റമദാനിലെ തറാവീഹ്: ഇമാം അബുൽ ഹുസൈൻ യഹ്‌യ ബിൻ അബിൽ ഖൈർ (رحمه الله)



ഭാഗം 4️⃣8️⃣

ഇമാം അബുൽ ഹുസൈൻ യഹ്‌യ ബിൻ അബിൽ ഖൈർ (رحمه الله)

ഹിജ്റ - 558

أبو الحسين يحيى بن أبي الخير بن سالم العمراني رحمه الله

ومن السنن الرواتب: قيام شهر رمضان، وهو عشرون ركعة، بعشر تسليمات بعد العشاء، وأول من سنه النبي - صلى الله عليه وسلم ......  قال أبو علي في " الإفصاح ": وروي: «أن النبي - صلى الله عليه وسلم - صلى بهم عشرين ركعة في الليلة الأولى، فلما كان في الليلة الثانية خرج، فاجتمع الناس إليه، وكثروا، فلما كان في الليلة الثالثة. . اجتمع الناس، فلم يخرج إليهم، فلما كان من الغد. قال: قد عرفت اجتماعكم، ولكن لم يمنعني من الخروج إلا مخافة أن يفرض عليكم في رمضان، فتعجزوا عنها

البيان في المذهب 📚ج-2  ص : 274- 275


ശാഫിഈ മദ്ഹബ്

ഇമാം അബുൽ ഹുസൈൻ യഹ്‌യ ബിൻ അബിൽഖൈർ (رحمه الله) രേഖപ്പെടുത്തി; റവാത്തിബ്  സുന്നത്തുകളിൽപെട്ടതാണ് റമദാൻ മാസത്തിലെ 'തറാവീഹ്'.അത് നിസ്കരിക്കേണ്ടത് ഇശാഅ് നിസ്കാര ശേഷം പത്ത് സലാമോട് കൂടി  2️⃣0️⃣റക്അത്തുകൾ ആയിട്ടാണ്.

ആദ്യമായി തറാവീഹ് നിസ്കാരം സുന്നത്താക്കിയത് ഹബീബായ നബി ﷺ തങ്ങളാണ്. തുടർന്ന് ഇമാം ബുഖാരി (رحمه الله) ഉദ്ധരിച്ച ഹദീസ് ബഹുമാനപ്പെട്ട ഇമാം അബുൽ ഹുസൈൻ (رحمه الله) ഉദ്ധരിക്കുന്നു.

"റമദാൻ മാസത്തിൽ ആരെങ്കിലും നോമ്പനുഷ്ഠിക്കുകയും, രാത്രി നിസ്കരിക്കുകയും ചെയ്താൽ അവൻറെ കഴിഞ്ഞ കാല പാപങ്ങളൊക്കെ പൊറുക്കപ്പെടും" (ബുഹാരി)

അബൂ അലി (رحمه الله) അൽ-ഇഫ്‌സ്വാഹ്' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം നിവേദനം ചെയ്യുന്നു: 'നിശ്ചയം നബി (ﷺ) ആദ്യരാത്രിയിൽ അവർക്കൊപ്പം ഇരുപത് റകഅത്ത് നിസ്‌കരിച്ചു. രണ്ടാം രാത്രിയായപ്പോൾ നബി (ﷺ) പുറത്തേക്ക് വന്നു, ആളുകൾ അവിടുത്തെ ചുറ്റും ഒരുമിച്ചുകൂടി. അവർ വർദ്ധിക്കുകയും ചെയ്തു. മൂന്നാം രാത്രിയായപ്പോൾ ആളുകൾ ഒരുമിച്ചുകൂടിയെങ്കിലും നബി (ﷺ) അവർക്ക് അടുത്തേക്ക് പുറപ്പെട്ടില്ല.

പിറ്റേദിവസം പ്രഭാതമായപ്പോൾ നബി (ﷺ) പറഞ്ഞു: നിങ്ങളുടെ ഒരുമിച്ചുകൂടൽ ഞാൻ അറിഞ്ഞിരുന്നു. എന്നാൽ റമദാനിൽ ഇത് നിങ്ങളുടെ മേൽ നിർബന്ധമാക്കപ്പെടുമോ എന്നും അത് നിർവ്വഹിക്കുന്നതിൽ നിങ്ങൾ പരാജയപ്പെടുമോ എന്നും ഞാൻ ഭയപ്പെട്ടതുകൊണ്ട് മാത്രമാണ് ഞാൻ വരാതിരുന്നത്'."

ഇമാം അബുൽ ഹുസൈൻ യഹ്‌യ ബിൻ അബിൽഖൈർ (رحمه الله) ലഘു ചരിത്രം:-

ഇമാം അബുൽ ഹുസൈൻ യഹ്‌യ ബിൻ അബുൽ ഖൈർ ബിൻ സാലിം അൽ-ഇംറാനി (رحمه الله) എന്നാണ് മുഴുവൻ പേര്. യമനിലെ ശാഫിഈ" എന്നൊരു വിളിപ്പേര് കൂടിയുണ്ട്. ബഹുമാനപ്പെട്ടവരുടെ പാണ്ഡിത്യത്തിന്റെ വ്യാപ്തി കാരണമാണ് ഇത്തരത്തിൽ വിശേഷിപ്പിക്കപ്പെടുന്നത്.


പ്രശസ്തമായ ഗ്രന്ഥങ്ങൾ

അൽ-ബയാൻ (ഫിഖ്ഹ്)

അൽ-ഇന്തിസാർ (അഖീദ) മുഅ്തസിലീ ആശയങ്ങളെ പ്രതിരോധിക്കാൻ എഴുതിയ ഗ്രന്ഥം.

സീദ് അൽ-മുസാഫിർ: കർമ്മശാസ്ത്രത്തിലെ ഒരു ലഘുഗ്രന്ഥമാണ്.

ഹിജ്റ 489-ൽ യമനിലെ 'ദത്തീന' എന്ന സ്ഥലത്താണ് ജനിച്ചത്.

​ഹിജ്റ 558-ൽ മഹാനവർകൾ വഫാത്തായി  യമനിലെ പ്രധാന ഇസ്‌ലാമിക വിജ്ഞാന കേന്ദ്രമായ 'ഇബ്ബ്'  എന്ന നഗരത്തിലാണ് ഖബർ നിലകൊള്ളുന്നത്.

അബൂ നവവി ✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും