റമദാനിലെ തറാവീഹ് : ഇമാം ജലാലുദ്ധീൻ അൽ മാലിക്കി (رحمه الله)



ഭാഗം3️⃣5️⃣

ഇമാം ജലാലുദ്ധീൻ അൽ മാലിക്കി   (رحمه الله)

ഹിജ്റ - 616


جلال الدين عبد الله بن نجم بن شاس المالكي رحمه الله

وتستحب الجماعة في التراويح تأسيا بعمر رضي الله عنه، ولاستمرار العمل عليه ولو انفرد الواحد في بيته لطلب السلامة من قصد إظهار النافلة، لكان أفضل له على المشهور، ما لم يؤد ذلك إلى تعطيل المساجد منها والذي استمر عليه العمل من العدد فيها تسع وثلاثون يوتر منها بثلاث، وإن فعل دون هذا العدد فلا حرج.

عقد الجواهر الثمينة في مذهب عالم المدينة📚 -143

മാലിക്കി മദ്ഹബ്

ഉമർ ബിൻ ഖത്താബിന്റെ (رضِىَ ٱللَّهُ عَنۡهُ) വിന്റെ മാതൃക പിന്തുടരുന്നതിനാലും, കാലാകാലങ്ങളായി മുസ്ലിം ലോകം അത് തുടർന്നുപോരുന്നതിനാലും തറാവീഹ് നിസ്കാരം ജമാഅത്തായി നിർവ്വഹിക്കൽ സുന്നത്താണ്.

എന്നാൽ, സുന്നത്തായ കാര്യങ്ങൾ മറ്റുള്ളവരെ കാണിക്കാനായി ചെയ്യുന്നു എന്ന തോന്നലിൽ നിന്ന് മുക്തനാകാൻ (ഇഖ്ലാസിനായി) ഒരാൾ തന്റെ വീട്ടിൽ വെച്ച് തനിച്ച് നിസ്കരിക്കുകയാണെങ്കിൽ, മാലിക്കി മദ്‌ഹബിലെ പ്രബലമായ (മശ്ഹൂർ) അഭിപ്രായപ്രകാരം അതാണ് അവന് ഉത്തമം. പള്ളികളിൽ തറാവീഹ് പാടേ നിന്നുപോകുന്ന സാഹചര്യം ഇല്ലാതിരിക്കുമ്പോഴാണ് ഈ മുൻഗണന പാടുള്ളൂ.

(തനിച്ച് നിസ്കരിക്കൽ പള്ളികളിലെ തറാവീഹിന് മുടക്കം വരാത്ത സാഹചര്യത്തിൽ, ആത്മാർത്ഥതയോടെ (രഹസ്യമായി) വീട്ടിൽ വെച്ച് നിസ്കരിക്കുന്നതിനും മാലിക്കി മദ്ഹബിൽ വലിയ സ്ഥാനമുണ്ട്.)

തറാവീഹ് നിസ്കാരത്തിൻറെ  റക്അത്തുകളുടെ എണ്ണത്തിൽ സ്ഥിരപ്പെട്ടു വന്നിട്ടുള്ളത് മൂന്ന് റകഅത്ത് വിത്ർ അടക്കം 3️⃣9️⃣ റക്അത്തുകൾ ആണ്. ഇതിൽ കുറവാണ് ഒരാൾ നിസ്കരിക്കുന്നതെങ്കിൽ അതിൽ തെറ്റ് ഉള്ള കാര്യവുമല്ല.

മാലിക്കി മദ്ഹബിലെ ഒരു വിഭാഗം പറഞ്ഞിട്ടുള്ള നിലപാടാണ് തറാവീഹ്  വിത്ർ അടക്കം 39 റക്അത്തുകൾ എന്ന അഭിപ്രായമാണ് മഹാനവർകൾ സ്വീകരിച്ചിട്ടുള്ളത് അതേസമയം തന്നെ മറ്റൊരു വിഭാഗം മാലിക്കി പണ്ഡിതന്മാർ തറാവീഹ് നിസ്കാരത്തിന്റെ റക്അത്തുകൾ ഇരുപതാണ് സ്ഥിരപ്പെടുത്തിയിട്ടുള്ളത്.

ഇമാം ജലാലുദ്ധീൻ അൽ മാലിക്കി رحمه الله യുടെ ലഘു ചരിത്രം:

മാലിക്കി കർമ്മശാസ്ത്രത്തിലെ (ഫിഖ്ഹ്) സങ്കീർണ്ണമായ വിഷയങ്ങൾ ലളിതമായി ക്രോഡീകരിച്ച മഹാനരായിരുന്നു.  കൈറോയിലെ പ്രസിദ്ധമായ അൽ-അസ്ഹർ സർവ്വകലാശാലയുടെ ആദ്യകാല ചരിത്രത്തിൽ മാലിക്കി മദ്‌ഹബ് പഠിപ്പിച്ചിരുന്ന പ്രമുഖരിൽ ഒരാളായിരുന്നു അവർ.

അഖ്ദുൽ ജവാഹിറിസ്സമീന (عقد الجواهر الثمينة) എന്ന ഗ്രന്ഥം പ്രശസ്തമാണ്. ഹിജ്‌റ  616 ൽ ആയിരുന്നു വഫാത്ത്.


അബൂ നവവി

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും