റമദാനിലെ തറാവീഹ്: ഇമാം മുഹമ്മദ് ബിൻ റമദാൻ റൂമി (رحمه الله )



ഭാഗം 3️⃣4️⃣

ഇമാം മുഹമ്മദ് ബിൻ റമദാൻ റൂമി (رحمه الله )

ഹിജ്റ - 616


محمد بن رمضان الرومي رحمه الله - 616 هــ

باب قيام رمضان

اختلف المشايخ في التراويح قال بعضهم هي نفل ، وقال بعضهم هي سنة وهو رواية الحسن نصا عن أبي حنيفة رضي الله عنه وهو الأصح ولا يجوز تركها وهي عشرون ركعة بشعر تسليمات.

الينابيع في معرفة الأصول والتفاريع 📚- ص : 410


ഹനഫി മദ്ഹബ്

'ബാബു ഖിയാമു റമദാൻ' എന്ന അധ്യായത്തിൽ ഇമാം മുഹമ്മദ് ബിൻ റമദാൻ (رحمه الله) രേഖപ്പെടുത്തി ; 'തറാവീഹ്' നിസ്കാരത്തിൻറെ കാര്യത്തിൽ അത് സുന്നത്താണെന്നോ, അതല്ല 'നഫൽ' ആണെന്നോ എന്നതിൽ ഇമാമുകളുടെ ഇടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.

ചില പണ്ഡിതന്മാർ തറാവീഹ് സുന്നത്താണെന്നും, മറ്റു ചിലർ അത് 'നഫൽ' ആണെന്നും പറഞ്ഞു. ( ഹനഫീ മദ്ഹബിൽ നബി (ﷺ) പതിവായി ചെയ്യുന്ന കാര്യത്തിനാണ് സുന്നത്തന്ന് പറഞ്ഞു വരുന്നത് ഇടയ്ക്ക് ചെയ്യുന്ന കാര്യത്തിന് 'നഫൽ' എന്നും പറയുന്നു.)

ഇമാം അബൂ ഹനീഫ (رحمه الله)യെ തൊട്ട് ഇമാം ഹസൻ (رحمه الله) ഉദ്ധരിച്ചിട്ടുള്ളത് തറാവീഹ് 'സുന്നത്ത്' ആണെന്നാണ് ഇതാണ് ഏറ്റവും സ്വഹീഹായ അഭിപ്രായം. തറാവീഹ് നിസ്കാരം ഉപേക്ഷിക്കൽ ജായിസ് അല്ല, അത് പത്ത് സലാമോടു കൂടി2️⃣0️⃣റക്അത്തുകൾ ആകുന്നു.

ഇമാം മുഹമ്മദ് ബിൻ റമദാൻ അർ-റൂമി (رحمه الله) ഹനഫി മദ്ഹബിലെ പ്രഗത്ഭരായ ഒരു പണ്ഡിതനാണ് അൽ-യനാബീഅ്' (الينابيع) എന്ന ഗ്രന്ഥം മഹാനവർകളുടെ  പ്രശസ്തമായ രചനയാണ്.

അബൂ നവവി

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും