റമദാനിലെ തറാവീഹ്: ഇമാം ഇബ്നു അബ്ദുൽ ബറ്ർ(رحمه الله)
ഭാഗം 2️⃣7️⃣
ഇമാം ഇബ്നു അബ്ദുൽ ബറ്ർ(رحمه الله)
ഹിജ്റ - 463
ابن عبد البر رحمه الله 463 ه
ولم يسن منها عمر بن الخطاب إذ أحياها إلا ما كان رسول الله صلى الله عليه وسلم يحبه ويرضاه ولم يمنع من المواظبة عليه إلا خشية أن يفرض على أمته وكان بالمؤمنين رؤفا رحيما صلى الله عليه وسلم فلما علم ذلك عمر من رسول الله صلى الله عليه وسلم وعلم أن الفرائض لا يزاد فيها ولا ينقص منها بعد موته عليه الصلاة والسلام أقامها للناس وأحياها وأمر بها وذلك سنة أربع عشرة من الهجرة وذلك شيء ادخره الله له وفضله به ولم يلهم إليه أبا بكر وإن كان أفضل من عمر وأشد سبقا إلى كل خير بالجملة ولكل واحد منهم فضائل خص بها ليست لصاحبه
ومما يدل على أن قيام رمضان سنة من سنن النبي صلى الله عليه وسلم ما رواه عبد الله بن وهب قال أخبرني مسلم بن خالد عن العلاء بن عبد الرحمن عن أبيه عن أبي هريرة قال خرج رسول الله صلى الله عليه وسلم وإذا الناس في رمضان يصلون في ناحية المسجد فقال من هؤلاء فقيل هؤلاء ناس ليس معهم قرآن وأبي بن كعب يصلي بهم وهم يصلون بصلاته فقال النبي صلى الله عليه وسلم أصابوا ونعم ما صنعوا فقد أقرهم رسول الله صلى الله عليه وسلم على ذلك وما أقر عليه فقد رضيه وذلك سنة
واختلف العلماء في عدد قيام رمضان فقال مالك تسع وثلاثون بالوتر ست وثلاثون والوتر ثلاث وزعم أنه الأمر القديم وقال الثوري وأبو حنيفة والشافعي وداود ومن اتبعهم عشرون ركعة سوى الوتر
التمهيد -ج📚 8 ص: 108 - 120
മാലിക്കി മദ്ഹബ്
ഇസ്ലാമിക ചരിത്രത്തിൽ വലിയ പ്രസിദ്ധി നേടിയ, മാലികി മദ്ഹബിലെ പ്രമുഖ ഇമാം മഹാനരായ ഇമാം ഇബ്നു അബ്ദുൽ ബറ്ർ (رحمه الله) റമളാനിലെ 'തറാവീഹ്' നിസ്കാരത്തെ കുറിച്ച് വിശദമായി തന്നെ രേഖപ്പെടുത്തി നമുക്ക് ഇങ്ങനെ വായിക്കാം:
ഉമർ ബിൻ ഖതാബ് (رضِىَ ٱللَّهُ عَنۡهُ) ഈ സുന്നത്തിനെ പുനരുജ്ജീവിപ്പിച്ചപ്പോൾ, അല്ലാഹുവിന്റെ റസൂൽ ﷺ ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്ത കാര്യങ്ങളല്ലാതെ മറ്റൊന്നും പുതുതായി ഉണ്ടാക്കിയിട്ടില്ല.
ഉമ്മത്തിന് ഇത് നിർബന്ധമാക്കപ്പെടുമോ എന്ന ഭയം കാരണത്താൽ മാത്രമാണ് നബി ﷺ ഇത് പതിവാക്കുന്നതിൽ നിന്ന് വിട്ടുനിന്നത്. അവിടുന്ന് വിശ്വാസികളോട് അങ്ങേയറ്റം ദയാലുവും കരുണാമയനുമായിരുന്നു.
റസൂൽ ﷺ-ൽ നിന്ന് ഈ കാര്യം മനസ്സിലാക്കിയ ഉമർ (رضِىَ ٱللَّهُ عَنۡهُ), നബി ﷺ-യുടെ വഫാത്തിന് ശേഷം നിർബന്ധ കർമ്മങ്ങളിൽ (ഫർളുകൾ) ഇനി കുറവോ വർദ്ധനവോ ഉണ്ടാവില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ ഇത് ജനങ്ങൾക്കായി പുനഃസ്ഥാപിക്കുകയും നിർവ്വഹിക്കാൻ കൽപ്പിക്കുകയും ചെയ്തു. ഇത് ഹിജ്റ 14-ാം വർഷത്തിലാണ് സംഭവിച്ചത്.
ഇത് അല്ലാഹു ഉമർ (رضِىَ ٱللَّهُ عَنۡهُ)-ന് വേണ്ടി കരുതിവെച്ചതും മഹാനവർകൾക്ക് നൽകിയ ശ്രേഷ്ഠതയുമാണ്. അബൂബക്കർ സിദ്ദീഖ് (رضِىَ ٱللَّهُ عَنۡهُ), ഉമറിനേക്കാൾ (റ) ശ്രേഷ്ഠനും എല്ലാ നന്മകളിലും മുന്നിട്ടുനിൽക്കുന്നവനുമായിരുന്നിട്ടും ഈ ഒരു കാര്യം സിദ്ദീഖ് (رضِىَ ٱللَّهُ عَنۡهُ) വിന് അല്ലാഹു തോന്നിപ്പിച്ചു കൊടുത്തിരുന്നില്ല.
ഖിയാമു റമദാൻ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ സുന്നത്താക്കിയ നിസ്കാരമാണ് അല്ലാതെ ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) കൊണ്ടു വന്നതല്ല .ഉമർ (റ) തറാവീഹ് നിസ്കാരത്തിൻറെ ജമാഅത്ത് പുനസ്ഥാപിക്കുക മാത്രമാണ് ചെയ്തത്.
ഇമാം മാലിക് (رحمه الله)തറാവീഹ് നിസ്കാരം വിത്ർ അടക്കം3️⃣9️⃣ റക്അത്തുകൾ എന്നാണ് പറഞ്ഞിട്ടുള്ളത്. ഇമാം അബൂ ഹനീഫ(رحمه الله), ഇമാം ശാഫിഈ(رحمه الله), ഇമാം സൗരി (رحمه الله) ഇമാം ദാവൂദ്ള്ളാഹി (رحمه الله) തുടങ്ങിയ മഹാന്മാരും അവരെ പിൻപറ്റിവരും 2️⃣0️⃣റക്അത്തുകളാണ് തറാവീഹ് നിസ്കാരം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
(ഇതിന് തെളിവായി പണ്ഡിതൻ മാർ ഉദ്ധരിച്ചിട്ടുള്ളത് ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) സ്വാഹാബികളെയും, താബിഉകളെയും ഒരുമിച്ചു കൂട്ടി 'തറാവീഹ്' നിസ്കരിച്ചത്2️⃣0️⃣ റക്അത്തുകളാണന്ന സാഇബ് ബിൻ യസീദ് (رضِىَ ٱللَّهُ عَنۡهُ) നെ തൊട്ട് വന്നിട്ടുള്ള ഹദീസാണ്.)
ആരാണ് ഇമാം ഇബ്നു അബ്ദിൽ ബർ رحمه الله?
ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രമുഖരായ പണ്ഡിതന്മാരിൽ ഒരാളാണ് അദ്ദേഹം. ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ സ്പെയിനിൽ (അൻഡലൂസിയ) ആണ് ജീവിച്ചിരുന്നത്.
പൂർണ്ണനാമം: അബൂ ഉമർ യൂസുഫ് ബിൻ അബ്ദില്ലാഹ് ബിൻ മുഹമ്മദ് ബിൻ അബ്ദിൽ ബർ.
പ്രശസ്തമായ ഗ്രന്ഥങ്ങൾ:
അത്തംഹീദ് : ഇമാം മാലിക്കി (رحمه الله) ന്റെ 'മുവത്വ' എന്ന ഗ്രന്ഥത്തിന്റെ വിശദീകരണമാണിത്. ഹദീസ് വിജ്ഞാനകോശം എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.
അൽ-ഇസ്തിദ്കാർ : മുവത്വയുടെ മറ്റൊരു ലളിതമായ വിശദീകരണം.
അൽ-ഇസ്തിആബ് : പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ സ്വഹാബികളെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ ജീവചരിത്ര ഗ്രന്ഥങ്ങളിലൊന്ന്.
ജാമിഉ ബയാനിൽ ഇൽമ് : അറിവിന്റെ ശ്രേഷ്ഠതയെയും അത് ആർജ്ജിക്കേണ്ട രീതിയെയും കുറിച്ചുള്ള കിതാബാണ്.
ജനനം: ഹിജ്റ 368 കൊർദോബയിൽ.വഫാത്: ഹിജ്റ 463 95-ാം വയസ്സിലായിരുന്നു.
അബൂ നവവി
0097477882082

Comments
Post a Comment