മരണപ്പെട്ടവർ കേൾക്കുമോ'? 'മയ്യിത്ത് സിയാറത്ത് ചെയ്യുന്നവരെ തിരിച്ചറിയുമോ'?' ആത്മാക്കൾ സംഗമിക്കുമോ❓
മരണപ്പെട്ടവരുടെ ലോകം"ഭാഗം 2️⃣
'മരണപ്പെട്ടവർ കേൾക്കുമോ'? 'മയ്യിത്ത് സിയാറത്ത് ചെയ്യുന്നവരെ തിരിച്ചറിയുമോ'?' ആത്മാക്കൾ സംഗമിക്കുമോ❓
"ഖബറിലുള്ളവർക്ക് സലാം ചൊല്ലുമ്പോൾ അവർ കേൾക്കുകയും, അറിയുകയും ചെയ്യുമെന്ന കാര്യത്തിൽ സലഫു സ്വാലിഹീങ്ങൾ ഇജ്മാആണ്. (ഏകോപിച്ചിരിക്കുന്നു)
*ഇന്നുള്ള സർവ്വ ബിദഈ പ്രസ്ഥാനക്കാരും അവരുടെ വലിയ നേതാവായി ഉയർത്തിക്കാണിക്കാറുള്ള രണ്ട് പ്രധാന പണ്ഡിതരാണ് ഇബ്നുതൈമിയ്യയും അദ്ദേഹത്തിന്റെ ശിഷ്യനായ ഇബ്നുൽ ഖയ്യിമും. ഈ വിഷയസംബന്ധമായി അവർ രേഖപ്പെടുത്തിയതാണ് നാം ഈ ഭാഗം വായിക്കാനിരിക്കുന്നത്.*
*ഖബറിലുള്ളവർ സലാം കേൾക്കുകയും അറിയുകയും ചെയ്യുമോ? സലഫു സ്വാലിഹീങ്ങൾ ഈ വിഷയത്തിൽ എന്ത് നിലപാടായിരുന്നു സ്വീകരിച്ചിരുന്നതെന്ന് എന്ന് ആഗോള വഹാബി പ്രസ്ഥാനം അവരുടെ ഏറ്റവും വലിയ നേതാവായി ഉയർത്തി കാണിക്കാറുള്ള ഇബ്നുൽ ഖയ്യിം അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ 'കിതാബ് റൂഹിൽ' രേഖപ്പെടുത്തി:*
*فقال ابنُ عبد البَرِّ: ثبت عن النبيِّ - صلى الله عليه وسلم - أنه قال: ما من مسلمٍ يمرُّ بقبر أخيه، كان يعرفه في الدنيا، فيُسلِّمُ عليه إلا ردَّ اللهُ عليه روحَه حتى يردَّ عليه السلام فهذا نصٌّ في أنه يعرفه بعينه، ويرُدُّ عليه السلام.*
*وفي الصحيحين عنه - صلى الله عليه وسلم - من وجوهٍ متعددةٍ: أنه أمر بقتلى بدر، فأُلقُوا في قَلِيب. ثم جاء حتى وقف عليهم، وناداهم بأسمائهم: "يا فلان بن فلان، ويا فلان بن فلان، هل وجدتم ما وعدكم ربُّكم حقًّا؟ فإنّي وجدتُ ما وعدني ربِّي حقًّا". فقال له عمرُ: يا رسول الله، ما تخاطب من أقوامٍ قد جَيَّفوا؟ فقال: "والذي بعثني بالحقِّ ما أنتم بأسمَعَ لما أقول منهم، ولكنَّهم لا يستطيعون جوابًا".*
*وثبت عنه - صلى الله عليه وسلم -: أنّ الميِّت يسمع قَرْعَ نعال المشيِّعين له، إذا انصرفوا وقد شرع النبيُّ - صلى الله عليه وسلم - لأمَّته، إذا سلَّموا على أهل القبور، أن يسلموا عليهم سلامَ مَن يخاطبونه، فيقول المسلِّم : "السلام عليكم دارَ قوم مؤمنين" *وهذا خطاب لمن يسمعُ ويعقل، ولولا ذلك لكان هذا الخطابُ بمنزلة خطاب المعدوم والجَماد والسلف مجمِعون على هذا وقد تواترت الآثار عنهم بأنّ الميّتَ يَعرف بزيارة الحيِّ له ويستبشر به*.
*قَالَ أَبُو بكر عبد الله بن مُحَمَّد بن عبيد بن أَبى الدُّنْيَا فِي كتاب الْقُبُور بَاب معرفَة الْمَوْتَى بزيارة الْأَحْيَاء*
*كتاب الروح لابن القيم*📚
*ഇമാം ഇബ്നുൽ അബ്ദിൽ ബർറ് (رحمه الله) പറഞ്ഞിട്ടുണ്ട്: "ദുനിയാവിൽ വെച്ച് പരിചയമുണ്ടായിരുന്ന തൻ്റെ സഹോദരൻ്റെ ഖബ്റിനരികിലൂടെ നടന്നു പോകുന്ന ഏതൊരു മുസിലിമും ആ ഖബറിലുള്ളവന് സലാം പറഞ്ഞാൽ ആ സലാം മടക്കാൻ അവൻ്റെ റൂഹിനെ അല്ലാഹു തിരിച്ചു നൽകുക തന്നെ ചെയ്യുമെന്ന് നബി ﷺ തങ്ങളിൽ നിന്നും സ്ഥിരപ്പെട്ടതാണ് ഇത് ഖബറാളി സലാം ചൊല്ലിയവനെ തിരിച്ചറിയുമെന്നും അവൻ സലാം മടക്കുമെന്നും വ്യക്തമാക്കുന്നതാണ്.*
*അതിനുപുറമേ, ബദറിൽ കൊല്ലപ്പെട്ട മുശ്രിക്കുകളെ ഉപേക്ഷിക്കപ്പെട്ട പൊട്ടകിണറ്റിനരികിൽ വന്ന് തിരുനബി ﷺ അവരിൽ ഓരോരുത്തരുടെ പേരെടുത്ത് വിളിച്ച് അവരോടായി തിരുനബി ﷺ സംസാരിച്ചതും, ശവങ്ങളോടാണോ നബിയേ അവിടുന്ന് സംസാരിക്കുന്നതെന്ന് ഉമർ (رضي الله عنه) ചോദിച്ചതും ഞാൻ പറയുന്നതിനെ അവരേക്കാൾ കേൾക്കുന്നവരല്ല നിങ്ങളെന്നും പക്ഷേ അവർക്ക് മറുപടി പറയാൻ കഴിയില്ല എന്ന് തിരുനബി ﷺ മറുപടി പറഞ്ഞതും സ്വഹീഹൈനിയിൽ (ബുഖാരിയിലും മുസ്ലിമിലും) ഉള്ളതാണ്.*
*ഖബറടക്കത്തിന് വന്നവരുടെ ചെരുപ്പിന്റെ വാറിന്‍റെ ശബ്ദം കേൾക്കുമെന്ന് നബി ﷺ തങ്ങളിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടുള്ളതാണ്. നേരിട്ട് ഒരാളോട് അഭിസംബോധനം ചെയ്യുന്ന രീതിയിലാണ് ഖബറിലുള്ളവരോട് സലാം ചൊല്ലാൻ നബി ﷺതങ്ങൾ ഈ ഉമ്മത്തിന് ശറഅ് ആക്കിയിട്ടുള്ളത്.*
*ഖബറാളികളോട് സലാം ചൊല്ലുമ്പോൾ "السلام عليكم دارَ قوم مؤمنين" എന്നിങ്ങനേയാണ്, ഇത് കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവരോടുള്ള അഭിസംബോധന രീതിയാണ്. അങ്ങനെ അല്ലായിരുന്നുവെങ്കിൽ, ഇല്ലാത്ത വസ്തുവിനോടോ അചേതന വസ്തുവിനോടോ ഉള്ള ഒരു സംബോധനമാകുമായിരുന്നു ഈ സലാം പറയൽ.*
*ഖബറിലുള്ളവർക്ക് സലാം ചെല്ലുമ്പോൾ അവർ കേൾക്കുകയും, അറിയുകയും ചെയ്യുമെന്ന ഈ കാര്യത്തിൽ സലഫു സ്വാലിഹീങ്ങൾ ഇജ്മാആണ്.* *(ഏകോപിച്ചിരിക്കുന്നു)*
*ദുനിയാവിൽ ജീവിച്ചിരിക്കുന്ന വ്യക്തി മയ്യിതിനെ സിയാറത്ത് ചെയ്യുമ്പോൾ ആ വ്യക്തി ആരാണെന്ന് മയ്യിത് തിരിച്ചറിയുമെന്നും, മയ്യിത് അതുകൊണ്ട് സന്തോഷിക്കുമെന്നുമുള്ള കാര്യത്തിൽ സലഫു സ്വാലിഹീങ്ങളെ തൊട്ട് റിപോർട്ടുകൾ മുതവാത്തിറായി സ്ഥിരപ്പെട്ടു വന്നിട്ടുള്ളതാണ്.*
*ഇബ്നു തൈമിയയുടെ ശിഷ്യൻ കൂടിയായ ഇബിനുൽ ഖയ്യിം അദ്ദേഹത്തിന്റെ കിതാബ് 'അൽറൂഹിൽ' ഖബറിലുള്ളവർവർക്ക് ചെയ്യപ്പെടുന്ന സിയാറത്ത് അറിയുമെന്നതിന് നിരവധി തെളിവുകൾ അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ കൊണ്ടുവന്നതായി കാണാം.*
*ഇമാം ഇബ്നു അബി ദുന്യ (رحمه الله) 'കിതാബുൽ ഖുബൂറിൽ' ഉദ്ധരിച്ച ഹദീസ് ഇബ്നുൽ ഖയ്യിം അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു.*
*قَالَ أَبُو بكر عبد الله بن مُحَمَّد بن عبيد بن أَبى الدُّنْيَا فِي كتاب الْقُبُور بَاب معرفَة الْمَوْتَى بزيارة الْأَحْيَاء حَدثنَا مُحَمَّد بن عون حَدثنَا يحيى بن يمَان عَن عبد الله بن سمْعَان عَن زيد بن أسلم عَن عَائِشَة رضى الله تَعَالَى عَنْهَا قَالَت قَالَ رَسُول الله مَا من رجل يزور قبر أَخِيه وَيجْلس
عِنْده إِلَّا استأنس بِهِ ورد عَلَيْهِ حَتَّى يقوم*
*അതിൽ കൊണ്ടുവന്ന അധ്യായം ഇങ്ങനെയാണ് ''ജീവിച്ചിരിക്കുന്നവരുടെ സിയാറത്ത് മരിച്ചവർ അറിയും എന്നതിൽ പറയുന്ന അധ്യായം''.*
*മഹതിയായ ആയിഷ (رضي الله عنها) ബീവിയിൽ നിന്നുള്ള റിപ്പോർട്ട് : ഒരാൾ സിയാറത്ത് ചെയ്യുമ്പോൾ ഖബറിൽ കിടക്കുന്ന വ്യക്തിക്ക് അവൻ സിയാറത്ത് ചെയ്തു മടങ്ങി പോകുന്നത് വരെ ഏകാന്തതയിൽ നിന്ന് ഉള്ള മോചനം ലഭിക്കും.സിയാറത്ത് ചെയ്യുന്ന വ്യക്തിക്ക് ഖബറിലുള്ളവർ മറുപടി നൽകുകയും ചെയ്യും പക്ഷേ നമുക്കത് കേൾക്കാൻ കഴിയില്ലെന്ന് മാത്രം.*
*ചുരുക്കത്തിൽ സിയാറത്ത് ചെയ്യപ്പെടുന്ന സമയം ഖബറിലുള്ളവർക്ക് അത് മനസ്സിലാക്കാനും അറിയാനും കഴിയുന്നു എന്ന് ചുരുക്കം.*
*തുടരും...*
*അബൂ നവവി* ✍🏼
*00974 77882082*

Comments
Post a Comment