റമദാനിലെ തറാവീഹ്: ഇമാം ഹറമൈനി (رحمه الله)
ഭാഗം 2️⃣8️⃣
ഇമാം ഹറമൈനി (رحمه الله)
ഹിജ്റ -478
الإمام الحرمين رحمه الله 478 هـ
وأصل هذه الصلاة عشرون ركعة، وسبب زيادته أن أهل مكة يقومون بين كل ترويحتين إلى البيت، فيطوفون سبعة أشواط، ويصلون ركعتين للطواف، فزاد أهل حرم رسول الله صلى الله عليه وسلم في صلاتهم في مقابلة ما يأتي به أهل مكة من الأشواط في خلال التراويح.
نهاية المطلب في دراية المذهب📚 ج-2 ص : 356
ശാഫിഈ മദ്ഹബ്
ഇമാം ഗസ്സാലി (رحمه الله) വിൻറെ ഉസ്താദ് കൂടിയായ ലോക പ്രശസ്ത പണ്ഡിതരായ ഇമാം ഹറമൈനി (رحمه الله) രേഖപ്പെടുത്തുന്നു ; 'തറാവീഹ്' നിസ്കാരത്തിൻറെ അസ്‌ല്2️⃣0️⃣ റക്അത്തുകളാണ്.
മക്കക്കാർ ഓരോ നാല് റകഅത്ത് കഴിയുമ്പോഴും ത്വവാഫ് ചെയ്തിരുന്നു. എന്നാൽ മദീനക്കാർക്ക് അതിന് സാധിക്കാത്തതുകൊണ്ട് ത്വവാഫിന് പകരമായി അവർ കൂടുതൽ റകഅത്തുകൾ നിസ്കരിക്കുകയാണ് ചെയ്തത് (ഇതാണ് മദീനയിൽ 36 റകഅത്ത് നിസ്കരിക്കാൻ ഉണ്ടായ സാഹചര്യം)
ഇമാം ഹറമൈനി (رحمه الله) യഥാർത്ഥ പേര് അബ്ദുൽ മലിക് ബിൻ അബ്ദുള്ള ബിൻ യൂസുഫ് അൽ-ജുവൈനി.ജനനം: ഹിജ്റ 419-ൽ പേർഷ്യയിലെ (ഇന്നത്തെ ഇറാൻ) നിസാപ്പൂരിനടുത്തുള്ള 'ജുവൈൻ' എന്ന സ്ഥലത്ത്.
ഇമാമുൽ ഹറമൈനി: മക്കയിലും മദീനയിലുമായി നാല് വർഷത്തോളം താമസിച്ച് ദർസ് നടത്തുകയും ഫത്‌വ നൽകുകയും ചെയ്തതുകൊണ്ടാണ് "ഇരു ഹറമുകളുടെയും ഇമാം" എന്ന അർത്ഥത്തിൽ ഈ പേര് ലഭിച്ചത്.
അൽ-വറഖാത്ത്, നിഹായത്തുൽ മത് ലബ്,കിതാബുൽ ഇർഷാദ്, അൽ-ഗിയാസി തുടങ്ങിയവ പ്രധാന ഗ്രന്ഥങ്ങളാണ്
ഹിജ്റ 478-ൽ മഹാനവർകൾ വഫാത്തായി
ലോക ചരിത്രത്തിൽ കഴിഞ്ഞുപോയ മഹാരഥന്മാരായ പ്രശസ്തരായ ഇമാമുകളുടെ ഗ്രന്ഥങ്ങളിലൂടെ നാം സഞ്ചരിക്കുമ്പോൾ റമദാൻ മാസത്തിലെ തറാവീഹ് നിസ്കാരത്തിൻറെ റക്അത്തുകളുടെ എണ്ണം ഇരുപതിൽ കുറവ് കാണാൻ കഴിയുന്നേ ഇല്ല. എന്നിരിക്കെ ചിലർക്കെങ്കിലും ഇന്ന് മുസ്ലിം ലോകം പഠിപ്പിച്ച ആ ചര്യ വലിച്ചെറിഞ്ഞുകൊണ്ട് 11 റക്അത്ത് ആണെന്ന് എങ്ങനെ പറയാൻ ധൈര്യം വരുന്നു!
അബൂ നവവി ✍️
0097477882082
.jpg)
Comments
Post a Comment