റമദാനിലെ തറാവീഹ്: ഇമാം അബൂ ഇസ്‌ഹാഖ്‌ ശീറാസി (رحمه الله)



ഭാഗം 2️⃣4️⃣

ഇമാം അബൂ ഇസ്‌ഹാഖ്‌ ശീറാസി (رحمه الله)

ഹിജ്റ - 476


الإمام أبو إسحاق الشيرازي رضي الله عنه 476هأ (شافعي)    

فصل: ومن السنن الراتبة قيام رمضان وهو عشرون ركعة بعشر تسليمات

المهذب في فقه الإمام الشافعي 📚   ج-1 ص: 280


ലോക പ്രശസ്ത പണ്ഡിതരും,ശാഫിഈ മദ്ഹബിലെ പ്രസിദ്ധ ഗ്രന്ഥമായ "മുഹദ്ദബ്"ൻറെ രചയിതാവായ മഹാനരായ ഇമാം ശീറാസി (رحمه الله) റമദാൻ മാസത്തിലെ 'തറാവീഹ്' നിസ്കാരത്തെ പറ്റി രേഖപ്പെടുത്തി; റവാത്തിബ് സുന്നത്ത്കളുടെ കൂട്ടത്തിൽ പെട്ടതാണ് "ഖിയാമു റമദാൻ" പത്ത് സലാമോട് കൂടി2️⃣0️⃣ റക്അത്തുകൾ ആകുന്നു നിസ്കരിക്കേണ്ടത്.

ഖുർആനും, ഹദീസും സലഫ് സ്വാലിഹീങ്ങളുടെ ചര്യയും ആരെക്കാളും നന്നായി മനസ്സിലാക്കുകയും, പഠിക്കുകയും ചെയ്ത ഇമാം ശീറാസി(رحمه الله) അടക്കമുള്ള ആദ്യ നൂറ്റാണ്ടുകാരായ മുൻകാല പണ്ഡിതന്മാർ റമദാൻ മാസത്തിലെ പ്രത്യേക നിസ്കാരമായ 'തറാവീഹ്' പരിചയപ്പെടുത്തുന്നത് 20 റക്അത്തുകളാണ് .അവരാരും 8 റക്അത്ത് അല്ലെങ്കിൽ പതിനൊന്ന്  പരിചയപ്പെടുത്തിയില്ല എന്നുള്ളത് പ്രത്യേകം അടിവരയിടുക.

ആരാണ് ഇമാം ശീറാസി رحمه الله❓

മുഴുവൻ പേര്: ശൈഖ് അബൂ ഇസ്ഹാഖ് ഇബ്രാഹിം ബിൻ അലി ബിൻ യൂസുഫ് അൽ-ശീറാസി رحمه الله.

​ജനനം: ഹിജ്‌റ 393-ൽ പേർഷ്യയിലെ (ഇന്നത്തെ ഇറാൻ) 'ശീറാസ്' എന്ന സ്ഥലത്തായിരുന്നു.

​ പ്രധാന ഗ്രന്ഥങ്ങൾ-

ശാഫിഈ ഫിഖ്ഹിൽ ഇന്നും അടിസ്ഥാന ഗ്രന്ഥങ്ങളായി പരിഗണിക്കപ്പെടുന്നവയാണ് മഹാനവർകളുടെ രചനകൾ:

​അൽ-മുഹദ്ദബ് (المهذب): പിൽക്കാലത്ത് ഇമാം നവവി (رحمه الله) ഇതിന് 'അൽ-മജ്മൂഅ്' എന്ന പേരിൽ വിപുലമായ വ്യാഖ്യാനം എഴുതിയിട്ടുണ്ട്.

​അത്തൻബീഹ് (التنبيه): ശാഫിഈ മദ്ഹബിലെ പ്രധാനപ്പെട്ട അഞ്ച് ഗ്രന്ഥങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.

*അൽ-ലുമഅ് (اللمع): ഉസൂലുൽ ഫിഖ്ഹിലെ (കർമ്മശാസ്ത്ര നിയമങ്ങൾ) പ്രസിദ്ധമായ ഗ്രന്ഥം.

മറ്റു പണ്ഡിതന്മാരുടെ നിരീക്ഷണങ്ങൾ: ഇമാം നവവി (رحمه الله) പറഞ്ഞു : "ശാഫിഈ മദ്ഹബിലെ നിയമങ്ങൾ ഏറ്റവും ലളിതമായും വ്യക്തമായും വിവരിച്ച വ്യക്തിയാണ് ഇമാം ശീറാസി (رحمه الله)."​

ഹാഫിസ് ദഹബി പറഞ്ഞു : "ഇമാം ശീറാസി (رحمه الله)." അറിവിന്റെ സമുദ്രമായിരുന്നു, സുന്നത്തുകളുടെ കാവലാളായിരുന്നു.

ഇമാം ശീറാസി (رحمه الله) ഏകദേശം 1000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ച് കഴിഞ്ഞു പോയ വിശ്വ പ്രശസ്ത പണ്ഡിതനായിരുന്നു.

അബൂ നവവി

0097477882082



Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും