റമദാനിലെ തറാവീഹ്: ഇബ്നു അബീ മുലൈക്ക (رضي الله عنه)



ഭാഗം 1️⃣2️⃣5️⃣

ഇബ്നു അബീ മുലൈക്ക  (رضي الله عنه)

താബിഈ

വഫാത് ഹിജ്റ-117

حَدَّثَنَا وَكِيعٌ، عَنْ نَافِعِ بْنِ عُمَرَ رضي الله عنه قَالَ: " كَانَ ابْنُ أَبِي مُلَيْكَةَ رضي الله عنه يُصَلِّي بِنَا فِي رَمَضَانَ عِشْرِينَ رَكْعَةً

( مصنف ابن ابي شيبة📚)


നാഫിഅ് ബിൻ ഉമർ (رضي الله عنه) പറയുന്നു ; ഇബ്‌നു അബീ മുലയ്ക്ക (رضي الله عنه) ഞങ്ങൾക്ക് റമദാനിൽ2️⃣0️⃣റകഅത്ത് 'തറാവീഹ്' ഇമാമത്ത് നിന്നു കൊണ്ട് നിസ്കരിക്കുമായിരുന്നു. മഹാനവർകൾ താബിഈങ്ങളിൽ പെട്ട പ്രമുഖരായിരുന്നു.

ഇമാം ബുഖാരി (رضي الله عنه)വിന്റെ ഉസ്താദ് കൂടിയായ ഇമാം ഇബ്നു അബീ ശൈബ (رضي الله عنه) ഈ ഹദീസ് 'മുസന്നഫിൽ' റിപ്പോർട്ട് ചെയ്യുന്നു.

​ഇബ്നു അബീ മുലൈക്ക (رضي الله عنه): മക്കക്കാരനായിരുന്നു. അബ്ദുള്ളാഹിബ്നു സുബൈർ (رضي الله عنه) ഖലീഫയായിരുന്ന കാലത്ത് മക്കയിലെ ഖാസിയായിരുന്നു മഹാനവർകൾ. മുപ്പതിലധികം സ്വഹാബികളിൽ നിന്ന് നേരിട്ട് കൊണ്ടാണ് പരിശുദ്ധ ദീൻ മനസ്സിലാക്കിയത്.


ഈ റിപ്പോർട്ടിലെ ചരിത്രപരമായ പ്രാധാന്യം

​മക്കയിലെ രീതി: താബിഉകളുടെ കാലഘട്ടത്തിൽ മക്കയിൽ 20 റക്അത്തായിരുന്നു തറാവീഹ് നിസ്കരിച്ചിരുന്നത് എന്നതിന് മറ്റനേകം തെളിവുകളുടെ കൂട്ടത്തിൽ ഇതൊരു തെളിവ് കൂടിയാണ്.*

സ്വഹാബികളുടെ മൗനാനുവാദം:

ഇബ്നു അബീ മുലൈക്ക (رضي الله عنه) നിസ്കാരത്തിന് നേതൃത്വം നൽകുമ്പോൾ മക്കയിൽ നിരവധി സ്വഹാബികൾ ഉണ്ടായിരുന്നു. മഹാനവർകൾ ഇമാമത്ത് നിന്ന് 20 റക്അത്ത് തറാവീഹ് നിസ്കരിപ്പിച്ചിട്ടും ആരും അത് തെറ്റാണെന്ന് പറഞ്ഞതായി രേഖപ്പെടുത്തിയിട്ടില്ല.

ഇമാം ശാഫിഇ (رحمه الله) യുടെ അഭിപ്രായം:

മക്കക്കാർ 20 റക്അത്ത് നിസ്കരിക്കുന്നത് ഞാൻ കണ്ടു എന്ന് ഇമാം ശാഫിഈ (رحمه الله) പ്രസ്താവിച്ചിട്ടുണ്ട്. ഇബ്നു അബീ മുലൈക്കയുടെ ഈ പ്രവർത്തനം ആ ചരിത്ര സത്യത്തെ ശരിവെക്കുന്നു.

ഹദീസ് പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഇതിന്റെ പരമ്പര (സനദ്) സ്വഹീഹ് ആണ്. നിവേദകരെല്ലാം വിശ്വസ്തരും നേരിട്ട് കേട്ടവരുമാണ്.

ഈ ഹദീസ് (അഥർ) സ്വഹീഹാണെന്ന് (ആധികാരികമാണെന്ന്) പ്രമുഖരായ ഹദീസ് പണ്ഡിതന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ നിവേദനത്തിന്റെ പരമ്പരയിലെ (സനദ്) നിവേദകർ എല്ലാവരും വിശ്വസ്തരാണെന്നതാണ് ഇതിന് പ്രധാന കാരണം.

​ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് വ്യക്തമാക്കിയ പ്രധാന ഇമാമുകൾ:

1. ഇമാം നവവി (رحمه الله) ​വിഖ്യാത ഗ്രന്ഥമായ 'അൽ മജ്മൂഅ്' വാല്യം 4, പേജ് 32-ൽ ഈ റിപ്പോർട്ട്  ഉദ്ധരിക്കുകയും ഇതിന്റെ പരമ്പര (സനദ്) സ്വഹീഹാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

​2. ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (رحمه الله):​ഹദീസ് ശാസ്ത്രത്തിലെ അതികായനായ മഹാനവർകൾ  'അദ്ദിറായ ഫീ തഖ്‌രീജി അഹാദീസിൽ ഹിദായ' എന്ന ഗ്രന്ഥത്തിൽ ഈ അഥറിനെ കുറിച്ച് പരാമർശിക്കുകയും ഇതിന്റെ നിവേദകർ വിശ്വസ്തരാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്.

3. ഇമാം ബദറുദ്ദീൻ *ഐനി (رحمه الله) സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ 'ഉംദത്തുൽ ഖാരി' ൽ തറാവീഹിന്റെ റക്അത്തുകളെ കുറിച്ച് വിവരിക്കുന്ന ഭാഗത്ത് ഇബ്നു അബീ മുലൈക്ക (رحمه الله) യുടെ ഈ പ്രവർത്തനം സ്വഹീഹാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ആധുനിക വഹാബി പ്രസ്ഥാനത്തിന്റെ നേതാക്കളിൽ ഒരാളായ ​നാസിറുദ്ദീൻ അൽബാനി: അദ്ദേഹം തന്റെ ചില ഗ്രന്ഥങ്ങളിൽ ഈ നിവേദനത്തിന്റെ സനദ് (പരമ്പര) സ്വഹീഹാണെന്ന് സമ്മതിച്ചിട്ടുണ്ട് (റക്അത്തുകളുടെ എണ്ണത്തിൽ അദ്ദേഹത്തിന് മറ്റൊരു അഭിപ്രായമുണ്ടായിരുന്നിട്ടും സനദിന്റെ ബലത്തെ അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്).

സലഫുസ്സ്വാലിഹീങ്ങൾ 20 റക്അത്ത് നിസ്കരിക്കുന്ന രീതി വ്യാപകമായിരുന്നു എന്നതിൻ്റെ പ്രബലമായ രേഖയാണിത്.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും