റമദാനിലെ തറാവീഹ്: ഉബയ്യിബ്നു കഅ്ബ് (رضي الله عنه)



ഭാഗം 1️⃣3️⃣5️⃣

ഉബയ്യിബ്നു കഅ്ബ് (رضي الله عنه)

(സ്വഹാബി)

أُبَيُّ بْنُ كَعْبٍ رضي الله عنه

حَدَّثَنَا حُمَيْدُ بْنُ عَبْدِ الرَّحْمَنِ، عَنْ حَسَنٍ، عَنْ عَبْدِ الْعَزِيزِ بْنِ رُفَيْعٍ قَالَ: كَانَ أُبَيُّ بْنُ كَعْبٍ رضي الله عنه يُصَلِّي بِالنَّاسِ فِي رَمَضَانَ بِالْمَدِينَةِ عِشْرِينَ رَكْعَةً، وَيُوتِرُ بِثَلَاثٍ (مصنف ابن ابي شيبة📚)

പ്രഗൽഭ സ്വഹാബിയായ ഉബയ്യുബ്നു കഅ്ബ് (رضي الله عنه) മദീനയിൽ ജനങ്ങൾക്ക് (സ്വഹാബികളും, താബിഉകളുമായവർക്ക്) റമദാനിൽ2️⃣0️⃣റക്അത്തുകൾ നിസ്കരിക്കുന്നവർ ആയിരുന്നു.ശേഷം മൂന്ന് റക്അത്ത് വിത്ർ നിസ്കരിക്കുമായിരുന്നു

ഈ ഹദീസ് ഇമാം ബുഹാരി (رضي الله عنه ) യുടെ ഉസ്താദ് കൂടിയായ മഹാനരായ ഇമാം ഇബ്നു അബീ ശൈബ (رضي الله عنه) ബഹുമാനപ്പെട്ടവരുടെ കിതാബായ  മുസന്നഫിൽ📚റിപ്പോർട്ട് ചെയ്യുന്നു.

ഉബയ്യ് ബിൻ കഅബ് (رضِىَ ٱللَّهُ عَنۡهُ): മുഹമ്മദ് നബി ﷺ 'ഖുർആൻ പാരായണം ചെയ്യുന്നവരിൽ അഗ്രഗണ്യൻ' എന്ന് വിശേഷിപ്പിച്ച പ്രമുഖ സ്വഹാബിയാണ്.

ഉമർ (رضِىَ ٱللَّهُ عَنۡهُ) വിന്റെ ഭരണകാലത്ത് ജമാഅത്തായി തറാവീഹ് നി സ്കരിക്കാൻ തുടങ്ങിയപ്പോൾ ഉബയ്യ് ബിൻ കഅബ് (رضِىَ ٱللَّهُ عَنۡهُ) വിനെയാണ് ഇമാമായി നിശ്ചയിച്ചിരുന്നത്.

ഇമാം നവവി (رحمه الله) യുടെ ഗ്രന്ഥമായ 'അൽ-മജ്മൂഅ്' എന്ന കിതാബിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു:

​"رواه البيهقي وغيره بإسناد صحيح"

ബൈഹഖിയും മറ്റുള്ളവരും ഇത് സ്വഹീഹായ പരമ്പരയോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ​ഇമാം നവവി (رحمه الله) ഇവിടെ ഉമർ (رضِىَ ٱللَّهُ عَنۡهُ) വിന്റെ കാലത്ത് ഉബയ്യ് ബിൻ കഅബ് (رضِىَ ٱللَّهُ عَنۡهُ) വിന്റെ നേതൃത്വത്തിൽ നടന്ന 20 റക്അത്ത് തറാവീഹിനെയാണ് സൂചിപ്പിക്കുന്നത്.

മറ്റ് ധാരാളം ഇമാമുകളും ഈ ഹദീസ് സ്വഹീഹാണെന്ന് സ്ഥിരപ്പെടുത്തുന്നു

റമളാനിലെ തറാവീഹ്' ഈയൊരു  പരമ്പരയിൽ തറാവീഹ് നിസ്കാരം എങ്ങനെ വന്നു, നബി ﷺ തങ്ങൾ എത്ര ദിവസം നിസ്കരിച്ചു, എത്ര റക്അത്തുകൾ നിസ്കരിച്ചു, പിന്നീട് തറാവീഹ് നിസ്കാരം ആര് പുനസംഘടിപ്പിച്ചു..

അതിൻറെ റക്അത്തുകളുടെ എണ്ണം എത്രയായിരുന്നു, ഏതു സമയത്താണ് നിസ്കരിക്കേണ്ടത്, നിസ്കരിക്കേണ്ട രൂപം, അതിൻറെ നിയ്യത്ത് ,പള്ളിയിൽ ആണോ അതല്ല വീട്ടിൽ ആണോ നല്ലത് ഇങ്ങനെ നിരവധി കാര്യങ്ങൾ വളരെ വിശദമായിത്തന്നെ പരാമർശിച്ചിരുന്നു.

തറാവീഹിനെ സംബന്ധിച്ചുള്ള ഈയൊരു പരമ്പരയിൽ ഒന്നാമതായി മുസ്‌ലിംലോകത്തെ ഇമാമീങ്ങളിലെ നക്ഷത്രം ഇമാം അബു ഹനീഫ (رضي الله عنه) ഇമാം മാലിക് (رضي الله عنه) തുടങ്ങി അതുപോലെ 4 മദ്ഹബുകളുടെയും ഇമാമീങ്ങൾ നിസ്കരിച്ചത് ശേഷം ഓരോ നൂറ്റാണ്ടുകളിലും കഴിഞ്ഞു പോയ ലോകപ്രശസ്തരായ മുസ്‌ലിംലോകത്തെ ഇമാമുമാർ തറാവീഹ് നിസ്കാരത്തിൻറെ എണ്ണം പഠിപ്പിച്ചതും 20 റക്അത്തുകൾ ആയിരുന്നു.അതൊക്കെ തന്നെയും നാം വിശദമായി വായിച്ചു കഴിഞ്ഞതാണ്.

മഹാനരായ സയ്യിദുനാ ഉമർ ബിൻ ഖത്താബ് (رضي الله عنه) പുനഃസംഘടിപ്പിച്ച തറാവീഹിന്ൻറെ ജമാഅത്ത് 20 റക്അത്തുകൾ ആയിരുന്നുവെന്നും ഒരൊറ്റ സ്വഹാബി പോലും അത് ചോദ്യം ചെയ്തില്ല എന്നും തുടർന്നു വന്ന ഉസ്മാൻ ബിൻ അഫ്ഫാൻ (رضي الله عنه) അലിയ്യുബ്നു അബീത്വാലിബ് (رضي الله عنه) ഈ മഹത്തുക്കളും നിലനിർത്തിയതും 20 റക്അത്ത് തറാവീഹ് നിസ്കാരം തന്നെയാണെന്നും മുസ്‌ലിം ലോകത്തെ അതിപ്രശസ്തരായ പണ്ഡിതന്മാർ നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ രേഖപ്പെടുത്തിവച്ചു.

1400 വർഷത്തിലധികം മുസ്ലിം ലോകം 'തറാവീഹ്' നിസ്ക്കരിച്ച രീതിയും, റക്അത്തുകളുടെ എണ്ണവും ഇക്കഴിഞ്ഞ 134 ഭാഗങ്ങളിലൂടെ നാം മനസ്സിലാക്കി. മുസ്ലിമീങ്ങളുടെ പാരമ്പര്യമായ വഴി വിട്ടു കൊണ്ട് ഒരു പുതിയ വഴി തേടുന്നവരെ പറ്റി വിശുദ്ധ ഖുർആൻ എന്തു പറഞ്ഞു എന്നു കാണുക


وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ  وَسَاءَتْ مَصِيرًا

 { النساء 115 📖}

സന്മാര്‍ഗം, വെളിപ്പെട്ടു കഴിഞ്ഞ ശേഷവും പുണ്യ നബി ﷺ യോട് ശത്രുത പുലര്‍ത്തുകയും, "സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവനെ", അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടു തന്നെ തിരിച്ചു വിടുന്നതാകുന്നു. അവസാനം നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും.

ഖുർആൻ ശക്തമായി നൽകിയ ഒരു  താക്കീതാണ് ഇത് മുസ്ലിം ലോകം കാണിച്ചു തന്ന വഴി വിട്ടു കൊണ്ട്  മറ്റൊരു വഴി സ്വീകരിച്ച് ഭിന്നിപ്പ് ഉണ്ടാക്കുകയും, ഹദീസുകൾ ദുർവ്യാഖ്യാനം ചെയ്തു സത്യവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന കക്ഷികളെ കരുതിയിരിക്കുക.

നമ്മുടെ എല്ലാ സൽകർമ്മങ്ങളും പടച്ച റബ്ബ് സ്വീകരിക്കുമാറാകട്ടെ ദുനിയാവിലും, ആഖിറത്തിലും ഹബീബായ നബിﷺ ശഫാഅത്ത് ലഭിക്കുന്ന കൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ. (ആമീൻ) . യാ റസൂൽ അല്ലാഹ്... അങ്ങയുടെ ശഫാഅത്ത് ഇരു ലോകത്തും  പ്രതീക്ഷിക്കുന്നു, ആശിക്കുന്നു അത് ഞങ്ങൾക്ക് നൽകണം നബിയേ... 

"റമദാനിലെ തറാവീഹ്"എന്ന ഈ ഒരു പരമ്പര ഇവിടെ അവസാനിക്കുന്നു. ഈ വിശാല പഠന വിഷയത്തിൽ സഹായിച്ചവർക്കും, അതുപോലെ ഉപദേശങ്ങൾ നൽകിയവർക്കും അല്ലാഹു ജല്ല ജലാലുഹു അർഹമായ പ്രതിഫലം പ്രധാനം ചെയ്യട്ടെ.റബ്ബ് നമ്മുടെ ഈയൊരു ഒരു പ്രവർത്തനം ഖബൂൽ ചെയ്യുമാറാകട്ടെ (ആമീൻ)

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും