റമദാനിലെ തറാവീഹ്: ഇമാം ബഹാഉദ്ദീൻ മഖ്ദസി (رحمه الله)



ഭാഗം 2️⃣9️⃣

ഇമാം ബഹാഉദ്ദീൻ മഖ്ദസി (رحمه الله)

ഹിജ്റ - 624


بهاء الدين المقدسي رحمه الله 624 هـ

الرابع ما تسن له الجماعة، وهو ثلاثة أنواع: أحدها التراويح، وهي عشرون ركعة بعد العشاء في رمضان) لأن النبي - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قال: «من صام رمضان وأقامه إيماناً واحتساباً غفر له ما تقدم من ذنبه» متفق عليه، وقام النبي - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بأصحابه ثلاثاً ثم تركها خشية أن تفرض، فكان الناس يصلون لأنفسهم، حتى خرج عمر - رَضِيَ اللَّهُ عَنْهُ - وهم أوزاع يصلون فجمعهم على أبي بن كعب، قال السائب بن زيد: لما جمع عمر الناس على أبي بن كعب كان يصلي بهم عشرين ركعة، والسنة فعلها جماعة كذلك أخرجه البخاري

العدة شرح العمدة📚  - ص 97


ഹംമ്പലി മദ്ഹബ്

ഇമാം ബഹാഉദ്ദീൻ മഖ്ദസി (رحمه الله) സുന്നത്ത് നിസ്കാരങ്ങളെ സംബന്ധിച്ച് വിശദീകരിച്ചു കൊണ്ട്  രേഖപ്പെടുത്തി ; ജമാഅത്ത് സുന്നത്തുള്ള നിസ്കാരങ്ങൾ മൂന്ന് വിധമാണ്. അതിലൊന്ന് റമദാൻ മാസത്തിലെ തറാവീഹ് നിസ്കാരമാണ് അത്  2️⃣0️⃣റക്അത്തുകൾ ആകുന്നു.

ആരെങ്കിലും റമദാൻ നോമ്പനുഷ്ഠിക്കുകയും വിശ്വാസത്തോടെയും പ്രതിഫലം പ്രതീക്ഷിച്ചും റമദാൻ നിസ്കാരം നിർവഹിക്കുക കൂടി ചെയ്താൽ അവന്റെ മുൻ പാപങ്ങൾ പൊറുക്കപ്പെടും. ഈ ഹദീസ് കൂടി ഇമാം ബഹാഉദ്ദീൻ മഖ്ദസി (رحمه الله) ബഹുമാനപ്പെട്ടവരുടെ ഗ്രന്ഥത്തിൽ കൊണ്ടു വന്നു.

റസൂൽ (ﷺ) യും, സഹാബികളും മൂന്ന് ദിവസം തറാവീഹ് നിസ്കരിക്കുകയും അത് നിർബന്ധമാക്കപ്പെട്മോ എന്ന ഭീതിയാൽ പിന്നീട് പള്ളിയിൽ വച്ച് നിസ്കരിക്കുന്നത് റസൂൽ (ﷺ) ഒഴിവാക്കുകയും ചെയ്തു. 

ശേഷം ഉമർ ബിൻ ഖത്താബ് رضِىَ ٱللَّهُ عَنۡهُ)(  20 റക്അത്ത് തറാവീഹ് നിസ്കാരം നിർവഹിക്കാൻ സഹാബികൾ ഒരുമിച്ചുകൂടിയ ഹദീസ് ബഹുമാനപ്പെട്ട ഇമാം ബഹാഉദ്ദീൻ മഖ്ദസി ( رحمه الله) രേഖപ്പെടുത്തി വെച്ചു.


ആരാണ് ഇമാം ബഹാഉദ്ദീൻ മഖ്ദസി ( رحمه الله)?

​ബഹാഉദ്ദീൻ അബു മുഹമ്മദ് അബ്ദുറഹ്മാൻ ബിൻ ഇബ്രാഹിം അൽ-മഖ്ദിസി എന്നാണ് മഹാനവർകളുടെ മുഴുവൻ പേര്. ഹിജ്റ 555-ൽ ജനിച്ച അവർ 624-ൽ വഫാത്തായി. ഹംമ്പലി മദ്ഹബിലെ പ്രഗത്ഭനായ പണ്ഡിതനായിരുന്നു.

ഖുദാമ" കുടുംബത്തിലാണ്  ജനിച്ചത്. പ്രശസ്ത പണ്ഡിതനായ ഇമാം മുവഫ്ഫഖുദ്ദീൻ ഇബ്നു ഖുദാമ (അൽ-മുഗ്നി എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്) മഹാനവർകളുടെ പിതൃസഹോദരനാണ് ഇമാം ബഹാഉദ്ദീൻ മഖ്ദസി (رحمه الله)

ഹദീസിലും ഫിഖ്ഹിലും (കർമ്മശാസ്ത്രം) ഒരുപോലെ പ്രാവീണ്യമുണ്ടായിരുന്ന പണ്ഡിതനാണ് ഇമാം മഖ്ദസി (رحمه الله)

അൽ-ഉദ്ദ ശറഹുൽ ഉംദ (العدة شرح العمدة), അൽ-കാഫി ഫി ഫിഖ്ഹിൽ ഇമാം അഹമ്മദ് (الكافي في فقه الإمام أحمد), ശറഹുൽ ഹിദായ (شرح الهداية) തുടങ്ങിയവ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളാണ്.


അബൂ നവവി ✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും