റമദാനിലെ തറാവീഹ്: അലിയ്യു ബിൻ അബീത്വാലിബ് (رضي الله عنه)



ഭാഗം 1️⃣3️⃣1️⃣

അലിയ്യു ബിൻ അബീത്വാലിബ് (رضي الله عنه)

സ്വഹാബി


ഇമാം അബൂ അബ്ദുറഹ്‌മാനുസ്സുലമി (رضِىَ ٱللَّهُ عَنۡهُ) യിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു

عَنْ أَبِي عَبْدِ الرَّحْمَنِ السُّلَمِيِّ، عَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ: " دَعَا الْقُرَّاءَ فِي رَمَضَانَ فَأَمَرَ مِنْهُمْ رَجُلًا يُصَلِّي بِالنَّاسِ عِشْرِينَ رَكْعَةً 

السنن الكبرى📚

المؤلف: أحمد بن الحسين بن علي بن موسى الخُسْرَوْجِردي الخراساني، أبو بكر البيهقي

 ( المتوفى: 458ه)


സയ്യിദുനാ അലിയ്യ് ബിൻ അബീ ത്വാലിബ്‌ (رضِىَ ٱللَّهُ عَنۡهُ) ഖാരിഉകളെ (ഖുർആൻ പാരായണക്കാർ ) വിളിച്ചു കൊണ്ട്  അവരിൽപെട്ട ഒരാളോട്  'തറാവീഹ്' ജനങ്ങൾക്ക്2️⃣0️⃣  റകഅത് നിസ്കരിക്കാൻ കൽപ്പിച്ചു.

പ്രശസ്ത ഹദീസ് പണ്ഡിതരായ ഇമാം ബൈഹഖി (رضِىَ ٱللَّهُ عَنۡهُ) ഈ ഹദീസ് റിപ്പോർട്ട് ചെയ്തതായി കാണാം.


സുനനുൽ ഖുബ്‌റാ📚

തറാവീഹിന്റെ വിഷയത്തിൽ ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) നടപ്പിലാക്കിയ 20 റക്അത്ത് എന്ന നടപടിക്രമം അലിയ്യ് (رضِىَ ٱللَّهُ عَنۡهُ) ശരിവെക്കുകയും അത് നിലനിർത്തുകയും ചെയ്തു എന്നതാണ് ഈ റിപ്പോർട്ടിൽ നിന്ന് ആദ്യമായി നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന കാര്യം.

ഇമാം നവവി (رحمه الله) 'അൽ മജ്മൂഅ്' (المجموع) എന്ന ഗ്രന്ഥത്തിൽ ഈ ഹദീസിന്റെ പരമ്പരയെക്കുറിച്ച് പരാമർശിക്കുകയും, അലി (رضِىَ ٱللَّهُ عَنۡهُ) വിൽ നിന്ന് ഇത് സ്ഥിരപ്പെട്ടതാണെന്ന തരത്തിൽ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

​ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله) : ഇദ്ദേഹം ഈ നിവേദനം സ്വീകാര്യമാണെന്ന് (ഹസൻ/സ്വഹീഹ്) അഭിപ്രായപ്പെട്ട പണ്ഡിതരാണ്.

​ഇമാം സുയൂത്തി (رحمه الله) : റമദാനിലെ 20 റക്അത്തിനെ കുറിച്ചുള്ള ചർച്ചകളിൽ ഈ റിപ്പോർട്ട് തെളിവായി ഉദ്ധരിച്ചിട്ടുണ്ട്.

ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) , ഉസ്മാൻ (رضِىَ ٱللَّهُ عَنۡهُ), അലിയ്യ് ബിൻ അബീ ത്വാലിബ്‌ (رضِىَ ٱللَّهُ عَنۡهُ) എന്നിവരുടെ കാലത്ത് 20 റക്അത്ത് തറാവീഹ് നടന്നിരുന്നു എന്നത് നിസ്തർക്കമായ കാര്യമാണ്.​അതുകൊണ്ട് തന്നെ, ഈ ഹദീസിന്റെ ഉള്ളടക്കം (മത്‌ന്) സ്വീകാര്യമാണെന്ന് ഭൂരിഭാഗം പണ്ഡിതന്മാരും കരുതുന്നു.

ഇമാം തിർമിദി (رحمه الله) 'സുനനിൽ' പറയുന്നത്, "മിക്ക പണ്ഡിതന്മാരും അലി (رضِىَ ٱللَّهُ عَنۡهُ), ഉമർ (رضِىَ ٱللَّهُ عَنۡهُ) എന്നിവരിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട 20 റക്അത്ത് എന്ന നിലപാടിലാണ്" എന്നാണ്.

ചുരുക്കത്തിൽ  ഈ ഹദീസ് സാങ്കേതികമായി 'ഹസൻ' (നല്ലത്) ആയ നിലവാരമുണ്ടെന്നും, സ്വഹാബത്തിന്റെ നടപടിക്രമം എന്ന നിലയിൽ ഇത് പ്രബലമാണെന്നും പ്രമുഖ ഇമാമുകൾ സാക്ഷ്യപ്പെടുത്തുന്നു.

ഈ പരമ്പരയിലെ കഴിഞ്ഞ ഭാഗം  രണ്ടാം ഖലീഫയായ ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) ഭരണകാലത് സ്വഹാബികളെ ഇരുപത് റക്അത്ത് നിസ്കരിക്കാൻ വേണ്ടി ഒരുമിച്ച് കൂട്ടിയ ഹദീസാണ് കണ്ടതെങ്കിൽ ഹബീബായ പുണ്യ നബി ﷺ തങ്ങളുടെ  പ്രിയ സ്വഹാബിയും, നാലാം ഖലീഫയുമായ മഹാനായ അലിയ്യുബ്നു അബീതാലിബ് (رضِىَ ٱللَّهُ عَنۡهُ) തറാവീഹ് ഇരുപത് റക്അത്കൾ നിസ്കരിക്കാൻ വേണ്ടി കൽപ്പിക്കുന്നതാണ് നാം ഇവിടെ കാണുന്നത്.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും