റമദാനിലെ തറാവീഹ്: ഖാളി ഇമാം അബുൽഅബ്ബാസ് (رحمه الله)



ഭാഗം3️⃣2️⃣

ഖാളി ഇമാം അബുൽഅബ്ബാസ് (رحمه الله) 

   ഹിജ്റ - 482


القاضي ابو العباس احمد الجرجاني رحمه الله- 482 - هـ

باب صلاة النفل : وكالتراويح في شهر رمضان وهي عشرون ركعة بعشر تسليمات بخمس ترويحات.

التحرير في فروع الفقه الشافعي 📚ج1 - ص : 91


ശാഫിഈ മദ്ഹബ്

അഞ്ചാം നൂറ്റാണ്ടിലെ ശാഫിഈ മദ്ഹബിലെ മറ്റൊരു പ്രമുഖ പണ്ഡിതരായ ഖാളി ഇമാം അബുൽ അബ്ബാസ് (رحمه الله) സുന്നത്ത് നിസ്കാരങ്ങൾ സംബന്ധിച്ചു പറയുന്ന അദ്ധ്യായത്തിൽ  രേഖപ്പെടുത്തി;

"റമദാൻ മാസത്തിലെ 'തറാവീഹ്' നിസ്കാരം പത്ത് സലാമോടു കൂടി 2️⃣0️⃣റക്അത്തുകളാകുന്നു.(അഞ്ച്  തർവീഹ്കൾ ആയി കൊണ്ട് വേണം) തറാവീഹ് നിസ്കരിക്കാൻ.

തർവീഹത്ത്: ഓരോ നാല് റകഅത്തുകൾക്ക് ശേഷവും അല്പം വിശ്രമിക്കുന്നതിനെയാണ് 'തർവീഹത്ത്' എന്ന് പറയുന്നത്. അത്തരത്തിലുള്ള 5 വിശ്രമവേളകൾ ഇതിലുണ്ടാകും.

ശാഫീ മദ്ഹബിലെ പ്രഗത്ഭരായ പണ്ഡിതരും, ഖാളിയുമായ ഇമാം അബുൽ അബ്ബാസ് അഹമ്മദ് അൽ ജുർജാനിയുടെ (​ رحمه الله ) പൂർണ്ണനാമം: അബുൽ അബ്ബാസ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ അഹമ്മദ് അൽ ജുർജാനി എന്നതാണ്.

ഇമാം നവവി (رحمه الله) യെപ്പോലെയുള്ള പിൽക്കാല പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ ഖാളി അബുൽ അബ്ബാസ് അൽ ജുർജാനി(رحمه الله)യുടെ അഭിപ്രായങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. മഹാനവർകളുടെ സൂക്ഷ്മതയും, വിജ്ഞാനവും അക്കാലത്ത് വളരെ പ്രസിദ്ധമായിരുന്നു.

പ്രധാന ഗ്രന്ഥങ്ങൾ

അൽ തഹ്‌രീർ (التحرير في فروع الشافعية) ഇതാണ് ഏറ്റവും പ്രശസ്തമായ ഗ്രന്ഥം. കൂടാതെ ശറഹുൽ ഫറാഇദ് (شرح الفرائض),കിതാബുൽ കാഫി (كتاب الكافي) മറ്റുള്ള കിതാബുകളാണ്.

ജനനം/മരണം: ഹിജ്റ 5-ാം നൂറ്റാണ്ടിൽ ജീവിച്ച് ഹിജ്റ 482-ലാണ് വഫാതായത്.​സ്ഥാനപ്പേര്: 'ഖാളി'  എന്നറിയപ്പെട്ടിരുന്ന ബഹുമാനപ്പെട്ടവർ ഇസ്ലാമിക നിയമസംഹിതയിൽ വലിയ അറിവുള്ള വ്യക്തിയായിരുന്നു.


അബൂ നവവി ✍️

00974 77882082


Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും