റമദാനിലെ തറാവീഹ്: ഇമാം നജ്മുദ്ധീൻ മുഖ്‌താർ സാഹിദി (رحمه الله)



ഭാഗം 4️⃣2️⃣

ഇമാം നജ്മുദ്ധീൻ മുഖ്‌താർ സാഹിദി (رحمه الله)

ഹിജ്റ - 658


نجم الدين مختار الزَّاهِدي الغَزْميني رحمه الله 

فصل فِي قيام شهر رَمَضَان

يسْتَحبّ أَن يجْتَمع النَّاس فِي شهر رَمَضَان بعد الْعشَاء فَيصَلي بهم إمَامهمْ خمس ترويحات كل ترويحة بتسليمتين وَيجْلس بَين كل ترويحتين مِقْدَار ترويحة ثمَّ يُوتر بهم وَالسّنة فِيهَا الْجَمَاعَة وَلَا يُصَلِّي الْوتر بِجَمَاعَة فِي غير شهر رَمَضَان – والأصل فيه ما روى أن النبي صلى الله عليه وسلم خرج ليلة من رمضان فصلى بهم عشرين ركعة واجتمع الناس في الثانية وصلى بهم

الزاهدي في شرح القدوري📚 -ص : 140



   ഹനഫി മദ്ഹബ്

ഇമാം നജ്മുദ്ധീൻ മുഖ്‌താർ സാഹിദി ( رحمه الله) തറാവീഹിനെ പറ്റി പറഞ്ഞത് കാണുക; റമദാൻ മാസത്തിൽ ഇശാഅ്  നിസ്കാരത്തിന് ശേഷം ഇമാം പള്ളിയിൽ ജനങ്ങളേയും കൊണ്ട് ഒരുമിച്ചു കൂടുകയും, അഞ്ച് തർവീഹ്കൾ നിസ്കരിക്കണം. അതായത് 2️⃣0️⃣ റക്അത്തുകൾ ഓരോ തർവീഹ്കളുടെയും ഇടയിൽ രണ്ട് സലാം ഉണ്ടായിരിക്കണം.

ഓരോ എട്ട് റക്അത്തുകൾക്കിടയിലും നാല് റക്അത്തുകൾ നിസ്കരിക്കാൻ എടുക്കുന്ന സമയം വിശ്രമിക്കണം അതിനു ശേഷം ഇമാം 'വിത്ർ' നിസ്കരിക്കുകയും വേണം.

'തറാവീഹ്' നിസ്കാരം ജമാഅത്തായി നിസ്കരിക്കുന്നതാണ് സുന്നത്ത്. റമദാൻ മാസത്തിൽ അല്ലാത്തപ്പോൾ വിത്റ് നിസ്കാരം ജമാഅത്തായി കൊണ്ട് നിസ്കരിക്കരുത്.നബി ﷺ സ്വഹാബത്തിനെയും കൂട്ടി2️⃣0️⃣ റക്അത്ത് തറാവീഹ് നിസ്കരിച്ചു എന്ന റിപ്പോർട്ട് വന്നിട്ടുണ്ട്.


ഇമാം സാഹിദി (റഹിമഹുല്ല) ലഘു ചരിത്രം:

മുഴുവൻ പേര്: نجم الدين مخت

നജ്മുദ്ദീൻ മുഖ്താർ ബിൻ മഹ്മൂദ് അൽ-സാഹിദി അൽ-ഗസ്മിനി

ഇമാം സാഹിദി പല പ്രധാന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും പ്രശസ്തമായത് 'ഖുൻയത്തുൽ മുനിയ' എന്ന ഗ്രന്ഥമാണ്. ഇത് ഹനഫി ഫിഖ്ഹിലെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ ഒന്നായ 'ഖുദൂരി'യുടെ വിശദീകരണമാണ് (ശർഹ്).

വഫാതായത്: ഹിജ്റ 658-ൽ (ക്രിസ്താബ്ദം 1260) ഖവാരിസമിലാണ്.


അബൂ നവവി ✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും