റമദാനിലെ തറാവീഹ്; ഇമാം ഇബ്‌നു റൂഷ്ദുൽ ഖുർതുബി (رحمه الله)



ഭാഗം 3️⃣1️⃣


ഇമാം ഇബ്‌നു റൂഷ്ദുൽ ഖുർതുബി (رحمه الله) 

ഹിജ്റ - 595


ابن رشد القرطبي 595 هـ

الباب الخامس في قيام رمضان

وأجمعوا على أن قيام شهر رمضان مرغب فيه أكثر من سائر الأشهر لقوله - عليه الصلاة والسلام -: من قام رمضان إيمانا واحتسابا غفر له ما تقدم من ذنبه . وأن التراويح التي جمع عليها عمر بن الخطاب الناس مرغب فيها، وإن كانوا اختلفوا أي أفضل: أهي أو الصلاة آخر الليل واختلفوا في المختار من عدد الركعات التي يقوم بها الناس في رمضان: فاختار مالك في أحد قوليه، وأبو حنيفة، والشافعي، وأحمد، وداود: القيام بعشرين ركعة سوى الوتر، وذكر ابن القاسم عن مالك أنه كان يستحسن ستا وثلاثين ركعة والوتر ثلاث.

بداية المجتهد ونهاية المقتصد*📚  -1-400


 മാലികി മദ്ഹബ്

മാലികി മദ്ഹബിലെ മറ്റൊരു പ്രമുഖ പണ്ഡിതരായ ഇമാം ഇബ്‌നു റൂഷ്ദുൽ ഖുർതുബി (رحمه الله ) റമദാനിലെ നിസ്കാരത്തെ പറ്റി പറയുന്ന അഞ്ചാം അധ്യായത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു; റമദാൻ മാസത്തിലെ രാത്രി നിസ്കാരം മറ്റു മാസങ്ങളിലെ രാത്രി നിസ്കാരങ്ങളെകാൾ വളരെ കൂടുതൽ പ്രോത്സാഹിപ്പിക്കപെട്ടതാണെന്നതിൽ പണ്ഡിതന്മാർ 'ഇജ്മാഅ്' ആയിട്ടുണ്ട്.

കാരണം നബി ﷺ പഠിപ്പിച്ചു, 'വല്ലവരും വിശ്വസിച്ചു കൊണ്ടും ,പ്രതിഫലം  പ്രതീക്ഷിച്ചു കൊണ്ടും റമദാനിൽ  നിസ്കരിച്ചാൽ അദ്ദേഹത്തിൻറെ മുൻകാല പാവങ്ങൾ പൊറുക്കപ്പെടും" ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) പുനഃസംഘടിപ്പിച്ച തറാവീഹ് നിസ്കാരം പ്രോത്സാഹിപ്പിക്ക പെട്ടതാണെന്ന കാര്യത്തിലും പണ്ഡിതന്മാർ ഇജ്മാഅ് ആണ്.

ബഹുമാനപ്പെട്ട ഇമാം മാലിക് (رحمه الله) അവരുടെ രണ്ട് അഭിപ്രായങ്ങളിൽ ഒന്നും, ഇമാം അബു ഹനീഫ (رحمه الله), ഇമാം ശാഫിഈ (رحمه الله), ഇമാം അഹ്മദ് ബിൻ ഹമ്പൽ (رحمه الله) തുടങ്ങിയവരെല്ലാം തറാവീഹ് നിസ്കാരം  2️⃣0️⃣റക്അത്തുകൾ ആണെന്ന അഭിപ്രായത്തെയാണ് പ്രബലമാക്കിയത് . ഈ പറഞ്ഞത് വിത്ർ നിസ്കാരം കൂടാതെ ഉള്ളതാണ്.

ഇമാം മാലിക് (رحمه الله)തങ്ങളുടെ മറ്റൊരു അഭിപ്രായത്തിൽ മുപ്പത്തിയാറ് റക്അത്തുകളാണ് തറാവീഹ് എന്നും മൂന്ന് റക്അത്തുകൾ വിത്ർ ഉൾപ്പെടെ ഇതാണ് നല്ലതെന്ന അഭിപ്രായം ഇമാം ഇബ്നുൽ ഖാസിം (رحمه الله) ഉദ്ധരിച്ചിട്ടുണ്ട്.

ഇവിടെയും നമുക്ക് കാണാൻ കഴിയുന്നത് കഴിഞ്ഞ നൂറ്റാണ്ടുകളിലെ ഇസ്ലാമിക പണ്ഡിതന്മാർ മുസ്‌ലിം ലോകത്തെ പഠിപ്പിച്ചതു പോലെ 'തറാവീഹ്' നാല് മദ്ഹബ് കളിലും ഇരുപത് റക്അത്ത് ആണെന്ന് വ്യക്തമാക്കുന്നതോടു കൂടി ഇമാം മാലിക്  (رحمه الله )  36 റക്അത്തുകൾ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും രേഖപ്പെടുത്തിവെക്കുന്നു.

എട്ടും, പതിനൊന്നും റക്അത്തുകൾ സ്വഹാബത്ത് മുതൽ പിന്നീട് മുസ്‌ലിം ലോകത്ത് കഴിഞ്ഞു പോയ പണ്ഡിതന്മാർക്കും, ജനങ്ങൾക്കും അന്യമാണെന്ന് ചുരുക്കം.

ഇമാം ഇബ്നു റുഷ്ദ് (رحمه الله)അവരുടെ മുഴുവൻ പേര്: ഇമാം അബുൽ വലീദ് മുഹമ്മദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ബിൻ റുഷ്ദ്.

പ്രധാന ഗ്രന്ഥങ്ങൾ:

​ബിദായതുൽ മുജ്തഹിദ്, തഹാഫുത്തു തഹാഫുത്ത്,​ഫസ്‍ലുൽ മഖാൽ

ഇസ്‌ലാമിക പ്രമാണങ്ങളെ ബുദ്ധിപരമായ കാഴ്ചപ്പാടിലൂടെയും നിയമപരമായ കൃത്യതയോടെയും സമീപിച്ച അതുല്യ പണ്ഡിതരായിരുന്നു ഇമാം ഇബ്നു റുഷ്ദ് (رحمه الله)

​ബഹുമാനപ്പെട്ടവരുടെ ജനനം: ഹിജ്റ 520 സ്പെയിനിലെ കോർദോവയിൽ ആയിരുന്നു വഫാത്തായത് ഹിജ്റ 595ലും.


അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും