റമദാനിലെ തറാവീഹ്: ഇമാം ഖാസി അബ്ദുൽ വഹാബ് ബാഗ്ദാദി (رحمه الله)



ഭാഗം 1️⃣9️⃣

ഇമാം ഖാസി അബ്ദുൽ വഹാബ് ബാഗ്ദാദി (رحمه الله)

   ഹിജ്റ -  422


 القاضي عبد الوهاب البغدادي المالكي  رحمه الله

وقيام رمضان مرغب فيه  لقوله صلى الله عليه وسلم: "من قام رمضان إيمانا واحتسابا غفر له ما تقدم من ذنبه"  ولأنه صلى الله عليه وسلم قام بأصحابه ثم لم يخرج، فقال: ما منعني إلا أني خفت أن يفرض عليكم"*

فصل- عدد ركعات القيام

وقدره عندنا ست وثلاثون ركعة  خلافا للشافعي في قوله: إنه عشرون

المعونة على مذهب عالم المدينة- 📚 ص : 288


മാലികി മദ്ഹബ്

മാലിക്കി പണ്ഡിതനായ ഇമാം ഖാദി അബ്ദുൽ വഹാബ് ബഗ്ദാദി(رحمه الله) യുടെ 'അൽ-മഊന അലാ മദ്ഹബി ആലിമിൽ മദീന' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി:

"റമദാനിലെ രാത്രി നിസ്കാരം (തറാവീഹ്) ഏറെ പ്രോത്സാഹിപ്പിക്കപ്പെട്ട ഒന്നാണ്. അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറഞ്ഞിരിക്കുന്നു: 'ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനിൽ നിന്ന് നിസ്കരിക്കുന്നുവോ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.'

​കൂടാതെ, നബി ﷺ തങ്ങളുടെ സ്വഹാബികളോട് ഒന്നിച്ച് തുടർച്ചയായി ചില രാത്രികളിൽ ഈ നിസ്കാരം നിർവ്വഹിക്കുകയും പിന്നീട് പതിവാകുമെന്ന് കരുതി അവർക്ക് മുന്നിലേക്ക് വരാതിരിക്കുകയും ചെയ്തു. അന്ന് അവിടുന്ന് ഇപ്രകാരം പറയുകയുണ്ടായി: 'ഇത് നിങ്ങളുടെ മേൽ നിർബന്ധമാക്കപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടതുകൊണ്ട് മാത്രമാണ് വരാതിരുന്നത്.'"


റക്കഅത്തുകളുടെ എണ്ണം

​"ശേഷം തുടർന്ന് ഇങ്ങനെ എഴുതി; നമ്മുടെ (മാലിക്കി) മദ്ഹബിൽ 'തറാവീഹ്' റക്അത്തുകളുടെ എണ്ണം3️⃣6️⃣ ആവുന്നു. ഇമാം ശാഫിഈ ( رحمه الله) തറാവീഹ് ഇരുപത് റക്അത്തുകൾ ആണെന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്.

മാലിക്കി മദ്ഹബിലെ ഏറ്റവും പ്രശസ്തരായ പണ്ഡിതന്മാരിൽ ഒരാളാണ് ഖാദി അബ്ദുൽ വഹാബ് അൽ-ബഗ്ദാദി (رحمه الله).അബു മുഹമ്മദ് അബ്ദുൽ വഹാബ് ബിൻ അലി ബിൻ നസ്ര് അൽ-ഥഅ്‌ലബി അൽ-ബഗ്ദാദി എന്നാണ് മഹാനവർകളുടെ മുഴുവൻ പേര്.

ഒരു ഫഖീഹ് മാത്രമല്ല, മികച്ച കവിയും സാഹിത്യകാരനും കൂടിയായിരുന്നു ഇമാം ഖാദി അബ്ദുൽ വഹാബ് ബഗ്ദാദി (رحمه الله).അവരുടെ അൽ-മഊന എന്ന ഗ്രന്ഥം മാലിക്കി ഫിഖ്ഹിലെ അടിസ്ഥാന കിതാബാണ്.

​അൽ-ഇശ്‌റാഫ് : വിവിധ മദ്ഹബുകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യുന്ന ഗ്രന്ഥമാണ്.​തൽഖീൻ : മാലിക്കി മദ്ഹബിലെ നിയമങ്ങൾ സംഗ്രഹിച്ച കിതാബാണ്.

​ജനനം: ഹിജ്റ 362-ൽ ഇറാഖിലെ ബഗ്ദാദിൽ. ​വഫാത്ത്: ഹിജ്റ 422-ൽ ഈജിപ്തിൽ ആയിരുന്നു.


അബൂ നവവി✍️ 

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും