിങ്ങൾ ഒരുമിച്ച് കൂടിയത് ഞാൻ കണ്ടിരുന്നു. പക്ഷേ ആ നിസ്കാരം നിങ്ങളുടെ മേൽ നിർബന്ധമാക്കപ്പെടുമോ എന്ന ഭയം കാരണമാണ് ഞാൻ നിങ്ങളിലേക്ക് നിസ്കാരത്തിനായി വരാതിരുന്നത്.
ശാഫിഈ മദ്ഹബിലെ അതിപ്രഗത്ഭരായ രണ്ട് പണ്ഡിതന്മാരാണ് ഇമാം റാഫിഈ (رحمه الله), ഇമാം നവവി (رحمه الله). ശൈഖൈനി എന്നറിയപ്പെടുന്നതിൽ പ്രമുഖരായ ഇമാം റാഫിഈ (رحمه الله) വളരെ കൃത്യമായി തർക്കങ്ങൾക്ക് അവസരങ്ങൾ ഇല്ലാത്ത വിധം റമദാനിലെ തറാവീഹ് നിസ്കാരം 20 റകഅത്ത് കൊണ്ടാണെന്ന് സ്ഥിരപ്പെടുത്തുന്നു.
അബ്ദുൽ കരീം ബിൻ മുഹമ്മദ് ബിൻ അബ്ദുൽ കരീം എന്നാണ് മഹാനവർകളുടെ പേര്. ഹിജ്‌റ 557-ൽ ഇറാനിലെ ഖസ്‌വീൻ എന്ന സ്ഥലത്ത് ജനിച്ചു. അതിനാൽ അവർ 'ഖസ്‌വീനി' എന്നറിയപ്പെടുന്നു.
പിതാമഹനായ 'റാഫിഅ്' എന്നവരിലേക്ക് ചേർത്തിയാണ് 'റാഫിഇ' എന്ന് വിളിക്കപ്പെടുന്നത്.
ശാഫിഈ മദ്ഹബിലെ നിയമങ്ങൾ ക്രോഡീകരിക്കുന്നതിലും മറ്റും ഇമാം റാഫിഈ (رحمه الله) വഹിച്ച പങ്ക് വളരെ വലുതാണ്.
ഇമാം നവവിയും (رحمه الله), ഇമാം റാഫിഈ (رحمه الله) ചേർന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായങ്ങൾ ഏതൊക്കെയാണെന്ന് വേർതിരിച്ചു പഠിച്ചത്. ഈ രണ്ട് മഹാന്മാരെയും ചേർത്ത് "ശൈഖാനി" (രണ്ട് ശൈഖുമാർ) എന്ന് പണ്ഡിതന്മാർ വിളിക്കുന്നു.
പ്രധാന ഗ്രന്ഥങ്ങൾ:
'ശറഹുൽ വജീസ്: ഇമാം ഗസ്സാലി (رحمه الله) യുടെ 'വജീസ്' എന്ന ഗ്രന്ഥത്തിന് എഴുതിയ വിശദീകരണമാണിത്. ഇത് പിൽക്കാലത്ത് പണ്ഡിതന്മാർക്ക് വലിയൊരു അവലംബമായി മാറി.
മറ്റൊരു ഗ്രന്ഥം അൽ-മുഹർറർ: ഇത് കർമ്മശാസ്ത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ചുരുക്കരൂപമാണ്.
അത്തദ്‌വീൻ: ഖസ്‌വീനിലെ പണ്ഡിതന്മാരുടെ ചരിത്രത്തെക്കുറിച്ച് അദ്ദേഹം എഴുതിയ ഗ്രന്ഥമാണിത്.
അറിവിനോടൊപ്പം തന്നെ അങ്ങേയറ്റം തഖ്‌വയും, സൂക്ഷ്മതയും പുലർത്തിയ വ്യക്തിയായിരുന്നു ഇമാം റാഫിഈ (رحمه الله). ജീവിതത്തിന്റെ ഭൂരിഭാഗവും പഠനത്തിനും, അറിവിന്റെ വഴിയിലും മാറ്റിവെച്ചു. ഹിജ്‌റ 623-ലാണ് മഹാനവർകൾ വഫാത്തായത്.
അബൂ നവവി✍️
00974 77882082
%20on%20Ideogram.jpg)
Comments
Post a Comment