റമദാനിലെ തറാവീഹ്: അത്വാഅ് ബിൻ അബീ റബാഹ് (رضي الله عنه)
ഭാഗം 1️⃣2️⃣6️⃣
അത്വാഅ് ബിൻ അബീ റബാഹ് (رضي الله عنه)
താബിഈ
വഫാത്ത് ഹിജ്റ-114
عَطَاء بن أبي رَبَاح رضِىَ ٱللَّهُ عَنۡهُ
حَدَّثَنَا ابْنُ نُمَيْرٍ، عَنْ عَبْدِ الْمَلِكِ، عَنْ عَطَاءٍ، قَالَ: أَدْرَكْتُ النَّاسَ وَهُمْ يُصَلُّونَ ثَلَاثًا وَعِشْرِينَ رَكْعَةً بِالْوِتْرِ
( مصنف ابن ابي شيبة📚)
താബിഈ പണ്ഡിതർ മഹാനരായ അത്വാഅ് ബിൻ അബീ റബാഹ് (رضِىَ ٱللَّهُ عَنۡهُ) പറയുന്നു ; ഞാൻ ജനങ്ങളെ (സ്വഹാബികളെയും താബിഉകളെയും) വിത്ർ ഉൾപ്പെടെ ഇരുപത്തിമൂന്ന് റക്അത്ത് നിസ്കരിക്കുന്നവരായി കണ്ടു മുട്ടിയിട്ടുണ്ട്."
മഹാനായ ഇമാം ഇബ്നു അബീ ശൈബ (رضِىَ ٱللَّهُ عَنۡهُ) മുകളിൽ പറയപ്പെട്ട ഹദീസും പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ മുസന്നഫിൽ📚 രേഖപ്പെടുത്തി.
നോക്കൂ നിരവധി താബിഈ മഹാൻമാരും,ഒട്ടനവധി സ്വഹാബിമാരും വ്യത്യസ്തങ്ങളായ റിപ്പോർട്ടുകളിലൂടെ തറാവീഹ് നിസ്കാരം 20 റക്അത്തുകൾ നിസ്കരിച്ചത് നമ്മുടെ മുമ്പിൽ സ്ഥിരപ്പെട്ട് കാണുന്നു.
ഇമാം ഇബ്നു അബീ ശൈബ (رضِىَ ٱللَّهُ عَنۡهُ) പ്രസിദ്ധമായ ഹദീസ് ഗ്രന്ഥമായ 'മുസ്വന്നഫി'ൽ ഉദ്ധരിച്ച ഈ റിപ്പോർട്ടിൽ "ജനങ്ങൾ നിസ്കരിക്കുന്നത് ഞാൻ കണ്ടു" എന്ന് അത്വാഅ് (رضِىَ ٱللَّهُ عَنۡهُ) പറയുമ്പോൾ, ഉദ്ദേശിക്കുന്നത് മക്കയിലെ മുസ്ലിംകളെയും അവിടെയുണ്ടായിരുന്ന സ്വഹാബികളെയുമാണ്. ഹിജ്റ ഒന്നാം നൂറ്റാണ്ടിലെ മക്കയിലെ രീതിയാണ് മഹാനവർകൾ വിവരിക്കുന്നത്.
ഇജ്മാഅ് (ഏകാഭിപ്രായം): ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) വിന്റെ കാലത്ത് സ്വഹാബികൾ തറാവീഹ് 20 റക്അത്തായി നിശ്ചയിക്കുകയും പിൽക്കാലത്ത് താബിഉകൾ അത് തുടരുകയും ചെയ്തു എന്ന വാദത്തിന് ഈ (ഹദീസ് /അസർ) റിപ്പോർട്ട് കൂടുതൽ ബലം നൽകുന്നു.
അത്വാഅ് (رضِىَ ٱللَّهُ عَنۡهُ) മക്കയിലായിരുന്നതിനാൽ, മക്കയിലെ പള്ളികളിൽ സ്വഹാബികളുടെ കാലം മുതൽക്കേ ഈ രീതി നിലനിന്നിരുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാം.
ഈ റിപ്പോർട്ട് (അസർ) സ്വഹീഹ് ആണെന്നോ അല്ലെങ്കിൽ അതിന്റെ നിവേദക പരമ്പര (സനദ്) വിശ്വസ്തമാണെന്നോ സാക്ഷ്യപ്പെടുത്തിയ പ്രമുഖ പണ്ഡിതന്മാർ:
1. ഇമാം ഇബ്നു ഹജർ അസ്ഖലാനി (رحمه الله) ഹദീസ് വിജ്ഞാനീയത്തിലെ 'അമീറുൽ മുഅ്മിനീൻ' എന്നറിയപ്പെടുന്ന ലോകപ്രശസ്ത പണ്ഡിതരാണ്,മഹാനവർകളുടെ ഗ്രന്ഥങ്ങളിൽ തറാവീഹിന്റെ എണ്ണത്തെക്കുറിച്ചുള്ള ചർച്ചകളിൽ അത്വാഅ് (رحمه الله) വിന്റെ ഈ നിവേദനം ഉദ്ധരിക്കുകയും അതിന് അംഗീകാരം കൊടുക്കുകയും ചെയ്തിട്ടുണ്ട് .
2. ഇമാം ബദ്റുദ്ദീൻ ഐനി (رحمه الله)പ്രസിദ്ധമായ 'ഉംദത്തുൽ ഖാരി' (സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനം) എന്ന ഗ്രന്ഥത്തിൽ ഈ റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്.'മുസ്വന്നഫ് ഇബ്നു അബീ ശൈബ' യിലെ ഈ റിപ്പോർട്ട് സ്വീകാര്യമാണെന്ന് വ്യക്തമാക്കുന്നു.
ഹാഫിള് സൈലഈ (رحمه الله) 'നസ്ബുർ റായ' എന്ന ഗ്രന്ഥത്തിൽ ഹിദായയിലെ ഹദീസുകളെ വിശകലനം ചെയ്യുമ്പോൾ ഇബ്നു അബീ ശൈബയുടെ ഈ നിവേദനം ഉദ്ധരിക്കുകയും അത് പ്രമാണയോഗ്യമായി കണക്കാക്കുകയും ചെയ്യുന്നു.
ചുരുക്കത്തിൽ ഈ റിപ്പോർട്ട് സ്വഹീഹ് ആണെന്ന് പണ്ഡിതന്മാർ പറയാൻ കാരണം അതിലെ നിവേദക പരമ്പര മുറിഞ്ഞുപോകാത്തതും, അതിലെ വ്യക്തികൾ വിശ്വസ്തരുമാണ് എന്നതിനാലുമാണ്.
ഹാഫിള് സൈലഈ (رحمه الله) 'നസ്ബുർ റായ' എന്ന ഗ്രന്ഥത്തിൽ ഹിദായയിലെ ഹദീസുകളെ വിശകലനം ചെയ്യുമ്പോൾ ഇബ്നു അബീ ശൈബയുടെ ഈ നിവേദനം ഉദ്ധരിക്കുകയും അത് പ്രമാണയോഗ്യമായി കണക്കാക്കുകയും ചെയ്യുന്നു.
ചുരുക്കത്തിൽ ഈ റിപ്പോർട്ട് സ്വഹീഹ് ആണെന്ന് പണ്ഡിതന്മാർ പറയാൻ കാരണം അതിലെ നിവേദക പരമ്പര മുറിഞ്ഞുപോകാത്തതും, അതിലെ വ്യക്തികൾ വിശ്വസ്തരുമാണ് എന്നതിനാലുമാണ്.
അബൂ നവവി✍️
00974 77882082
.jpg)
Comments
Post a Comment