റമദാനിലെ തറാവീഹ്: ഇമാം ഇബ്‌നു സുനൈന സാമിരി (رحمه الله)
ഭാഗം 1️⃣7️⃣
ഇമാം ഇബ്‌നു സുനൈന സാമിരി (رحمه الله)
ഹിജ്റ - 616
ابن سُنَيْنَة السامري رحمه الله 616هأ
وصلاة التراويح سنها النبي صلى الله عليه وسلم وليست محدثة لعمر رضي الله عنه وهي من أعلام الدين الظاهرة ومن السنة المأثورة أن تفعل جماعة في المساجد وهي عشرون ركعة يسلم فيها من كل ركعتين.
المستوعب -📚 ج1 ص : 196
ഹംമ്പലി മദ്ഹബ്
ഹംമ്പലി മദ്ഹബിലെ പണ്ഡിതരായ ഇമാം ഇബ്‌നു സുനൈന സാമിരി (رحمه الله) രേഖപ്പെടുത്തി; 'തറാവീഹ് നിസ്കാരം നബി ﷺ തങ്ങൾ പഠിപ്പിച്ചു തന്ന സുന്നത്താണ് അല്ലാതെ ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) ദീനിൽ പുതുതായി ഉണ്ടാക്കിയ ഒരു കാര്യമല്ല അത് ദീനിൻറെ പ്രകടമായ അടയാളങ്ങളിൽ പെട്ടതാകുന്നു.
'തറാവീഹ്' നിസ്കാരം പള്ളികളിൽ വെച്ച് ജമാഅത്തായി നിസ്കരിക്കേണ്ടത് 2️⃣0️⃣റക്അത്തുകളാണ്. എല്ലാ രണ്ട് റക്അത്തുകൾക്ക് ശേഷവും സലാം വീട്ടേണ്ടതാകുന്നു.
ആരാണ് ഇബ്‌നു സുനൈന(رحمه الله)?
പൂർണ്ണമായ പേര്: മുഹമ്മദ് ബിൻ അബ്ദില്ല ബിൻ മുഹമ്മദ് ബിൻ അലി ബിൻ ഹുസൈൻ അസ്സമാമിരി എന്നാണ്. 'അബു അബ്ദില്ല' എന്ന പേരിലും അവർ അറിയപ്പെടുന്നു. ബാഗ്ദാദിനടുത്തുള്ള 'സമാമിറ' എന്ന പ്രദേശത്ത് ജനിച്ചു. ഹിജ്‌റ 535-ൽ ജനിക്കുകയും 616-ൽ ബാഗ്ദാദിൽ വെച്ച് വഫാത്താകുകയും ചെയ്തു. ഹമ്പലീ മദ്‌ഹബിലെ ആധികാരിക പണ്ഡിതനായിരുന്നു.ആ കാലഘട്ടത്തിലെ ഹമ്പലീ കർമ്മശാസ്ത്രത്തിലെ (Fiqh) തലവനായിരുന്നു ഇമാം ഇബ്‌നു സുനൈന സാമിരി (رحمه الله)
പ്രശസ്തമായ ഗ്രന്ഥം:,അൽ-മുസ്തൗഇബ് (المستوعب)
ഇബ്‌നു സുനൈന സാമിരി (رحمه الله) ലോകപ്രശസ്തനാക്കിയത് അവർ രചിച്ച 'അൽ-മുസ്തൗഇബ്' എന്ന ഗ്രന്ഥമാണ്. ഹംമ്പലീ മദ്‌ഹബിലെ വിധികൾ പഠിക്കാനാഗ്രഹിക്കുന്നവർക്ക് വളരെ ലളിതവും എന്നാൽ സമഗ്രവുമായ ഒരു റഫറൻസ് ഗ്രന്ഥമാണിത്.
ഇവിടെയും ഈ പരമ്പരയുടെ ആദ്യ ഭാഗങ്ങളിൽ കണ്ടതു പോലെ മുൻകാല പണ്ഡിതന്മാർ രേഖപ്പെടുത്തിയത് പോലെ തന്നെ ഇമാം ഇബ്‌നു സുനൈന സാമിരി (رحمه الله) തറാവീഹ് നിസ്കാരം ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) സ്വന്തമായി ഉണ്ടാക്കിയതല്ലന്നും, അതിൻറെ റക്അത്തുകൾ 20 ആണെന്നും കൃത്യമായി രേഖപ്പെടുത്തിവച്ചു. നബി ﷺ തങ്ങൾ പഠിപ്പിക്കാത്ത ഒരു കാര്യം സഹാബികൾ നിലനിർത്തില്ലെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ*
അബൂ നവവി✍️
00974 77882082

Comments
Post a Comment