റമദാനിലെ തറാവീഹ്:ഇമാം ജമാലുദ്ദീൻ ഇബ്നുൽ ഹാജിബ് (رحمه الله)
ഭാഗം 4️⃣3️⃣
ഇമാം ജമാലുദ്ദീൻ ഇബ്നുൽ ഹാജിബ് (رحمه الله)
ഹിജ്റ - 646
جمال الدين ابن الحاجب الكردي المالكي رحمه الله
والجماعة في التراويح مستحبة للعمل والمنفرد لطلب السلامة أفضل على المشهور إلا أن يتعطل وهي ثلاث وعشرون بالوتر ثم جعلت تسعا وثلاثين
جامع الأمهات📚 - 133
മാലികി മദ്ഹബ്
ഇമാം ജമാലുദ്ദീൻ ഇബ്നുൽ ഹാജിബ് (رحمه الله) പറയുന്നു; റമദാനിലെ 'തറാവീഹ്' നിസ്കാരം സുന്നത്താണ്. പള്ളിയിൽ ജമാഅത്ത് തടയപ്പെടുന്നില്ല എന്ന ഉറപ്പുണ്ടെങ്കിൽ വീട്ടിൽ വെച്ച് നിസ്കരിക്കലാണ് ഉത്തമം എന്നതാണ് ഏറ്റവും പ്രബലമായ അഭിപ്രായം.
'തറാവീഹ്' വിത്ർ നിസ്കാരമടക്കം2️⃣3️⃣റക്അത്തുകൾ ആകുന്നു. പിന്നീട് വിത്ർ അടക്കം 39 റക്അത്തുകൾ ആക്കപ്പെട്ടു. ( മദീനക്കാർ മുൻ കാലത്ത് സ്വീകരിച്ചു വന്ന രീതി അനുസരിച്ച് ).
മഹാനവർകളുടെ പൂർണ്ണനാമം: അബൂ അംറ് ജമാലുദ്ദീൻ ഉസ്‌മാൻ ബിൻ ഉമർ ബിൻ അബീ ബക്ർ (أبو عمرو جمال الدين عثمان بن عمر).
മാലികി മദ്‌ഹബിലെ നിയമങ്ങൾ ക്രോഡീകരിക്കുന്നതിൽ ഇമാം ഇബ്നുൽ ഹാജിബ് (رحمه الله) വലിയ പങ്ക് വഹിച്ചു. 'ജാമിഉൽ ഉമ്മഹാത്ത്' (جامع الأمهات) മാലികി മദ്‌ഹബിലെ ഏറ്റവും ആധികാരികമായ ഗ്രന്ഥങ്ങളിൽ ഒന്നാണ്. പിൽക്കാലത്ത് വന്ന ഇമാം ഖലീൽ (റ) പ്രശസ്തമായ 'മുഖ്തസർ' രചിച്ചത് ഇതിനെ ആസ്പദമാക്കിയാണ്.
ഉസൂലുൽ ഫിഖ്ഹ് ഈ മേഖലയിൽ ഇമാം ഇബ്നുൽ ഹാജിബ് (رحمه الله)യുടെ 'മുൻതഹൽ വുസൂൽ' എന്ന ഗ്രന്ഥം വളരെ പ്രസിദ്ധമാണ്.
മഹാനവർകളുടെ ജനനം: ഹിജ്‌റ 570-ൽ ഈജിപ്തിലെ 'അസ്നാ' എന്ന സ്ഥലത്തായിരുന്നു. ഹിജ്‌റ 646-ൽ അവിടെ വെച്ച് വഫാതായി.
അബൂ നവവി ✍️
00974 77882082

Comments
Post a Comment