റമദാനിലെ തറാവീഹ്: ഇമാം ഇബ്നു അബീ സൈദുൽ ഖൈറുവാനി (رحمه الله)
ഭാഗം 1️⃣5️⃣
ഇമാം ഇബ്നു അബീ സൈദുൽ ഖൈറുവാനി (رحمه الله)
ഹിജ്റ - 386
(മാലികി മദ്ഹബ്)
ابن أبي زيد القيرواني ـ
والقيام فيه في مساجد الجماعات بإمام ومن شاء قام في بيته وهو أحسن لمن قويت نيته وحده وكان السلف الصالح يقومون فيه في المساجد بعشرين ركعة ثم يوترون بثلاث ويفصلون بين الشفع والوتر بسلام ثم صلوا بعد ذلك ستا وثلاثين ركعة غير الشفع والوتر
الرسالة للقيرواني 📚ص: 87
റമദാനിലെ രാത്രി നിസ്‌കാരം (തറാവീഹ്) ജമാഅത്ത് പള്ളികളിൽ ഇമാമിനോടൊപ്പം നിർവഹിക്കാവുന്നതാണ്. എന്നാൽ ആർക്കെങ്കിലും തനിച്ച് വീട്ടിൽ വെച്ച് നിർവഹിക്കണമെന്നുണ്ടെങ്കിൽ അപ്രകാരവുമാകാം. സ്വന്തം നിലയ്ക്ക് കൃത്യമായി നിർവഹിക്കാൻ നിശ്ചയദാർഢ്യമുള്ള ഒരാൾക്ക് അതാണ് കൂടുതൽ ഉത്തമം.
മുൻഗാമികളായ സജ്ജനങ്ങൾ (സലഫുസ്സ്വാലിഹീങ്ങൾ) പള്ളികളിൽ 2️⃣0️⃣ റക്അത്ത് നിസ്‌കരിക്കാറുണ്ടായിരുന്നു. വീട്ടിൽ നിസ്കരിക്കാൻ ഉദ്ദേശിക്കുന്നവർ അലസത ബാധിക്കില്ല എന്ന് ഉറപ്പുണ്ടെങ്കിൽ ഒറ്റയ്ക്കാണ് നിസ്കരിക്കേണ്ടത് അതാണ് നല്ലത്.
(മാലിക്ക് മദ്ഹബിലെ ഒരു അഭിപ്രായമാണത് )
അതിനുശേഷം അവർ മൂന്ന് റക്അത്ത് വിത്ർ നിസ്‌കരിക്കും. ശഫ്‌ഇനും വിത്‌റിനുമിടയിൽ സലാം കൊണ്ട് അവർ വേർതിരിക്കുകയും ചെയ്തിരുന്നു. പിന്നീട് (പിൽക്കാലത്ത്) അവർ ശഫ്‌ഉം വിത്‌റുമല്ലാതെ മുപ്പത്തിയാറ് റക്അത്ത് നിസ്‌കരിക്കുകയുണ്ടായി."
തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം: സലഫുസ്സ്വാലിഹീങ്ങൾക്കിടയിൽ ഇരുപത് റക്അത്തും പിന്നീട് മുപ്പത്തിയാറ് റക്അത്തും (മദീനക്കാരുടെ രീതി) നിലനിന്നിരുന്നു എന്ന് ഇമാം ഇബ്നു അബീ സൈദുൽ ഖൈറുവാനി (رحمه الله) വ്യക്തമാക്കുന്നു.
ഇമാം ഖൈറുവാനി (رحمه الله) വിന്റെ മുഴുവൻ പേര് അബൂ മുഹമ്മദ് അബ്ദുല്ല ഇബ്‌നു അബീ സെയ്ദ് അബ്ദുറഹ്മാൻ ജനനം: ഇന്നത്തെ ടുണീഷ്യയിലെ 'ഖൈറവാൻ' എന്ന സ്ഥലത്താണ് മഹാനവർകൾ ജനിച്ചതും വളർന്നതും.
അറിവിൻ്റെ ആഴം കണക്കിലെടുത്ത് പണ്ഡിതന്മാർ ഇമാം ഖൈറുവാനി (رحمه الله) യെ "ചെറിയ മാലിക്" (മാലിക് അൽ സഗീർ ) എന്ന് വിളിച്ചിരുന്നു. മാലിക്കി മദ്ഹബിലെ ഇമാം മാലിക്ക് (رحمه الله) നോടുള്ള സാമ്യമാണ് ഇതിന് കാരണം.
അബൂ നവവി ✍️
00974 77882082

Comments
Post a Comment