റമദാനിലെ തറാവീഹ്: ഇമാം ഹുസാമുദ്ധീൻ റാസി (رحمه الله)
ഭാഗം 3️⃣0️⃣
ഇമാം ഹുസാമുദ്ധീൻ റാസി (رحمه الله)
ഹിജ്റ - 598
حسام الدين علي بن مكي الرازي رحمه الله- 598 هـ
باب قيام شهر رمضان
يستحب أن يجتمع الناس في شهر رمضان بعد العشاء فيصلي بهم إمامهم خمس ترويحات في كل ترويحه تسليمتان ويجلس بن كل ترويحتين مقدار ترويحة ثم يوتر بهم .
خلاصة الدلائل في تنقيح المسائل 📚- ص :176 - 177
ഹനഫി മദ്ഹബ്
റമദാൻ മാസത്തിലെ ഖിയാമിനെ സംബന്ധിച്ച പറയുന്ന അധ്യായത്തിൽ ഇമാം ഹുസാമുദ്ധീൻ റാസി (رحمه الله) രേഖപ്പെടുത്തി; 'റമദാൻ മാസത്തിൽ ഇശാഅ് നിസ്കാരത്തിന് ശേഷം ജനങ്ങൾ ഒരുമിച്ചു കൂടൽ സുന്നത്താണ്'. തുടർന്ന് ഇമാം അഞ്ച് തർവീഹ്കൾ നിസ്കരിക്കണം
(2️⃣0️⃣ റക്അത്തുകൾ)
തുടർന്ന് തറാവീഹ് നിസ്കാരത്തിൻറെ രൂപം എങ്ങനെയാണെന്ന് വിശദീകരിക്കുന്നു "ഓരോ തർവീഹുകളിലും{ ഓരോ നാല് റക്അത്തുകൾക്കിടയിലും } രണ്ട് സലാം ഉണ്ട്.
ഓരോ രണ്ട് തർവീഹുകൾക്കിടയിലും ഒരു തർവീഹിന്റെ (4 റക്അത്തുകൾ നിസ്കരിക്കാനുള്ള സമയം) വിശ്രമിക്കണം അതിന് ശേഷം വിത്ർ നിസ്കരിക്കുകയും വേണം.
ആരാണ് ഇമാം ഹുസാമുദ്ദീൻ അൽ-റാസി (رحمه الله)❓ ബഹുമാനപ്പെട്ടവരുടെ പൂർണ്ണനാമം അലി ബിൻ മക്കി ബിൻ അബ്ദുൽ അസീസ് എന്നാണ്.
ഹിജ്റ ആറാം നൂറ്റാണ്ടിൽ ഹനഫി കർമ്മശാസ്ത്ര ശാഖയ്ക്ക് വലിയ സംഭാവനകൾ നൽകിയ മഹാനരായ ഒരു പണ്ഡിതനായിരുന്നു .ഖുലാസത്തുൽ ദലാഇൽ അവരുടെ പ്രധാന ഗ്രന്ഥം ആയിരുന്നു.
ഹിജ്റ 598-ലാണ് മഹാനവർകൾ വഫാത്തായത്
അബൂ നവവി ✍️
00974 77882082

Comments
Post a Comment