റമദാനിലെ തറാവീഹ്: ഇമാം മാവർദി (رحمه الله)
ഭാഗം1️⃣6️⃣
ഇമാം മാവർദി (رحمه الله)
ഹിജ്റ - 450
ശാഫിഈ മദ്ഹബിലെ അതി പ്രഗത്ഭ പണ്ഡിതരാണ് ഇമാം മാവർദി (رحمه الله) മഹാനവർകൾ രേഖപ്പെടുത്തിയത് കാണുക;
فَالَّذِي أَخْتَارُ عِشْرُونَ رَكْعَةً خَمْسُ ترويحات كل ترويحة شفعين كل شفع ركعتين بِسَلَامٍ ثُمَّ يُوتِرُ بِثَلَاثٍ؛ لِأَنَّ عُمَرَ بْنَ الْخَطَّابِ رَضِيَ اللَّهُ عَنْهُ جَمَعَ النَّاسَ عَلَى أُبَيِّ بْنِ كَعْبٍ فَكَانَ يُصَلِّي بِهِمْ عِشْرِينَ رَكْعَةً جَرَى بِهِ الْعَمَلُ وَعَلَيْهِ النَّاسُ بِمَكَّةَ
الحاوي الكبير 📚 2 ص : 290-291
തറാവീഹ് നിസ്കാരം2️⃣0️⃣റകഅത്താണ്, അഞ്ച് വിശ്രമങ്ങളോട് കൂടിയാണ് നിർവഹിക്കേണ്ടത്.ഓരോ രണ്ട് റകഅത്തുകളിലും സലാം വീട്ടി പിന്നെ മൂന്ന് റകഅത്ത് വിത്‌റ് നിസ്കരിക്കണം. കാരണം ഉമർ ബിനുൽ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) ജനങ്ങളെ ഉബയ്യുബ്നു കഅ്ബ് (رضِىَ ٱللَّهُ عَنۡهُ) വിന്റെ നേതൃത്വത്തിൽ ഒരുമിപ്പിച്ചു. മഹാനവർകൾ ഇരുപത് റകഅത്തായിരുന്നു അവർക്ക് നേതൃത്വം നൽകിയിരുന്നത്. (തുടർന്ന് അങ്ങോട്ട്) ആ രീതിയിലുള്ള പ്രവർത്തനം നിലവിൽ വന്നു. മക്കയിലെ ആളുകൾ ആ പതിവിലായിരുന്നു."
ഇമാം മാവർദി (رضِىَ ٱللَّهُ عَنۡهُ)
'അൽ ഹാവിൽ കബീർ'
ചരിത്രപരമായ തെളിവായിക്കൊണ്ട് ഉമർ (رضِىَ ٱللَّهُ عَنۡهُ) ജനങ്ങളെ ഉബയ്യുബ്നു കഅ്ബ് (رضِىَ ٱللَّهُ عَنۡهُ) വിന്റെ നേതൃത്വത്തിൽ തറാവീഹ് നിസ്കാരം 20 റകഅത്തിലേക്ക് ഒരുമിപ്പിച്ചു എന്ന ചരിത്രവസ്തുത ഇമാം മാവർദി (رحمه الله) മഹാനവർകളുടെ ഗ്രന്ഥത്തിൽ എടുത്തു പറയുന്നു. അതോടൊപ്പം മക്കയിലെ പണ്ഡിതന്മാരും ജനങ്ങളും സ്വഹാബത്തിന്റെ കാലം മുതൽക്ക് ഈ രീതിയിലാണ് പിന്തുടരുന്നത് എന്ന് കൂടി സാക്ഷ്യപ്പെടുത്തുന്നു.
ഇമാം മാവർദി (رحمه الله): ലഘുചരിത്രം ശാഫിഈ മദ്ഹബിലെ അതുല്യ കർമ്മശാസ്ത്ര പണ്ഡിതരാണ് ഇമാം മാവർദി رحمه الله. മഹാനുഭാവന്റെ മുഴുവൻ പേര്: അബുൽ ഹസൻ അലി ബിൻ മുഹമ്മദ് ബിൻ ഹബീബ് അൽ മാവർദി. മാവർദി എന്ന പേര്: 'മാഉൽ വർദ്' (പനിനീർ) വിൽക്കുന്ന കുടുംബത്തിൽ നിന്നായതിനാലാണ് 'മാവർദി' എന്ന പേരിൽ അറിയപ്പെട്ടത്.
ഇമാം മാവർദി (رحمه الله)യുടെ പ്രധാന ഗ്രന്ഥങ്ങൾ: അൽ ഹാവിയുൽ കബീർ: ഇമാം ശാഫിഈ (رحمه الله) തങ്ങളുടെ 'മുഖ്തസറുൽ മുസനി' എന്ന ഗ്രന്ഥത്തിന്റെ അതിബൃഹത്തായ വ്യാഖ്യാനമാണിത്. ശാഫിഈ കർമ്മശാസ്ത്രത്തിലെ വിജ്ഞാനകോശമായി ഇത് കണക്കാക്കപ്പെടുന്നു.
അൽ അഹ്‌കാമുസ്സുൽത്വാനിയ്യ: ഇസ്‌ലാമിക ഭരണക്രമത്തെയും രാഷ്ട്രീയ തത്വങ്ങളെയും കുറിച്ചുള്ള ലോകപ്രശസ്തമായ ഗ്രന്ഥമാണിത്.അദബുദ്ദുൻയാ വദ്ദീൻ: സ്വഭാവ സംസ്കരണത്തെയും വിജ്ഞാനത്തെയും കുറിച്ചുള്ള കിതാബാണ്.
അബൂ നവവി✍🏼
00974 77882082

Comments
Post a Comment