റമദാനിലെ തറാവീഹ്: ഇമാം ബുർഹാനുദ്ധീൻ അൽ ബുഹാരി (رحمه الله)



ഭാഗം 3️⃣8️⃣

ഇമാം ബുർഹാനുദ്ധീൻ അൽ ബുഹാരി (رحمه الله)

ഹിജ്റ -616


برهان الدين ابوالمعالي محمود بن صدر الشريعة ابن مازه البخاري  رحمه الله -  616

وأما الكلام في كمّيّتِها، فنقول إنها مقدرة بعشرين ركعة عندنا والشافعي رحمه الله.  وعند مالك رحمة الله عليه أنه مقدرة بست وثلاثين ركعة اتباعاً لعمر وعلي رضي الله عنهما، فإن قاموا بما قال مالك رحمه الله بالجماعة، فعند الشافعي لا بأس،  وعندنا يكره بناءً على أن التنفل بجماعة بما شاؤوا يكره، خلافا للشافعي رحمه الله وإن أتوا بما زاد على العشرين إلى تمام ست وثلاثين فرادى، فلا بأس به وهو مستحب

المحيط البرهاني في الفقه النعماني 📚 ج- 2 - ص : 249- 250


ഹനഫി മദ്ഹബ്

ബഹുമാനപ്പെട്ട ഇമാം ബുർഹാനുദ്ദീൻ (رحمه الله) രേഖപ്പെടുത്തുന്നു ; നമ്മുടെ (ഹനഫി) മദ്ഹബിൽ തറാവീഹ് 2️⃣0️⃣ റക്അത്ത്കളാകുന്നു. ഇമാം ശാഫിഈ (رحمه الله) വിൻറെ അടുക്കലും തറാവീഹ് റക്അത്തുകളുടെ എണ്ണം2️⃣0️⃣തന്നെയാണ്.

ഇമാം മാലിക് (رحمه الله)വിൻറെ അഭിപ്രായത്തിൽ തറാവീഹ് മുപ്പത്തിയാറ് റക്അത്തുകളാകുന്നു. ഇമാം ബുർഹാനുദ്ദീൻ (رحمه الله) തുടർന്നു പറയുന്നു; ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ), അലിയ്യുബ്നു അബീത്വാലിബ് (رضِىَ ٱللَّهُ عَنۡهُ ) ഈ മഹാന്മാരെ പിൻപറ്റി കൊണ്ടാണ് 'തറാവീഹ്' റക്അത്തുകളുടെ എണ്ണം2️⃣0️⃣ എന്ന് നാം പറഞ്ഞത്.

ഇനി ഇമാം മാലിക് (رحمه الله )തങ്ങൾ പറഞ്ഞതനുസരിച്ച് 36 റക്അത്തുകളാണ് 'തറാവീഹ്' ജമാഅത്തായി നിസ്കരിക്കുന്നതാണെങ്കിലും അതിൽ  കുഴപ്പമൊന്നുമില്ല.

അതേ സമയം അത് നമ്മുടെ അടുക്കൽ (ഹനഫി മദ്ഹബിൽ) കറാഹത്ത് ആക്കപ്പെടും. അതേ സമയം ഇരുപതിൽ കൂടുതൽ ജമാഅത്ത് ഇല്ലാതെ ആണ് നിസ്കരിക്കുന്നത് എങ്കിൽ അത് നമ്മുടെ മദ്ഹബിൽ (ഹനഫി മദ്ഹബ്) യാതൊരു കുഴപ്പവുമില്ല അത് 'മുസ്തഹബ്ബാണ്'.

ആരാണ് ഇമാം ബുർഹാനുദ്ദീൻ അൽ-ബുഖാരി?

പൂർണ്ണനാമം: ബുർഹാനുദ്ദീൻ അബുൽ മആലി മഹ്മൂദ് ബിൻ അഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മാസ അൽ-ബുഖാരി.

മഹാനവർകളുടെ പ്രധാന ഗ്രന്ഥം: അൽ-മുഹീത്വുൽ ബുർഹാനി (المحيط البرهاني) ഈ ഗ്രന്ഥം ഹനഫി മദ്ഹബിലെ ഒരു വിജ്ഞാനകോശം പോലെയാണ് കണക്കാക്കപ്പെടുന്നത്. ഇതിന്റെ പ്രത്യേകത ഹനഫി മദ്ഹബിലെ മസ്അലകൾ (നിയമങ്ങൾ) മാത്രം പ്രതിപാദിക്കുന്ന ഒരു ബൃഹദ് ഗ്രന്ഥമാണിത്.

'ദഖാഇഖുൽ ജാമിഅ്' (دقائق الجامع) ഇമാം മുഹമ്മദ് ബിൻ ഹസൻ അശ്ശൈബാനി (رحمه الله) യുടെ പ്രശസ്തമായ 'അൽ-ജാമിഅ് അൽ-കബീർ' എന്ന ഗ്രന്ഥത്തിന് ഇമാം ബുർഹാനുദ്ദീൻ (رحمه الله) നൽകിയ അതിപ്രധാനമായ വ്യാഖ്യാനമാണിത്.

3. തതിമ്മത്തുൽ ഫതാവ (تتمة الفتاوى) ബഹുമാനപ്പെട്ടവരുടെ പിതാമഹനായ ഇമാം ബുർഹാനുദ്ദീൻ അൽ-കബീർ അബ്ദുൽ അസീസിന്റെ (رحمه الله) ഫത് വകൾ പൂർത്തിയാക്കുകയും വികസിപ്പിക്കുകയും ചെയ്ത ഗ്രന്ഥമാണിത്.

അൽ-വാഖിആത്ത് (الواقعات) മുൻകാല പണ്ഡിതന്മാരുടെ ഫത് വകളും അക്കാലത്ത് പുതുതായി ഉണ്ടായ നിയമപ്രശ്നങ്ങളും ഇതിൽ ഇമാം ബുർഹാനുദ്ദീൻ (رحمه الله) ഒരുമിച്ചു കൂട്ടിയിട്ടുണ്ട്.

ഹിജ്റ 551-ൽ ജനിച്ചു. ഹിജ്റ 616-ൽ (ക്രിസ്താബ്ദം 1219) ബുഖാറയിൽ വഫാതായി.


അബു നവവി

0097477882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും