റമദാനിലെ തറാവീഹ്: ഇമാം അബ്ദുൽ മജീദ് ഷർനൂബി (رحمه الله )
ഭാഗം 1️⃣2️⃣1️⃣
ഇമാം അബ്ദുൽ മജീദ് ഷർനൂബി (رحمه الله )
ഹിജ്റ - 1349
عبد المجيد الشرنوبي رحمه الله
والتراويح وتتأكد في رمضان وهي ثلاث وعشرون ركعة بالشفع والوتر
المحاسن البهية 📚-ص : 42
മാലിക്കി മദ്ഹബ്
മാലിക്കി പണ്ഡിതരായ ഇമാം അബ്ദുൽ മജീദ് ശർനൂബി (رحمه الله) രേഖപ്പെടുത്തി; റമളാൻ മാസത്തിൽ 'തറാവീഹ്' നിസ്കാരം ശക്തമായ സുന്നത്താണ് 'വിത്ർ' ഉൾപ്പെടെ തറാവീഹ് നിസ്കാരത്തിൻറെ എണ്ണം2️⃣3️⃣ റക്അത്തുകളാകുന്നു.
നൂറ്റാണ്ടുകൾ ഏതായാലും, മദ്ഹബുകൾ നാലിൽ ഏതായാലും എല്ലാവരും ഒരേ സ്വരത്തിൽ എഴുതി വച്ചിരിക്കുന്നത് തറാവീഹ് നിസ്കാരം വിത്ർ അടക്കം 23 റക്അത്തുകൾ ആണെന്നാണ്.
കാരണം നബി ﷺ യുടെ ചര്യ കണ്ടു മനസ്സിലാക്കിയ സ്വഹാബത്ത് നടപ്പിൽ വരുത്തിയതും, നാലു മദ്ഹബിൻറെ ഇമാമീങ്ങൾ പിന്തുടർന്നതും മുസ്ലിം ലോകം അവലംബിച്ചതും ഈ യൊരു മാതൃക തന്നെ.
ശൈഖ് ഇമാം ശർനൂബി (رحمه الله )-യെ കുറിച്ചുള്ള ലഘു ചരിത്രം
ഇമാം അബ്ദുൽ മജീദ് ഇബ്നു ഇബ്രാഹിം അൽ-ശർനൂബി അൽ-അസ്ഹരി ( (رحمه الله)(عبد المجيد الشرنوبي) പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ജീവിച്ചിരുന്ന ഈജിപ്തിലെ പ്രശസ്ത മാലിക്കി പണ്ഡിതരും സൂഫി വര്യരുമായിരുന്നു.
.അൽ-മഹാസിൻ അൽ-ബഹിയ്യ' (المحاسن البهية) എന്ന ഗ്രന്ഥം ബഹുമാനപ്പെട്ടവരുടെ പ്രമുഖ ഗ്രന്ഥമാണ്.
കേവലം ഒരു കർമ്മശാസ്ത്ര പണ്ഡിതർ മാത്രമായിരുന്നില്ല, മറിച്ച് ആത്മീയ ജ്ഞാനമുള്ള ഒരു സൂഫി വര്യർ കൂടിയായിരുന്നു. ഇമാം ഇബ്നു അത്വാഉള്ളാഹി സകന്തരി (റ)-യുടെ പ്രശസ്തമായ 'അൽ-ഹികം' (الحکم العطائية) എന്ന ഗ്രന്ഥത്തിന് ഇമാം അബ്ദുൽ മജീദ് ഷർനൂബി (رحمه الله ) നൽകിയ വ്യാഖ്യാനം ലോകപ്രശസ്തമാണ്.
ഇമാം ശർനൂബി (رحمه الله ) നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അവയിൽ ചിലത്:
അൽ-മഹാസിൻ അൽ-ബഹിയ്യ: മാലിക്കി മദ്ഹബിലെ പ്രധാനപ്പെട്ട ചുരുക്കരൂപം
ശറഹുൽ ഹികം: ആത്മീയ രഹസ്യങ്ങൾ വിവരിക്കുന്ന ഗ്രന്ഥം.
തഖ്‌രീബുൽ മആനി: സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകൾക്ക് നൽകിയ ലളിതമായ വ്യാഖ്യാനം.
ശറഹുൽ അർബഈൻ അന്നവവിയ്യ: ഇമാം നവവി (رحمه الله ) യുടെ 40 ഹദീസുകൾക്കുള്ള വ്യാഖ്യാനം.
ഹിജ്റ 1348 / ക്രിസ്താബ്ദം 1929 ആയിരുന്നു വഫാത്ത്.
അബൂ നവവി✍️
00974 77882082
.jpg)
Comments
Post a Comment