റമദാനിലെ തറാവീഹ്: ഇമാം ശംസുദ്ദീൻ ഇബ്നു ഖുദാമ (رحمه الله )
ഭാഗം 3️⃣7️⃣
ഇമാം ശംസുദ്ദീൻ ഇബ്നു ഖുദാമ (رحمه الله )
ഹിജ്റ - 682
شمس الدين ابن قدامة المقدسي رحمه الله
التراويح سنة مؤكدة سنها رسول الله صلى الله عليه وسلم قال أبو هريرة كان رسول الله صلى الله عليه وسلم يرغب في قيام رمضان (فصل) وعددها عشرون ركعة وبه قال الثوري وابو حنيفة والشافعي، وقال مالك: ست وثلاثون، وزعم أنه الأمر القديم وتعلق بفعل أهل المدينة، فإن صالحا مولى التوأمة قال: أدركت الناس يقومون بإحدى وأربعين ركعة يوترون منها بخمس ولنا أن عمر رضي الله عنه لما جمع الناس على أبي بن كعب كان يصلي بهم عشرين ركعة روى السائب بن يزيد نحوه، وروى مالك عن يزيد بن رومان قال: كان الناس يقومون في زمن عمر بن الخطاب في رمضان بثلاث وعشرين ركعة، وعن أبي عبد الرحمن السلمي عن علي رضي الله عنه أنه أمر رجلا يصلي بهم في رمضان عشرين ركعة، وهذا كالإجماع
الشرح الكبير 📚ج-4 ص: 161- 167
ഹംമ്പലി മദ്ഹബ്
ഹംമ്പലി മദ്ഹബിലെ പണ്ഡിതരായ ഇമാം ശംസുദ്ദീൻ ഇബ്നു ഖുദാമ(رحمه الله) പറയുന്നത് ഇങ്ങനെ; നബി ﷺ സുന്നത്താക്കിയ നിസ്കാരമാണ് 'തറാവീഹ്'.റസൂൽ ﷺ ഈ നിസ്കാരം പ്രോത്സാഹിപ്പിച്ചിരുന്നു. തറാവീഹ് നിസ്കാരം ശക്തമായ സുന്നത്താണ്.
കൂടാതെ ഹബീബ് റസൂൽ ﷺ ഇങ്ങനെ പഠിപ്പിച്ചിരുന്നു 'റമദാൻ മാസത്തിൽ ആരെങ്കിലും വിശ്വസിച്ചു കൊണ്ടും, പ്രതിഫലം കാംക്ഷിച്ച് കൊണ്ട് നിസ്കരിച്ചാൽ അവൻറെ മുൻകാല പാപങ്ങളെല്ലാം പൊറുക്കപ്പെടും എന്ന്".
മഹതിയായ ആയിഷ ബീവി (رضي الله عنها) യിൽ നിന്ന് റിപ്പോർട്ട് വന്നിട്ടുണ്ട് ; നബി ﷺ തങ്ങളും കുറെ സ്വഹാബികളും ഒരു രാത്രി ഒരുമിച്ചു കൂടി നിസ്കരിച്ചു.
പിന്നെ അടുത്ത രാത്രിയിലും ഇതേ പോലെ തന്നെ നിസ്കരിച്ചപ്പോൾ ആളുകൾ വീണ്ടും അധികരിച്ചു അങ്ങനെ അവർ മൂന്നാമത്തെയും, അല്ലെങ്കിൽ നാലാമത്തെയും രാത്രിയിൽ വീണ്ടും ഒരുമിച്ചു കൂടി നിസ്കരിച്ചപോൾ നബി ﷺ നിസ്കാരത്തിനു വേണ്ടി അവരിലേക്ക് വന്നില്ല.
പിറ്റേന്ന് നേരം പുലർന്നപ്പോൾ നബിﷺ തങ്ങൾ പറഞ്ഞു ; നിങ്ങൾ ഒരുമിച്ചു കൂടിയത് ഞാൻ കണ്ടിരുന്നു പക്ഷേ ഈ നിസ്കാരം നിങ്ങൾക്ക് നിർബന്ധമാക്കപ്പെടുമോ എന്ന ഭയം മാത്രമാണ് എന്നെ പള്ളിയിലേക്ക് വരാതിരിക്കാൻ തടഞ്ഞത്.
ഈ സംഭവം റമദാൻ മാസത്തിലായിരുന്നു. മേൽ പറയപ്പെട്ട രണ്ട് സംഭവങ്ങളും ഇമാം മുസ്ലിം 'സ്വഹീഹ് മുസ്ലിമിൽ' റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മേൽപറയപ്പെട്ട 'തറാവീഹ്' നിസ്കാരത്തിൻറെ എണ്ണം2️⃣0️⃣ റക്അത്തുകൾ ആകുന്നു. ഇമാം അബൂ ഹനീഫ (رحمه الله), ഇമാം ശാഫിഈ (رحمه الله ) ,ഇമാം സുഫിയാൻ സൗരി (رحمه الله) തുടങ്ങിയവരെല്ലാം ഈ അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്.
ഇമാം മാലിക് (رحمه الله) പറഞ്ഞിട്ടുള്ളത് തറാവീഹ് മുപ്പത്തിയാറ് റക്അത്തുകൾ ആണെന്നാണ് അത് മദീനക്കാരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) സഹാബികളെ ഉബയ്യുബ്നു കഅബ് (رضِىَ ٱللَّهُ عَنۡهُ) നേതൃത്വത്തിൽ ഒരുമിച്ചു കൂട്ടി നിസ്കരിച്ച 'തറാവീഹ്' 2️⃣0️⃣റക്അത്തുകൾ ആകുന്നു.
സ്വഹാബിയായ സാഇബ് ബിൻ യസീദ് (رضِىَ ٱللَّهُ عَنۡهُ), ഇമാം മാലിക് (رحمه الله) ഇതു പോലെ തന്നെ 'ഇരുപതു റക്അത്തുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.റമദാൻ മാസത്തിൽ ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) കാലത്ത് സ്വഹാബികൾ മൂന്ന് റക്അത്ത് 'വിത്ർ' അടക്കം 23 റക്അത്തുകൾ നിസ്കരിക്കുന്നവർ ആയിരുന്നു
അലിയ്യുബ്നു അബീതാലിബ് ( رضِىَ ٱللَّهُ عَنۡهُ ) നെ തൊട്ട് റിപ്പോർട്ട് ചെയ്ത ഹദീസിലും കാണാം റമദാൻ മാസത്തിൽ 2️⃣0️⃣റക്അത്ത് നിസ്കരിക്കാൻ വേണ്ടി കൽപ്പിച്ചു എന്നത്.
മഹാനരായ ഇമാം ഇബ്നു ഖുദാമ(رحمه الله) തുടർന്ന് രേഖപ്പെടുത്തുന്നു; 'സ്വഹാബികൾ ഏകോപനതോടെ നിസ്കരിച്ച2️⃣0️⃣ റക്അത്തുകൾ 'ഇജ്മാഇന്' തുല്യമാണ്'.
ഇമാം ഇബ്നു ഖുദാമ (رحمه الله) ലഘു ചരിത്രം - പൂർണ്ണനാമം: ശംസുദ്ദീൻ അബുൽ ഫറജ് അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ അഹമ്മദ് അൽ മഖ്ദിസി. ജനനം: ഹിജ്റ 597-ൽ ഫലസ്തീനിലെ മഖ്ദിസിൽ ജനിച്ചു. പിന്നീട് സിറിയയിലെ ദമസ്കസിലേക്ക് താമസം മാറി.
ഹംബലി മദ്ഹബിലെ പണ്ഡിതരും ഫഖീഹും ആയിരുന്നു. ദമസ്കസിലെ ആദ്യത്തെ ഹംബലി ചീഫ് ജസ്റ്റിസ് (ഖാളി അൽ ഖുളാത്ത്) ആയി മഹാനവർകൾ സേവനമനുഷ്ഠിച്ചു.
അശ്ശർഹുൽ കബീർ (الشرح الكبير) എന്ന പ്രസിദ്ധമായ ഗ്രന്ഥരചന നടത്തി. ബഹുമാനപ്പെട്ടവരുടെ വല്ലുപ്പാന്റെ സഹോദരനായ ഇമാം മുവഫ്ഫഖുദ്ദീൻ ഇബ്നു ഖുദാമ(رحمه الله) രചിച്ച 'അൽ മുഖ്നിഅ്' (المقنع) എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണിത്.
ഹംബലി കർമ്മശാസ്ത്രത്തിലെ ഏറ്റവും ആധികാരികമായ ഗ്രന്ഥങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.
ഇമാം ഇബ്നു ഖുദാമ (رحمه الله) രചിച്ച വ്യാഖ്യാന ഗ്രന്ഥം അവരുടെ ഉസ്താദും വല്ലുപ്പായുടെ സഹോദരനുമായ ഇമാം മുവഫ്ഫഖുദ്ദീൻ ഇബ്നു ഖുദാമ (رحمه الله) ജീവിച്ചിരുന്ന കാലത്ത് പ്രസിദ്ധീകരിച്ചില്ല. അത് അവരോടുള്ള ബഹുമാനസൂചകമായിട്ടായിരുന്നു.
അറിവിനോടൊപ്പംതന്നെ വലിയ ഭയഭക്തിയും സൂക്ഷ്മതയും പുലർത്തിയ വ്യക്തിയായിരുന്നു ഇമാം ഇബ്നു ഖുദാമ (رحمه الله)വഫാത്ത്: ഹിജ്റ 682-ൽ ദമസ്കസിലായിരുന്നു.
വളരെ കൃത്യമായി തറാവീഹ് നിസ്കാരത്തിൻറെ വിഷയത്തിൽ സ്വഹാബികൾ ഏകോപന ത്തോടെ സ്വീകരിച്ച റക്അത്തുകൾ 20 ആണെന്ന് സംശയലേശമന്യേ വീണ്ടും വീണ്ടും നമുക്ക് ഇതിലൂടെ ബോധ്യപ്പെടുകയാണ്*
അബൂ നവവി ✍️
00974 77882082
.jpg)
Comments
Post a Comment