റമദാനിലെ തറാവീഹ്: ഇമാം ഇബ്‌നു സ്വബ്ബാഗ് ( رحمه الله)



 ഭാഗം 2️⃣0️⃣

ഇമാം ഇബ്‌നു സ്വബ്ബാഗ് ( رحمه الله)

ഹിജ്റ - 477

ابن الصباغ رحمه الله

أن التراويح خمس ترويحات  كل ترويحة أربع ركعات بتسليمتين  وبه قال أبو حنيفة وأحمد وحكي عن مالك أنه قل ست وثلاثون ركعة وتعلق بفعل أهل المدينة ذلك والأصل في هذا أن عمر رضي الله عنه لما جمع الناس على أبي رضي الله عنه صلى بهم عشرين ركعة  وهذا إجماع منهم .

الشامل في فروع الشافعية📚 - ص :  105- 107


 ശാഫിഈ മദ്ഹബ്

മഹാനരായ ഇമാം ഇബ്‌നു സ്വബ്ബാഗ്  (رحمه الله) രേഖപ്പെടുത്തി; തീർച്ചയായും 'തറാവീഹ്' നിസ്കാരം അഞ്ച് തർവീഹ്കൾ കൊണ്ടാണ്  നിർവ്വഹിക്കപ്പെടുന്നത്. എല്ലാ ഓരോ തർവീഹുകൾ നിസ്കരിക്കേണ്ടത്  രണ്ടു സലാമോട് കൂടി നാല് റക്അത്തുകൾ വീതമാണ്.

അതായത് ഓരോ രണ്ട് റക്അത്തിലും സലാം വീട്ടി കൊണ്ട്

2️⃣0️⃣ റക്അത്തുകളാണ് നിസ്കരിക്കേണ്ടത്.തറാവീഹ് നിസ്കാരം ഇരുപത് റക്അത്തുകൾ ആണെന്ന അഭിപ്രായമാണ് ഇമാം അബൂ ഹനീഫ (رحمه الله) , ഇമാം അഹ്മദ് ബിൻ ഹമ്പൽ (رحمه الله ) തുടങ്ങിയ മഹാൻമാർ പറഞ്ഞിരിക്കുന്നത്.

അതേ സമയം ഇമാം മാലിക്ക് (رحمه الله ) വിനെ തൊട്ട് തറാവീഹ് നിസ്കാരം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുപ്പത്തിയാറ് റക്അത്തുകൾ ആണെന്നാണ്. ഇത് മദീനക്കാരായ മുൻഗാമികളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്  ഉണ്ടായതാണ്.

തറാവീഹ് ഇരുപത് റക്അത്തുകൾ ആണെന്നതിന് അടിസ്ഥാനം ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ ) സ്വഹാബത്തിനെ നിസ്കാരത്തിനു വേണ്ടി ഉബയ്യ് ബിൻ കഅബ് (رضِىَ ٱللَّهُ عَنۡهُ) നേതൃത്വത്തിൽ ഒരുമിച്ച് കൂട്ടി. അവർ തറാവീഹ് നിസ്കരിച്ചിരുന്നത് 2️⃣0️⃣റക്അത്തുകൾ ആണ് ഈ പ്രവർത്തനം സ്വഹാബത്തിൽ നിന്നുള്ള 'ഇജ്മാഅ്' ആണ്


ആരാണ് ഇമാം ഇബ്‌നു സ്വബ്ബാഗ് ( رحمه الله)❓

​പൂർണ്ണമായ പേര്: അബൂ നസ്ർ അബ്ദുസ്സയ്യിദ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ വാഹിദ് ഇബ്നുസ്സബ്ബാഗ്. ​ജനനം: ഹിജ്റ 400-ൽ ബാഗ്ദാദിൽ ജനിച്ചു ഹിജ്റ 477-ൽ ബാഗ്ദാദിൽ വെച്ചാണ് വഫാത്താകുന്നത്.

​ശാഫിഇ മദ്ഹബിലെ രണ്ടാം തലമുറയിലെ പ്രമുഖ പണ്ഡിതന്മാരിൽ ഒരാളാണ് ബഹുമാനപ്പെട്ടവർ. ബാഗ്ദാദിലെ പ്രശസ്തമായ 'നിസാമിയ്യ' മദ്റസയിലെ ആദ്യത്തെ  ശൈഖ് കൂടിയായിരുന്നു.

അറിവിന്റെ ആഴം: കർമ്മശാസ്ത്രം (ഫിഖ്ഹ്), ഉസൂലുൽ ഫിഖ്ഹ് (നിയമതത്വങ്ങൾ) എന്നിവയിൽ മഹാനവർകൾ അദ്വിതീയനായിരുന്നു. ​അതേപോലെ വളരെ സൂക്ഷ്മതയുള്ള പണ്ഡിതരായിരുന്നു ഇമാം ഇബ്‌നു സ്വബ്ബാഗ്  (رحمه الله)

പിൽക്കാലത്ത് വന്ന ഇമാം നവവി (رحمه الله), ഇമാം റാഫിഇ (رحمه الله) തുടങ്ങിയ മഹാപണ്ഡിതന്മാർ തങ്ങളുടെ ഗ്രന്ഥങ്ങളിൽ ഇമാം ഇബ്നുസ്സബ്ബാഗിന്റെ (رحمه الله) അഭിപ്രായങ്ങൾ ധാരാളമായി ഉദ്ധരിച്ചിട്ടുണ്ട്.

നോക്കൂ പരിശുദ്ധ ഇസ്ലാമിലെ നാല് മദ്ഹബുകളിലെയും ഇമാമുകൾ തർക്കമില്ലാതെ 20 റക്അത്ത്ൽ കുറയാത്ത തറാവീഹ് നിസ്കാരം ആണ് അവരുടെ ഗ്രന്ഥങ്ങളിലൂടെ മുസ്ലിം ലോകത്തെ പഠിപ്പിച്ചിട്ടുള്ളത്. ഇതിനെതിരെ മുസ്ലീങ്ങളിൽ ഭിന്നിപ്പുണ്ടാക്കിയവർ ഇനിയെങ്കിലും ഒരു ഒരു പുനരാലോചന നടത്തിയെങ്കിൽ എത്ര നന്ന്


അബൂ നവവി✍️

0097477882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും