റമദാനിലെ തറാവീഹ്: ഇമാം ബുർഹാനുദ്ധീൻ അബീബക്കർ ( رحمه الله)




ഭാഗം 2️⃣6️⃣

ഇമാം ബുർഹാനുദ്ധീൻ അബീബക്കർ ( رحمه الله)

ഹിജ്റ -593


برهان الدين علي بن أبي بكر المرغيناني رحمه الله  593 هـ

يسْتَحبّ أَن يجْتَمع النَّاس فِي شهر رَمَضَان بعد الْعشَاء فَيصَلي بهم إمَامهمْ خمس ترويحات كل ترويحة بتسليمتين وَيجْلس بَين كل ترويحتين مِقْدَار ترويحة ثمَّ يُوتر بهم وَالسّنة فِيهَا الْجَمَاعَة وَلَا يُصَلِّي الْوتر بِجَمَاعَة فِي غير رَمَضَان

متن بداية المبتدي 📚:  24


    ഹനഫി മദ്ഹബ്

ഹനഫി മദ്ഹബിലെ പണ്ഡിതരായ ഇമാം ബുർഹാനുദ്ധീൻ അലിയ്യുബിന് അബീ ബക്കർ (رحمه الله) 'തറാവീഹ്' നിസ്കാരത്തെ പറ്റി എഴുതിയത് ഇങ്ങനെ; റമദാൻ മാസത്തിൽ ഇശാ നിസ്കാരത്തിന് ശേഷം ജനങ്ങൾ തറാവീഹ് നിസ്കാരത്തിന് ഒരുമിച്ചു കൂടൽ സുന്നത്താകുന്നു. തുടർന്ന് അഞ്ച് തർവീഹ് (2️⃣0️⃣ റക്അത്തുകൾ) നിസ്കരിക്കണം.

ഓരോ തർവീഹ് നിസ്കാരവും രണ്ട് സലാം കൊണ്ടാണ് അവസാനിപ്പിക്കേണ്ടത്.എല്ലാ രണ്ട് തർവീഹ്കൾക്കിടയിലും ഒരല്പം ഇരിക്കേണ്ടതാണ് (ഒരു തർവീഹ് നിസ്കരിക്കാനുള്ള സമയം അതായത് നാല് റക്അത്തുകൾ നിസ്കരിച്ച് തീരാനുള്ള സമയം)

പിന്നീട്  ഇമാം വിത്ർ നിസ്കരിക്കണം ജമാഅത്തായി നിസ്കരിക്കൽ ആണ് സുന്നത്ത്. അതേ സമയം വിത്ർ നിസ്കാരം റമദാൻ മാസത്തിൽ മാത്രം ആണ് ജമാഅത്തായി നിസ്കരിക്കേണ്ടത്.

ഇമാം ബുർഹാനുദ്ദീൻ അൽ-മർഗിനാനി (رحمه الله) ഇസ്‌ലാമിക കർമ്മശാസ്ത്രത്തിലെ (ഫിഖ്ഹ്), പ്രത്യേകിച്ച് ഹനഫി മദ്ഹബിലെ ഏറ്റവും പ്രഗത്ഭരായ പണ്ഡിതന്മാരിൽ ഒരാളാണ്.

അലി ബിൻ അബീബക്കർ ബിൻ അബ്ദുൽ ജലീൽ അൽ-ഫർഗാനി അൽ-മർഗിനാനി എന്നാണ് മഹാനവർകളുടെ മുഴുവൻ പേര്.

ബഹുമാനപ്പെട്ടവരുടെ അൽ-ഹിദായ' എന്ന വിശ്വവിഖ്യാത ഗ്രന്ഥമാണ് ഹനഫി കർമ്മശാസ്ത്രത്തിലെ ഏറ്റവും ആധികാരികമായ ഗ്രന്ഥമായി കണക്കാക്കപ്പെടുന്നത്.

ഇമാം ബുർഹാനുദ്ധീൻ അബീബക്കർ ( رحمه الله) യുടെ പ്രധാന കിതാബുകൾ

ബിദായത്തുൽ മുബ്തദി: ഫിഖ്ഹിലെ അടിസ്ഥാന നിയമങ്ങൾ ലളിതമായി പ്രതിപാദിക്കുന്നു.

അൽ-ഹിദായ: ബിദായത്തുൽ മുബ്തദിയുടെ വിപുലമായ വ്യാഖ്യാനമാണ്.

മനാസിക് അൽ-ഹജ്ജ്: ഹജ്ജ് കർമ്മങ്ങളെക്കുറിച്ചുള്ള ഗ്രന്ഥമാണ്.

​മുഖ്താറാതുൽ നവാസിൻ: ഫത്‌വകളുടെ സമാഹാരം.

​ഇമാം ബുർഹാനുദ്ധീൻ അബീബക്കർ ( رحمه الله) യുടെ ജനനം: ഹിജ്റ 511-ൽ ഇന്നത്തെ ഉസ്‌ബെക്കിസ്ഥാനിലെ 'മർഗിനാൻ' എന്ന സ്ഥലത്ത് ആയിരുന്നു. ​വഫാത്ത്: ഹിജ്റ 593-ൽ സമർഖന്തിൽ.


അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും