റമദാനിലെ തറാവീഹ്: ഇമാം സൈനുദ്ധീനുൽ മുനജ്ജാ അബുൽ ബറക്കാത് (رحمه الله)
ഭാഗം 4️⃣5️⃣
ഇമാം സൈനുദ്ധീനുൽ മുനജ്ജാ അബുൽ ബറക്കാത് (رحمه الله)
ഹിജ്റ -695
زين الدين المُنَجَّى أبو البركات ابن المُنَجَّى رحمه الله
وأما كون التراويح عشرين ركعة يقوم بها في رمضان في جماعة فلأن السائب بن زيد رضي الله عنه قال " لما جمع عمر رضي الله عنه الناس على أبي بن كعب رضي الله عنه كان يصلي بهم عشرين ركعة وأما كون مصليها يوتر في الجماعة فلما روى مالك رضي الله عنه عن يزيد بن رومان قلال " كان الناس يقومون في عهد عمر رضي الله عنه بثلاث وعشرين ركعة".
الممتع في شرح المقنع 📚ج 1 ص: 433 - 434
ഹംമ്പലി മദ്ഹബ്
ഇമാം സൈനുദ്ധീനുൽ മുനജ്ജാ അബുൽ ബറക്കാത് (رضِىَ ٱللَّهُ عَنۡهُ) മഹാനവർകൾ പറയുന്നു; റമദാനിൽ2️⃣0️⃣ റക്അത്തുകളാണ് തറാവീഹ് നിസ്കരിക്കേണ്ടതെന്ന് പറയാനുള്ള കാരണം സ്വഹാബിയായ സാഇബ് ബിൻ യസീദ് (رضِىَ ٱللَّهُ عَنۡهُ) റിപ്പോർട്ട് ചെയ്ത ഹദീസിൽ വന്നിട്ടുള്ളത് കൊണ്ടാണ്
"ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) തറാവീഹ് നിസ്കാരത്തിനു വേണ്ടി ജനങ്ങളെ സംഘടിപ്പിച്ചപ്പോൾ ഉബയ്യുബ്നു കഅബ് (رضِىَ ٱللَّهُ عَنۡهُ) നേതൃത്വത്തിൽ2️⃣0️⃣റക്അത്തുകൾ ആയിരുന്നു നിസ്കരിച്ചിരുന്നത് എന്നതാണ് കാരണം".
നോക്കൂ സ്വഹാബികളുടെ ഏകോപനവും, ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) 20 റക്അത്തുകളുടെ മേലിൽ തറാവീഹ് നിസ്കാര ജമാഅത്ത് പുന സംഘടിപ്പിച്ചതും തന്നെയാണ് പിൽക്കാല നാലു മദ്ഹബുകളിലെയും അതിപ്രഗത്ഭരായ അഹ്ലുസ്സുന്നയുടെ ഇമാമുകൾ തെളിവായി അവലംബിച്ചിരിക്കുന്നത്.
അവർക്കൊന്നും മനസ്സിലാക്കാത്ത 8/11 റക്അത്ത് ഞങ്ങൾ കണ്ടെത്തി എന്നുപറയുന്ന വിവരദോഷികളോട് നിങ്ങൾ മുസ്ലിം ഉമ്മത്ത് കൂട്ടായി എടുത്ത തീരുമാനത്തിൻറെ ബൗണ്ടറിയിൽ നിന്ന് പുറത്താണ് പുതുതായി ഇവർ കണ്ടെത്തിയ റക്അത്തുകൾ എന്ന് മാത്രമാണ് പറയാവുന്നത്.
ആരാണ് ഇമാം ഇബ്നുൽ മുനജ്ജ (رحمه الله)❓
പൂർണ്ണനാമം: ഇമാം സൈനുദ്ദീൻ അബുൽ ബറക്കാത് മുനജ്ജ ബിൻ ഉസ്മാൻ ബിൻ അസാദിദ്ദീൻ തനൂഖി ദിമിശ്ഖി (رحمه الله)
.ഹിജ്റ 631-ൽ സിറിയയിലെ ദമാസ്കസിലായിരുന്നു ജനനം. ഹിജ്റ 695ൽ മഹാനവർകൾ വഫാത്തായി
ഹൻബലി മദ്ഹബിലെ വലിയൊരു പണ്ഡിതരും, നിയമ വിദഗ്ദ്ധനുമായിരുന്നു. ഇമാം ഇബ്നുൽ മുനജ്ജ (رحمه الله)യുടെ കുടുംബം തന്നെ അക്കാലത്തെ വലിയ പണ്ഡിത തറവാടായിരുന്നു.
പ്രസിദ്ധ ഹമ്പലി പണ്ഡിതരായ ഇമാം മുവഫ്ഫഖുദ്ദീൻ ഇബ്നു ഖുദാമ (رحمه الله) യുടെ (പ്രസിദ്ധമായ 'അൽ-മുഗ്നി'യുടെ രചയിതാവ് ) ശിഷ്യനായിരുന്നു ഇമാം ഇബ്നുൽ മുനജ്ജ (رحمه الله)
'അൽ-മുംതിഅ് ഫീ ശർഹിൽ മുഖ്നിഅ്' (الممتع في شرح المقنع) ആണ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട കൃതി. ഇമാം ഇബ്നു ഖുദാമ (رحمه الله) യുടെ 'അൽ-മുഖ്നിഅ്' എന്ന ഗ്രന്ഥത്തിന് ഇമാം ഇബ്നുൽ മുനജ്ജ (رحمه الله) നൽകിയ ഈ വിശദീകരണം ഹംമ്പലി മദ്‌ഹബിലെ ആധികാരിക രേഖകളിലൊന്നായി കണക്കാക്കപ്പെടുന്നു.
അബൂ നവവി ✍️
00974 77882082

Comments
Post a Comment