റമദാനിലെ തറാവീഹ്: ഇമാം നജ്മുദ്ധീൻ അഹമ്മദ് ബിൻ ഹംദാൻ (رحمه الله )



ഭാഗം 4️⃣1️⃣

ഇമാം നജ്മുദ്ധീൻ അഹമ്മദ് ബിൻ ഹംദാൻ (رحمه الله )

   ഹിജ്റ -695


نجم الدِّين أحمد بن حمدان الحراني الحنبلي رحمه الله  695هأ

وتسن التراويح في رمضان وقيل تجب وهي عشرون ركعة بعد صلاة العشاء في جماعة يسلم من كل اثنتين ويستريح بعد كل أربع.

الرعاية في الفقه📚 -ج 1 ص : 297


ഹംമ്പലി മദ്ഹബ്

ഇമാം നജ്മുദ്ധീൻ അഹമ്മദ് ബിൻ ഹംദാൻ ( رحمه الله ) രേഖപ്പെടുത്തി ; റമളാനിലെ 'തറാവീഹ്' നിസ്കാരം സുന്നത്താണ്, അതല്ല നിർബന്ധമാണെന്ന അഭിപ്രായവും പറയപ്പെട്ടിട്ടുണ്ട്. ഇശാ നിസ്കാരത്തിന് ശേഷം തറാവീഹ്2️⃣0️⃣റക്അത്തുകൾ ജമാഅത്തായി കൊണ്ടാണ് നിസ്കരിക്കേണ്ടത്.

'തറാവീഹ്' നിസ്കാരം എങ്ങനെ നിർവഹിക്കണം എന്നതിനെ സംബന്ധിച്ചും മഹാനവർകൾ  തുടർന്ന് എഴുതുന്നു; "ഓരോ രണ്ട് റക്അത്തുകൾക്ക് ശേഷവും സലാം വീട്ടണം. കൂടാതെ ഓരോ നാല് റക്അത്തുകൾക്ക് ശേഷവും ഒരല്പം വിശ്രമിക്കുകയും വേണം".

ലഘു ചരിത്രം

ഇമാം നജ്മുദ്ദീൻ അഹ്മദ് ബിൻ ഹംദാൻ അഹമ്മദ് ബിൻ ഹംദാൻ  അൽ-ഹറാനി رحمه الله ഹംമ്പലി മദ്ഹബിലെ അതിപ്രഗത്ഭനായ ഒരു പണ്ഡിതനും ഖാദിയുമായിരുന്നു.

പൂർണമായ പേര് : ഇമാം നജ്മുദ്ദീൻ അബുൽ ഫദാ അഹ്മദ് ബിൻ ഹംദാൻ ബിൻ ഷബീബ് ബിൻ ഹംദാൻ അൽ-നമിരി അൽ-ഹറാനി അൽ-ഹമ്പലിرحمه الله

(نجم الدين أحمد بن حمدان بن شبيب بن حمدان النمري الحراني الحنبلي رحمه الله)

പ്രധാനപ്പെട്ട കിതാബുകൾ:

അൽ-രിആയ അൽ-കുബ്‌റ (الرعاية الكبرى): ഹമ്പലി മദ്ഹബിലെ നിയമങ്ങൾ ഏറ്റവും വിപുലമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.

അൽ-രിആയ അൽ-സുഗ്‌റ (الرعاية الصغرى): അൽ-രിആയ അൽ-കുബ്‌റയുടെ സംക്ഷിപ്ത രൂപമാണിത്. വിദ്യാർത്ഥികൾക്ക് പഠിക്കാൻ എളുപ്പമാകുന്ന രീതിയിലാണ് ഇത് മഹാനവർകൾ ക്രമീകരിച്ചിരിക്കുന്നത്.

നിഹായതുൽ മുബ്തദീൻ ഫീ ഉസൂലിദ്ദീൻ (نهاية المبتدئين في أصول الدين) ഇതൊരു അഖീദ (വിശ്വാസപരമായ കാര്യങ്ങൾ) പഠിപ്പിക്കുന്ന ഗ്രന്ഥമാണ്.

സിഫത്തുൽ ഫത്‌വ വൽ മുഫ്തി വൽ മുസ്തഫ്തി (صفة الفتوى والمفتي والمستفتي), അൽ-വാഫി (الوافي), അദബുൽ കത്തീബ് (أدب الكاتب) തുടങ്ങിയവയും ഇമാം നജ്മുദ്ധീൻ അഹമ്മദ് ബിൻ ഹംദാൻ (رحمه الله ) വിന്റെ  മറ്റു പ്രധാന കിതാബുകളാണ്.

മഹാനവർകളുടെ ജനനം: ഹിജ്‌റ 603-ൽ തുർക്കിയിലെ ഹറാനിൽ  ആയിരുന്നു. ഹിജ്‌റ 695-ൽ ഈജിപ്തിലെ കെയ്‌റോയിൽ വെച്ച് വഫാതായി.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും