റമദാനിലെ തറാവീഹ്: ഇമാം സൈനുദ്ദീൻ മുഹമ്മദ് ബിൻ അബീബക്കർ അബ്ദുൽ ഖാദിർ റാസി ( رحمه الله )



ഭാഗം 4️⃣6️⃣

ഇമാം സൈനുദ്ദീൻ മുഹമ്മദ് ബിൻ അബീബക്കർ അബ്ദുൽ ഖാദിർ റാസി ( رحمه الله )

ഹിജ്റ - 666


زين الدين محمد بن أبي بكر بن عبد القادر الرازي رحمه الله

فصل في التراويح       هي سنّة خمس ترويحات كل ترويحة تسليمتان

تحفة الملوك📚  - ص :  80


ഹനഫി മദ്ഹബ്

ഹനഫി മദ്ഹബിലെ പ്രഗൽഭ പണ്ഡിതരായ ഇമാം സൈനുദ്ദീൻ റാസി (رحمه الله) രേഖപ്പെടുത്തി; 'തറാവീഹ്' നിസ്കാരം സുന്നത്താണ് അത് അഞ്ച് തർവീഹുകൾ നിസ്കരിക്കുകയും (അതായത് 2️⃣0️⃣ റക്അത്തുകൾ) ഓരോ തർവീഹ്കൾക്കിടയിലും രണ്ടു സലാമാണ് ഉള്ളത്.

മുകളിൽ പറഞ്ഞതിന്റെ ചെറു വിശദീകരണം

​തർവീഹത്ത് (ترويحة): നാല് റക്അത്തുകൾ കൂടുമ്പോഴുള്ള ഒരു വിശ്രമം.

രണ്ട് സലാമുകൾ (تسليمتان): രണ്ട് റക്അത്തുകൾ വീതം രണ്ട് തവണ നിസ്കരിക്കുന്നത് (മൊത്തം 4 റക്അത്തുകൾ).

അഞ്ച് തർവീഹത്തുകൾ: 5 × 4 = 20 റക്അത്തുകൾ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇമാം സൈനുദ്ദീൻ മുഹമ്മദ് ബിൻ അബീബക്കർ ബിൻ അബ്ദുൽ ഖാദിർ അർ-റാസി (رحمه الله) ഇസ്‌ലാമിക വിജ്ഞാന ശാഖയിലെ പ്രഗത്ഭ പണ്ഡിതരാണ്.

'തുഹ്ഫത്തുൽ മുലൂക്' എന്ന ഗ്രന്ഥം ഹനഫി ഫിഖ്ഹിലെ ഒരു പ്രധാന അടിസ്ഥാന ഗ്രന്ഥമാണ്.

ഭാഷാശാസ്ത്രം, കർമ്മശാസ്ത്രം, ഹദീസ് എന്നിങ്ങനെ വിവിധ മേഖലകളിൽ ഇമാം സൈനുദ്ദീൻ റാസി (رحمه الله) വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സങ്കീർണ്ണമായ വിഷയങ്ങളെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ലഘൂകരിച്ചു എഴുതുക എന്നത് മഹാനവർകളുടെ  ശൈലിയായിരുന്നു.

ഇമാം സൈനുദ്ദീൻ റാസി (رحمه الله) ജനനം ഹിജ്‌റ ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് (ഏകദേശം ക്രി.വ. 1260-കളിൽ)  ജീവിച്ചിരുന്നത്. പേരിനൊപ്പമുള്ള 'അർ-റാസി' എന്നത് പേർഷ്യയിലെ (ഇന്നത്തെ ഇറാൻ) 'റയ്യി' എന്ന സ്ഥലത്തെ സൂചിപ്പിക്കുന്നതാണ്.ഹിജ്‌റ 666-ലാണ് വഫാത്തായത്.(ക്രിസ്തുവർഷം 1268))

നോക്കൂ നാം ഇപ്പോൾ ഏഴാം നൂറ്റാണ്ടിലെ ഇസ്ലാമിക ലോകത്ത് കഴിഞ്ഞ പ്രഗൽഭരായ ഇമാമുകളിൽ കൂടെ മുസ്ലിം ലോകത്ത് കഴിഞ്ഞ തറാവീഹ് എങ്ങനെയാണ് നോക്കുമ്പോൾ അവരെല്ലാവരും ഒറ്റക്കെട്ടായി കൊണ്ട് പറഞ്ഞിരിക്കുന്ന റക്അത്തുകളുടെ എണ്ണം 20 എന്നതാണ്.

ഈയൊരു രൂപം തന്നെയാണ് പതിനാല് നൂറ്റാണ്ടും മുസ്‌ലിം ലോകത്ത് കഴിഞ്ഞു പോയത് അവർക്കൊന്നും മനസ്സിലാകാത്ത 8 റക്അത്ത് അല്ലെങ്കിൽ 11 റക്അത്ത് എന്നു വാദിച്ച് റമദാനിലെ ഒരു പ്രധാന നിസ്കാരത്തെ പോലും വെട്ടിമുറിച്ചവർ സ്വഹാബത്തിന്റെ ഈ വിഷയത്തിലെ ഏകോപനത്തിലേക്ക് മടങ്ങി വരിക.

അബൂ നവവി ✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും