റമദാനിലെ തറാവീഹ്: സാഇബ് ബിൻ യസീദ് (رضي الله عنه)



ഭാഗം 1️⃣3️⃣2️⃣

സാഇബ് ബിൻ യസീദ് (رضي الله عنه)

സ്വഹാബി

   വഫാത്ത് ഹിജ്റ -91


عَنِ الْأَسْلَمِيِّ، عَنِ الْحَارِثِ بْنِ عَبْدِ الرَّحْمَنِ بْنِ أَبِي ذُبَابٍ، عَنِ *السَّائِبِ بْنِ يَزِيدَ قَالَ: كُنَّا نَنْصَرِفُ مِنَ الْقِيَامِ عَلَى عَهْدِ عُمَرَ، وَقَدْ دَنَا فُرُوعُ الْفَجْر وَكَانَ الْقِيَامُ عَلَى عَهْدِ عُمَرَ ثَلَاثَةً وَعِشْرِينَ رَكْعَةً.

المصنف📚 

المؤلف:أبو بكر عبد الرزاق بن همام بن نافع الحميري اليماني الصنعاني 

 

മഹാനരായ സയ്യിദുനാ ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ)വിൻറെ കാലത്ത് റമദാനിൽ തറാവീഹും,വിത്റും ഉൾപ്പെടെ2️⃣3️⃣ റകഅത്തുകളാണ് (സ്വഹാബികളും, താബിഉകളും) നിസ്കരിച്ചിരുന്നത്. ഇത് പറഞ്ഞതാകട്ടെ സായിബ് ബിൻ യസീദ് (رضِىَ ٱللَّهُ عَنۡهُ) എന്ന സ്വഹാബിയാണ്. ഈ ഹദീസ് റിപ്പോർട്ട് ചെയ്യുന്നത് ഇമാം അബ്ദു റസ്സാക്ക് (رضِىَ ٱللَّهُ عَنۡهُ) 'മുസന്നഫിലാണ്'📚 

'ചരിത്രത്താളുകളിൽ നിന്ന്  റമളാനിലെ തറാവീഹ്' ഈ പരമ്പരയിൽ തറാവീഹ് നിസ്കാരം 20 റക്അത്തുകൾ ആണെന്ന് പഠിപ്പിച്ച മൂന്നാമത്തെ സ്വഹാബിയാണ് സാഇബ് ബിൻ യസീദ് (رضِىَ ٱللَّهُ عَنۡهُ)

കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) അലിയ്യുബ്നു അബീത്വാലിബ് (رضِىَ ٱللَّهُ عَنۡهُ) മഹാന്മാരായ ഈ സ്വഹാബികൾ തറാവീഹ് നിസ്കാരം 20 റകഅത് പഠിപ്പിച്ചതാണ് നാം വായിച്ചത് .നിരവധി സ്വഹാബികളിൽ കൂടെ ഇങ്ങനെ റിപ്പോർട്ടുകൾ വന്നതായി കാണാം അല്പം ചിലതുകൂടി നമുക്ക് വരും ഭാഗങ്ങളിൽ വായിക്കാം.

ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ)  വിന്റെ കാലത്ത് 20 റകഅത്ത് ഉണ്ടായിരുന്നു എന്ന അടിസ്ഥാനപരമായ ആശയം ശരിയാണെന്ന് ഭൂരിഭാഗം കർമ്മശാസ്ത്ര പണ്ഡിതന്മാരും (ഇമാം അബൂഹനീഫ, ഇമാം ശാഫി, ഇമാം അഹ്‌മദ്(رضي الله عنهم) അംഗീകരിക്കുന്നു. അതുകൊണ്ടാണ് മക്കയിലും മദീനയിലും അമ്മ മുതൽക്ക് തുടങ്ങി ഏകദേശം 1450 വർഷക്കാലം നിലനിന്നത്. ഈയടുത്ത് കൊറോണ കാലത്ത് ആണ് സൗദി അറേബ്യയിലെ വഹാബി ഭരണകൂടം 14 നൂറ്റാണ്ട് നിലനിന്ന ഒരു സംവിധാനം മാറ്റി മറിച്ചത്

ഉമർ ​ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) വിന്റെ കാലത്ത് ഉബയ്യുബ്നു കഅ്ബ് (رضِىَ ٱللَّهُ عَنۡهُ) ജനങ്ങൾക്ക് 20 റകഅത്ത് തറാവീഹും 3 റകഅത്ത് വിത്റും നിസ്കരിച്ചു കൊടുത്തിരുന്നു എന്നത് സ്ഥിരപ്പെട്ട കാര്യമാണെന്ന് ഇബ്നു തൈമിയ്യ പോലും തുറന്നു സമ്മതിക്കേണ്ടി വന്നത് അതുകൊണ്ടാണ്.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും