റമദാനിലെ തറാവീഹ്: യസീദ് ബിൻ റൂമാൻ (رضي الله عنه)
ഭാഗം 1️⃣2️⃣7️⃣
യസീദ് ബിൻ റൂമാൻ (رضي الله عنه)
താബിഈ
വഫാത്ത്:ഹിജ്റ-130
عَنْ يَزِيدَ بْنِ رُومَانَ*؛ *أَنَّهُ قَالَ: كَانَ النَّاسُ يَقُومُونَ فِي زَمَانِ عُمَرَ بْنِ الْخَطَّابِ، فِي رَمَضَانَ، بِثَلاَثٍ وَعِشْرِينَ رَكْعَةً
പരിശുദ്ധ റമളാനിൽ മഹാനരായ ഉമർ (رضي الله عنه) വിന്റെ കാലത്ത് തറാവീഹും, വിതറും ഉൾപ്പെടെ 2️⃣3️⃣റകഅത്തുകളാണ് നിസ്കരിച്ചിരുന്നത്. ഇത് മഹാനായ യസീദ് ബിൻ റൂമാൻ (رضي الله عنه) എന്ന സ്വഹാബിയാണ് പറഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയം. ഈ ഹദീസ് റിപ്പോർട്ട് ചെയ്യുന്നത് ഇമാം മാലിക്ക് (رضي الله عنه) കിത്താബുൽ 'മുവത്വയിലുമാണ്.' 📚
യസീദ് ബിൻ റുമാൻ എന്നവർ ഉമർ (رضي الله عنه ) വിന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ആളല്ല. അതുകൊണ്ട് ഈ റിപ്പോർട്ട് 'മുൻഖതിഅ്' ആണ്. എങ്കിലും, ഉമർ (رضي الله عنه) വിന്റെ കാലത്തെ ഈ രീതി മറ്റ് നിരവധി സ്വഹീഹായ റിപ്പോർട്ടുകളിലൂടെ സ്ഥിരപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഈ അസറും 20 റക്അത്തുകളെ ബലപ്പെടുത്തുന്നു
ഇമാം ബൈഹഖി (رحمه الله) 'സുനനുൽ കുബ്‌റാ'യിൽ ഈ റിപ്പോർട്ട് ഉദ്ധരിക്കുകയും, ഇതിന് സമാനമായ മറ്റ് നിവേദനങ്ങൾ ഉള്ളതിനാൽ ഇത് സ്ഥിരപ്പെട്ടതാണെന്ന് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് സായിബ് ബിൻ യസീദിൽ (رضي الله عنه) നിന്നുള്ള 'സ്വഹീഹായ' പരമ്പരയിലൂടെ 20 റക്അത്ത് എന്നത് സ്ഥിരപ്പെട്ടതിനാൽ, യസീദ് ബിൻ റുമാന്റെ (رضي الله عنه) ഈ റിപ്പോർട്ടിന് വലിയ ബലം ലഭിക്കുന്നു.
ശാഫിഈ മദ്ഹബിലെ ഏറ്റവും പ്രമുഖനായ പണ്ഡിതനായ ഇമാം നവവി (رضي الله عنه) സ്വന്തം കിതാബായ 'അൽ-മജ്മൂഅ്'ൽ 'ശറഹുൽ മുഹദ്ദബ്' എന്നിവയിൽ ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: "ഞങ്ങളുടെ (ശാഫിഈ) മദ്ഹബ് പ്രകാരം തറാവീഹ് പത്ത് സലാമുകളിലായി (രണ്ട് റക്അത്ത് വീതം) 20 റക്അത്തുകളാണ്. ഇതിന് തെളിവ് ഇമാം മാലിക് (رضي الله عنه) കിതാബ് 'മുവത്വ'യിൽ യസീദ് ബിൻ റുമാനിൽ (رضي الله عنه) നിന്ന് റിപ്പോർട്ട് ചെയ്ത റിപ്പോർട്ടാണ് ."
വലിയ അഹ്ലുസുന്നയുടെ പണ്ഡിതന്മാർ ഈ റിപ്പോർട്ട് തെളിവിന് ഉദ്ധരിച്ചിട്ടുണ്ടന്ന് ചുരുക്കം
11 റക്അത്തുകൾ മതി എന്ന് പറയുന്നവർ പലപ്പോഴും അവലംബിക്കാറുള്ള ഇബ്നു തൈമിയ്യഅദ്ദേഹത്തിന്റെ ഫത്വകളിൽ പറയുന്നത്, ഉമർ (رضي الله عنه) വിന്റെ കാലത്ത് സ്വഹാബികൾ 20 റക്അത്ത് തറാവീഹും 3 റക്അത്ത് വിത്റും നിസ്‌കരിച്ചിരുന്നു എന്നത് തർക്കമില്ലാത്ത കാര്യമാണെന്നാണ്. യസീദ് ബിൻ റുമാന്റെ (رضي الله عنه) റിപ്പോർട്ട് അദ്ദേഹം ഇതിനായി ഉദ്ധരിക്കാറുണ്ട്.
അബൂ നവവി✍️
00974 77882082

Comments
Post a Comment