റമദാനിലെ തറാവീഹ്: ഇമാം ഇബ്‌നു ഖുദാമ (رحمه الله )




ഭാഗം 2️⃣1️⃣

ഇമാം ഇബ്‌നു ഖുദാമ (رحمه الله )

ഹിജ്റ - 620

موفق الدين أبو محمد عبد الله بن أحمد بن قدامة رحمه الله 620 هـ

الضرب الرابع ما تسن له الجماعة وهو ثلاثة أنواع أحدها التراويح وهي عشرون ركعة بعد العشاء في رمضان.

عمدة الفقه في المذهب الحنبلي 📚: 27


ഹംമ്പലി മദ്ഹബ്

സുന്നത്ത് നിസ്കാരങ്ങളെ സംബന്ധിച്ച് പറയുന്ന ഭാഗത്ത് ഇമാം ഇബ്‌നു ഖുദാമ (رحمه الله) രേഖപ്പെടുത്തുന്നു; നാലാമത്തെ വിഭാഗം 'ജമാഅത്ത്' സുന്നത്തുള്ള നിസ്കാരങ്ങളാണ് അതാകട്ടെ മൂന്ന് വിധമുണ്ട്. 'അതിലൊന്ന് തറാവീഹ് നിസ്കാരമാണ്, റമദാൻ മാസത്തിൽ ഇശാഅ് നിസ്കാരത്തിന് ശേഷം 2️⃣0️⃣ റക്അത്തുകൾ ആകുന്നു'തറാവീഹ് നിസ്കാരം.

തറാവീഹ് നിസ്കാരത്തെ സംബന്ധിച്ചുള്ള ഈ പരമ്പര തുടരുമ്പോൾ നമുക്ക് കാണാൻ കഴിയുന്നത് സുന്നത്ത് നിസ്കാരത്തിൻറെ പട്ടികയിൽ തറാവീഹ് നിസ്കാരത്തെ എണ്ണി പറയുകയും അതിൻറെ റക്അത്തുകൾ 20 ആണെന്ന് ഇമാമുകൾ രേഖപ്പെടുത്തുകയും ചെയ്യുന്നു,

ഹംബലി മദ്ഹബിലെ ഏറ്റവും പ്രഗത്ഭരായ പണ്ഡിതന്മാരിൽ ഒരാളാണ് ഇമാം ഇബ്നു ഖുദാമ അൽ-മഖ്ദിസി (റഹിമഹുല്ല). മഹാനവർകളുടെ ​മുഴുവൻ പേര്: മുവാഫഖുദ്ദീൻ അബു മുഹമ്മദ് അബ്ദുള്ള ബിൻ അഹമ്മദ് ബിൻ മുഹമ്മദ് ബിൻ ഖുദാമ അൽ-ജമ്മാഈലി അൽ-മഖ്ദിസി.

ജനനം: ഹിജ്റ 541-ൽ ഫലസ്തീനിലെ ജമ്മാഈൽ എന്ന ഗ്രാമത്തിൽ. ​വഫാത്ത്: ഹിജ്റ 620-ൽ  സിറിയയിലെ ദമാസ്കസിൽ ആയിരുന്നു

ഇമാം ഇബ്‌നു ഖുദാമ (رحمه الله )​കർമ്മശാസ്ത്രം (ഫിഖ്ഹ്), വിശ്വാസകാര്യങ്ങൾ (അഖീദ) എന്നീ മേഖലകളിൽ വിലപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ചു. ​അൽ-മുഗ്നി : ഹൻബലി മദ്ഹബിലെ മാത്രമല്ല, ഇസ്ലാമിക കർമ്മശാസ്ത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രാധാന്യമുള്ള ഗ്രന്ഥമായി ഇത് കണക്കാക്കപ്പെടുന്നു.

അൽ-ഉംദ,​അൽ-മുഖ്നി,അൽ-കാഫി, ​ലുമഅത്തുൽ ഇഅ്തിഖാദ് തുടങ്ങിയവ മറ്റ് പ്രധാന ഗ്രന്ഥങ്ങൾ കൂടിയാണ്.

തുടർന്നങ്ങോട്ടുള്ള ഭാഗങ്ങളിലും തറാവീഹ് നിസ്കാരത്തെ പറ്റി എങ്ങനെ, ഏതു സമയം, എങ്ങനെ 20 റക്അത്തുകൾ വന്നു, ഏതു രൂപത്തിൽ നിസ്കരിക്കണം തുടങ്ങി വിശദമായ കാര്യങ്ങൾ വരും ഭാഗങ്ങളിൽ വായിക്കാം (ഇൻശാ അല്ലാഹ് )


അബു നവവി

0097477882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും